ഐഎസ്ആർഒ സ്‌പേസ് ആപ്ലിക്കേഷൻ സെന്റർ (എസ്‌എസി) സയന്റിസ്റ്റ്/ എൻജിനീയർ തസ്തികകളിലേക്കുള്ള ഒഴിവുകൾ നികത്തുന്നിന് അപേക്ഷ ക്ഷണിച്ചു.
സയന്റിസ്റ്റ്/ എൻജിനീയർ മേഖലയിൽ 16 തസ്തികകളിലായാണ് ഒഴിവുകളുള്ളത്. സയന്റിസ്റ്റ്/എൻജിനീയർ ‘SD’, സയന്റിസ്റ്റ്/എൻജിനീയർ ‘SC’ എന്നിങ്ങനെയാണ് തസ്തതികളെ തിരിച്ചിട്ടുള്ളത്. ഇതനുസരിച്ച് ഒന്ന് മുതൽ 16 വരെ പോസ്റ്റ് കോഡുകൾ നൽകിയിട്ടുണ്ട്. ഇതനുസരിച്ച് വേണം അപേക്ഷ സമർപ്പിക്കാനുള്ളത്.
യോഗ്യരായ ഉദ്യോഗാർത്ഥികൾ ഐെസ് ആർ ഒ എസ് എ സിയുടെ ഔദ്യോഗിക വെബസൈറ്റ് വഴി ഓൺലൈനായി വേണം അപേക്ഷിക്കേണ്ടത്. ഇന്ന് (ജനുവരി 23-01-2026) മുതൽ അപേക്ഷ സമർപ്പിക്കാൻ സാധിക്കും. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 12 (12-02-2026) അഞ്ച് മണിവരെ.
മൊത്തം 49 ഒഴിവുകളാണ് ഉള്ളത്. പിഎച്ച്ഡി, എംഇ,എംടെക്, എം എസ്‌സി (ഇംഗ്ലീഷ്), എംഎസ്‌സി,ബിഇ, ബിടെക്,ബി എസ്‌സി എന്നിവയാണ് വിദ്യാഭ്യാസ യോഗ്യതകൾ. യോഗ്യയനുസരിച്ച് വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാവുന്നതാണ്.
ശമ്പളം; 56,100– 2,08,700 രൂപ
വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം ഇവിടെ വായിക്കാം
ഔദ്യോഗി വെബ്സൈറ്റ് : https://www.sac.gov.in
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates