തമിഴ്‌നാട്ടിലെ ഐ.എസ്.ആർ.ഒ പ്രൊപ്പൽഷൻ കോംപ്ലക്സ് (IPRC), മഹേന്ദ്രഗിരി വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ആകെ 22 ഒഴിവുകളാണ് ഉള്ളത്. ടെക്നിക്കൽ അസിസ്റ്റന്റ്, ടെക്നീഷ്യൻ ബി, കുക്ക് എ, ഫയർമാൻ എ തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകൾ. ഡിപ്ലോമ, ഐ.ടി.ഐ, പത്താം ക്ലാസ് തുടങ്ങിയ വിവിധ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സെപ്റ്റംബർ 15 മുതൽ ഒക്ടോബർ 5 വരെ അപേക്ഷിക്കാം.
അപേക്ഷ സമർപ്പിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെക്നിക്കൽ അസിസ്റ്റന്റ് – ഓട്ടോമൊബൈൽ – 1
ടെക്നിക്കൽ അസിസ്റ്റന്റ് – മെക്കാനിക്കൽ – 3
ടെക്നിക്കൽ അസിസ്റ്റന്റ് – ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ – 1
ടെക്നീഷ്യൻ ബി – ടർണർ – 2
ടെക്നീഷ്യൻ ബി – ഫിറ്റർ – 4
ടെക്നീഷ്യൻ ബി – വെൽഡർ – 2
ടെക്നീഷ്യൻ ബി – മെഷിനിസ്റ്റ് – 3
ടെക്നീഷ്യൻ ബി – റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിംഗ് – 1
ടെക്നീഷ്യൻ ബി – ഇലക്ട്രീഷ്യൻ – 1
കുക്ക് എ – 1
ഫയർമാൻ എ – 3
ടെക്നിക്കൽ അസിസ്റ്റന്റ്: ബന്ധപ്പെട്ട എൻജിനീയറിങ് വിഭാഗത്തിൽ ഫസ്റ്റ് ക്ലാസ് ഡിപ്ലോമ വേണം. ഓട്ടോമൊബൈൽ, മെക്കാനിക്കൽ, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ തുടങ്ങിയ വിഭാഗങ്ങളിലാണ് ഒഴിവുകൾ.
ടെക്നീഷ്യൻ ബി: പത്താം ക്ലാസ് വിജയിച്ച ശേഷം ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐയും എൻ.സി.വി.ടി എൻ.ടി.സി/എൻ.എ.സി സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം. ടർണർ, ഫിറ്റർ, വെൽഡർ, മെഷിനിസ്റ്റ്, റഫ്രിജറേഷൻ ആൻഡ് എ.സി, ഇലക്ട്രീഷ്യൻ ട്രേഡുകളിലാണ് അവസരം.
കുക്ക് എ: പത്താം ക്ലാസ് വിജയിച്ചിരിക്കണം. കൂടാതെ മികച്ച നിലവാരമുള്ള ഹോട്ടൽ/കാന്റീനിൽ അഞ്ച് വർഷത്തെ പാചക പരിചയം വേണം.
ഫയർമാൻ എ: പത്താം ക്ലാസ് വിജയിച്ചിരിക്കണം. നിശ്ചിത ശാരീരിക ക്ഷമതാ മാനദണ്ഡങ്ങൾ പാലിക്കുകയും പ്രാഥമിക മെഡിക്കൽ പരിശോധനാ സർട്ടിഫിക്കറ്റ് സമർപ്പിക്കുകയും വേണം.
എഴുത്തുപരീക്ഷയുടെയും സ്‌കിൽ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. ടെക്നിക്കൽ അസിസ്റ്റന്റ്, ടെക്നീഷ്യൻ ബി, കുക്ക് എ തസ്തികകളിലേക്ക് എഴുത്തുപരീക്ഷയും സ്കിൽ ടെസ്റ്റും നടത്തും. ഫയർമാൻ എ തസ്തികയിൽ എഴുത്തുപരീക്ഷയ്ക്ക് പുറമെ ശാരീരിക ക്ഷമതാ പരിശോധനയും വിശദമായ മെഡിക്കൽ പരിശോധനയും ഉണ്ടാകും. അന്തിമ തിരഞ്ഞെടുപ്പ് എഴുത്തുപരീക്ഷയിലെ മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക
https://www.iprc.gov.in/files/careers/Advertisement_12092026.pdf
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates