Jamia Millia Islamia Announces 70 Non-Teaching Vacancies  @jmiu_official
Career

ജാമിയ മിലിയ യൂണിവേഴ്സിറ്റി; അനധ്യാപക തസ്തികകളിൽ 70 ഒഴിവുകൾ

ജൂനിയർ എഞ്ചിനീയർ, പേഴ്‌സണൽ അസിസ്റ്റന്റ് മുതൽ സ്റ്റെനോഗ്രാഫർമാർ, ലൈബ്രറി അറ്റൻഡന്റുകൾ വരെയുള്ള ഗ്രൂപ്പ് എ, ബി, സി തസ്തികകളിലായി 70 ഒഴിവുകളാണ് ഉള്ളത്.

സമകാലിക മലയാളം ഡെസ്ക്

ഡൽഹിയിലെ ജാമിയ മിലിയ ഇസ്ലാമിയ (JMI) യൂണിവേഴ്സിറ്റിയിൽ അനധ്യാപക തസ്തികകളിൽ നിയമനം നടത്തുന്നു. ജൂനിയർ എഞ്ചിനീയർ, പേഴ്‌സണൽ അസിസ്റ്റന്റ് മുതൽ സ്റ്റെനോഗ്രാഫർമാർ, ലൈബ്രറി അറ്റൻഡന്റുകൾ വരെയുള്ള ഗ്രൂപ്പ് എ, ബി, സി തസ്തികകളിലായി 70 ഒഴിവുകളാണ് ഉള്ളത്. അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി 2025 ഡിസംബർ 26.

തസ്തികകൾ & ഒഴിവുകളുടെ എണ്ണം

  • പ്രൈവറ്റ് സെക്രട്ടറി – 01 ഒഴിവ്

  • പേഴ്സണൽ അസിസ്റ്റന്റ് – 15 ഒഴിവുകൾ (12 ഇംഗ്ലീഷ് + 3 ഹിന്ദി)

  • സ്റ്റെനോഗ്രാഫർ – 10 ഒഴിവുകൾ (8 ഇംഗ്ലീഷ് + 2 ഹിന്ദി)

  • ലാൻഡ് റെക്കോർഡ് സൂപ്രണ്ട് – 01 ഒഴിവ്

  • ലാൻഡ് റെക്കോർഡ് കീപ്പർ – 01 ഒഴിവ്

  • ഇന്റേണൽ ഓഡിറ്റ് ഓഫീസർ – 02 ഒഴിവുകൾ (1 ഡെപ്യൂട്ടേഷൻ + 1 ഡയറക്ട്)

  • സുപീരിയടെന്റ് എഞ്ചിനീയർ (സിവിൽ) – 01 ഒഴിവ്

  • എക്സിക്യൂട്ടീവ് എഞ്ചിനീയർ (സിവിൽ) – 01 ഒഴിവ് (ഡെപ്യൂട്ടേഷൻ)

  • അസിസ്റ്റന്റ് എഞ്ചിനീയർ (സിവിൽ/ഇലക്ട്രിക്കൽ) – 02 ഒഴിവുകൾ (1 സിവിൽ + 1 ഇലക്ട്രിക്കൽ)

  • ജൂനിയർ എഞ്ചിനീയർ (സിവിൽ/ഇലക്ട്രിക്കൽ/മെക്കാനിക്കൽ) – 15 ഒഴിവുകൾ (10 സിവിൽ + 3 ഇലക്ട്രിക്കൽ + 2 മെക്കാനിക്കൽ)

  • സെമി പ്രൊഫഷണൽ അസിസ്റ്റന്റ് – 04 ഒഴിവുകൾ

  • ലൈബ്രറി അറ്റൻഡന്റ് – 06 ഒഴിവുകൾ

  • സെക്യൂരിറ്റി അസിസ്റ്റന്റ് – 09 ഒഴിവുകൾ

  • പ്രോഗ്രാം ഓഫീസർ – 01 ഒഴിവ്

  • കുക്ക് – 01 ഒഴിവ്

വിദ്യാഭ്യാസ യോഗ്യത

പേഴ്സണൽ അസിസ്റ്റന്റ് / സ്റ്റെനോഗ്രാഫർ: ബിരുദം + സ്റ്റെനോഗ്രാഫി & ടൈപ്പിംഗിൽ പ്രാവീണ്യം (ഇംഗ്ലീഷ്/ഹിന്ദി) + കമ്പ്യൂട്ടറുകളിലെ പരിജ്ഞാനം.

ജൂനിയർ എഞ്ചിനീയർ: എഞ്ചിനീയറിങിൽ ബിരുദം ഒരു വർഷത്തെ പരിചയം അല്ലെങ്കിൽ എഞ്ചിനീയറിങിൽ ഡിപ്ലോമ 3 വർഷത്തെ പരിചയം.

ലൈബ്രറി അറ്റൻഡന്റ്: 10+2 പാസ് + ലൈബ്രറി സയൻസിൽ സർട്ടിഫിക്കറ്റ് + 1 വർഷത്തെ പരിചയം.

സെക്യൂരിറ്റി അസിസ്റ്റന്റ്: ഇന്റർമീഡിയറ്റ് (10+2) പാസ് + ഹിന്ദി/ഉറുദു/ഇംഗ്ലീഷ് പരിജ്ഞാനം. മുൻ ആർമി/പാരാ മിലിട്ടറി ഉദ്യോഗസ്ഥർ അഭികാമ്യം.

കുക്ക്: പത്താം ക്ലാസ് പാസായ + ഐടിഐ (ബേക്കറി) അല്ലെങ്കിൽ പാചകത്തിൽ ഡിപ്ലോമ + 3 വർഷത്തെ പരിചയം.

ലാൻഡ് റെക്കോർഡ് തസ്തികകൾ: ബിരുദം + റവന്യൂ/ലാൻഡ് റെക്കോർഡുകളിൽ പ്രത്യേക പരിചയം.

കൂടുതൽ വിവരങ്ങൾക്ക് https://www.jmi.ac.in/ സന്ദർശിക്കുക.

Job alert: Jamia Millia Islamia Announces Recruitment for 70 Non-Teaching Posts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 കിലോമീറ്റര്‍ വരെ പരമാവധി 7500, 1500 മുകളില്‍ 18,000 രൂപ; വിമാന ടിക്കറ്റ് നിരക്കിന് പരിധി നിശ്ചയിച്ച് കേന്ദ്രം

പ്രിന്റിങ് മെഷീനില്‍ സാരി കുടുങ്ങി, തലയിടിച്ച് വീണ് ജീവനക്കാരിക്ക് ദാരുണാന്ത്യം

1300 വ്യാജ കമ്പനികൾക്ക് പൂട്ടിട്ട് യു എ ഇ; 3.4 കോടി ദിർഹം പിഴയും ചുമത്തി

ദക്ഷിണാഫ്രിക്കയിലെ മദ്യശാലയില്‍ വെടിവയ്പ്പ്; 11 പേര്‍ കൊല്ലപ്പെട്ടു, മരിച്ചവരില്‍ മൂന്ന് കുട്ടികളും

ഒമ്പത് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം, 17 കാരനെ പിടികൂടിയ പിതാവിനെതിരെ കേസ്; പൊലീസ് സ്‌റ്റേഷന്‍ ഉപരോധിച്ച് കോണ്‍ഗ്രസ്

SCROLL FOR NEXT