ISRO SDSC SHAR Recruitment 2025 Apply Now @isro
Career

ഐ എസ് ആർ ഒയിൽ ശാസ്ത്രജ്ഞൻ ആകാം; പത്താം ക്ലാസ് പാസായവർക്കും അവസരം; കേരളത്തിലും നിയമനം

പത്താം ക്ലാസ് മുതൽ എൻജിനീയറിങ് വരെ പൂർത്തിയാക്കിയവർക്ക് അപേക്ഷ നൽകാം. കേരളത്തിലും നിരവധി ഒഴിവുകളുണ്ട്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 14

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനിൽ (ISRO) ജോലി നേടാൻ അവസരം. പത്താം ക്ലാസ് മുതൽ എൻജിനീയറിങ് വരെ പൂർത്തിയാക്കിയവർക്ക് അപേക്ഷ നൽകാം. കേരളത്തിലും നിരവധി ഒഴിവുകളുണ്ട്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 14.

തസ്തികകൾ

സയന്റിസ്റ്റ്/എന്‍ജിനിയർ ‘എസ്‌ സി’, ടെക്‌നിക്കൽ അസിസ്റ്റന്റ്, സയന്റിഫിക് അസിസ്റ്റന്റ്, ലൈബ്രറി അസിസ്റ്റന്റ് ‘എ’, റേഡിയോഗ്രാഫർ ‘എ’, ടെക്‌നീഷ്യൻ ‘ബി’, ഡ്രാഫ്റ്റ്‌സ്മാൻ ‘ബി’, കുക്ക്, ഫയർമാൻ ‘എ’, ലൈറ്റ് വെഹിക്കിൾ ഡ്രൈവർ ‘എ’, നഴ്‌സ് ‘ബി’.

ആകെ ഒഴിവുകൾ 158 ഒഴിവുകളുണ്ട്. നിയമനം ലഭിക്കുന്നവർക്ക് 19,900 – 63,200 രൂപ വരെ ശമ്പളം ലഭിക്കും. ശ്രീഹരിക്കോട്ട (ആന്ധ്രാപ്രദേശ്), മഹാരാഷ്ട്ര, കേരളം, തമിഴ്‌നാട്, തെലങ്കാന, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ ആകും നിയമനം ലഭിക്കുക.

വിദ്യാഭ്യാസ യോഗ്യത

ശാസ്ത്രജ്ഞൻ/എന്‍ജിനിയർ 'എസ്‌സി': നിശ്ചിത മാർക്കോടെ ബന്ധപ്പെട്ട വിഷയത്തിൽ ബി.ഇ./ബി.ടെക്./ബി.എസ്‌സി (എഞ്ചിനീയറിങ് ) അല്ലെങ്കിൽ എം.ഇ./എം.ടെക്/എം.എസ്‌സി (എഞ്ചിനീയറിംഗ്) അല്ലെങ്കിൽ എം.എസ്‌സി.

ടെക്നിക്കൽ അസിസ്റ്റന്റ്: അംഗീകൃത സർവകലാശാല/സ്ഥാപനത്തിൽ നിന്ന് ബന്ധപ്പെട്ട എഞ്ചിനീയറിംഗ് വിഷയത്തിൽ ഫസ്റ്റ് ക്ലാസ് ഡിപ്ലോമ.

സയന്റിഫിക് അസിസ്റ്റന്റ്: അംഗീകൃത സർവകലാശാല/സ്ഥാപനത്തിൽ നിന്ന് ബന്ധപ്പെട്ട വിഷയം പ്രധാന വിഷയമായി ഒന്നാം ക്ലാസ് ബി.എസ്‌സി.

ലൈബ്രറി അസിസ്റ്റന്റ് 'എ': ഒന്നാം ക്ലാസ് ബിരുദം + ലൈബ്രറി സയൻസ്/ലൈബ്രറി & ഇൻഫർമേഷൻ സയൻസിൽ ഒന്നാം ക്ലാസ് ബിരുദം അല്ലെങ്കിൽ തത്തുല്യം.

ടെക്നീഷ്യൻ 'ബി' / ഡ്രാഫ്റ്റ്സ്മാൻ 'ബി': എസ് എസ് എൽ സി പാസായിരിക്കണം, എൻ സി വി ടി അംഗീകാരമുള്ള ബന്ധപ്പെട്ട കോഴ്സിൽ ഐടിഐ/എൻടിസി/എൻഎസി പൂർത്തിയാക്കണം.

കുക്ക്: എസ്‌ എസ്‌ എൽ‌ സിയും 5 വർഷത്തെ പരിചയവും.

ഫയർമാൻ ‘എ’ / ലൈറ്റ് വെഹിക്കിൾ ഡ്രൈവർ ‘എ’: എസ്‌ എസ്‌ എൽ‌ സി/എസ്എസ്സി പാസായിരിക്കണം, വിജ്ഞാനത്തിൽ പറയുന്നത് പ്രകാരമുള്ള ശാരീരികക്ഷമതാ ഉണ്ടായിരിക്കണം,സാധുവായ എൽവിഡി ലൈസൻസും പരിചയവും ഉണ്ടായിരിക്കണം.

എഴുത്ത് പരീക്ഷ,സ്കിൽ ടെസ്റ്റ് എന്നിവയ്ക്ക് ശേഷമാകും അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കുക. അപേക്ഷ ഫീസ്, പ്രായപരിധി, ശാരീരികക്ഷമതാ തുടങ്ങിയ വിവരങ്ങൾക്ക് https://apps.shar.gov.in/sdscshar/result1.jsp സന്ദർശിക്കുക.

Job alert: ISRO SDSC SHAR Recruitment 2025, Apply Online for Scientist, Assistant, and Technician Posts

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം എന്നെക്കാള്‍ ചെറുപ്പം; ദാരിദ്ര്യം മാറിയിട്ടില്ല, വിശക്കുന്ന വയറുകള്‍ കണ്ടുകൊണ്ടായിരിക്കണം വികസനം'

വിദ്യാർത്ഥികൾക്ക് പൂജ്യം മാർക്ക്, സ്കൂൾ ജീവനക്കാർക്ക് 200,000 ദിർഹം പിഴ, പരീക്ഷയിൽ ക്രമക്കേട് കാണിച്ചാൽ കടുത്ത നടപടിയുമായി യുഎഇ

ബിഹാറില്‍ വീണ്ടും എന്‍ഡിഎ; മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ പിന്തുണ തേജസ്വിക്ക്; അഭിപ്രായ സര്‍വേ

അതിദാരിദ്ര്യമുക്ത പ്രഖ്യപനം പിആര്‍ വര്‍ക്ക്; പാവങ്ങളെ പറ്റിച്ച് കോടികളുടെ ധൂര്‍ത്ത്; കണക്കുകള്‍ക്ക് ആധികാരികതയില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍

'വെറും വാ​ഗ്ദാനം... അതും പറഞ്ഞ് പോയ എംപിയാണ്'; വീണ്ടും, പ്രതാപന് 'പഴി'; സുരേഷ് ​ഗോപി മാന്യനെന്ന് തൃശൂർ മേയർ (വിഡിയോ)

SCROLL FOR NEXT