JEE Advanced 2026 on May 17  special arrangement
Career

ജെഇഇ അഡ്വാൻസ്ഡ്: പരീക്ഷ മേയ് 17 ന്, വിദ്യാർത്ഥികൾ ഇക്കാര്യം അറിഞ്ഞിരിക്കണം

പ്രായപരിധി,പരീക്ഷ എഴുതാനുള്ള അവസരങ്ങളുടെ എണ്ണം, പന്ത്രണ്ടാം ക്ലാസ് യോഗ്യതാ മാനദണ്ഡങ്ങൾ തുടങ്ങിയവ മനസിലാക്കി വേണം വിദ്യാർത്ഥികൾ അപേക്ഷകൾ സമർപ്പിക്കാൻ.

സമകാലിക മലയാളം ഡെസ്ക്

രാജ്യത്തെ ഐ ഐ ടികളുൾപ്പെടയുള്ള മികച്ച സ്ഥാപനങ്ങളിൽ എൻജിനിയറിങ് ബിരുദ പ്രോഗ്രാമുകളി​ലേക്ക് നടത്തുന്ന പ്രവേശന പരീക്ഷയായ ജെ.ഇ.ഇ അഡ്വാൻസ്ഡ് അടുത്ത വർഷം മേയ് 17നാണ് നടക്കുന്നത്. പരീക്ഷയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ റൂർക്കീ ഐ ഐ ടി പുറത്തിറക്കി. വിശദമായി പരിശോധിക്കാം.

ജെ ഇ ഇ മെയിൻ 2026 ലെ റാങ്ക് ജേതാക്കളിൽ 2.5 ലക്ഷം പേർക്ക് മാത്രമേ ജെ ഇ ഇ അഡ്വാൻസ്ഡ് പരീക്ഷയിൽ പങ്കെടുക്കാൻ കഴിയൂ. പ്രായപരിധി,പരീക്ഷ എഴുതാനുള്ള അവസരങ്ങളുടെ എണ്ണം, പന്ത്രണ്ടാം ക്ലാസ് യോഗ്യതാ മാനദണ്ഡങ്ങൾ തുടങ്ങിയവ മനസിലാക്കി വേണം വിദ്യാർത്ഥികൾ അപേക്ഷകൾ സമർപ്പിക്കാൻ.

ജെഇഇ അഡ്വാൻസ്ഡിന് തുടർച്ചയായ 2 വർഷങ്ങളിൽ രണ്ട് തവണ മാത്രമേ പരീക്ഷ എഴുതാൻ കഴിയുകയുള്ളു. സംവരണ ക്രമം പാലിച്ചാകും പരീക്ഷയ്ക്ക് വേണ്ടിയുള്ള വിദ്യാർത്ഥികളുടെ ലിസ്റ്റ് തയ്യാറാക്കുക. ഓപ്പൺ, ജെ ഇ എൻ-ഇ ഡബ്ല്യു എസ്, ഒ ബി സി-എൻ സി എൽ, എസ് സി& എസ്ടി, പി ഡബ്ല്യു ഡി റിസർവേഷനുകൾ ഉൾപ്പെടുന്നു.

ഇനി വിദ്യാർത്ഥികൾ ചെയ്യേണ്ടത്

  • ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നി വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകി പഠിക്കുക.

  • മുൻവർഷങ്ങളിലെ ജെഇഇ അഡ്വാൻസ്ഡ് പേപ്പറുകളും മോക്ക് ടെസ്റ്റുകളും പരിശീലിക്കുക.

  • ഔദ്യോഗിക പരീക്ഷാ തീയതിയെ അടിസ്ഥാനമാക്കി വ്യക്തിഗതമാക്കിയ ഒരു ടൈംടേബിൾ സൂക്ഷിക്കുക.

  • ഡോക്യുമെന്റുകൾ, സർട്ടിഫിക്കറ്റുകൾ, ജെഇഇ മെയിൻ 2026 വിശദാംശങ്ങൾ എന്നിവ രജിസ്ട്രേഷനായി തയ്യാറായി സൂക്ഷിക്കുക.

  • ബ്രോഷർ, അഡ്മിറ്റ് കാർഡുകൾ, ഉത്തരസൂചികകൾ എന്നിവയെക്കുറിച്ചുള്ള അപ്‌ഡേറ്റുകൾക്കായി ഔദ്യോഗിക വെബ്സൈറ്റുകളും പതിവായി സന്ദർശിക്കുക.

Carrier news: JEE Advanced 2026 Exam Scheduled for May 17, IIT Roorkee Releases Details.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രണ്ടാംഘട്ട വിധിയെഴുത്ത് തുടങ്ങി; വടക്കൻ കേരളം പോളിങ് ബൂത്തിലേക്ക്

രണ്ടാംഘട്ട വിധിയെഴുത്ത് തുടങ്ങി, രാഹുലിന്റെ മുൻകൂർ ജാമ്യത്തെ എതിർത്ത് സർക്കാർ ഹൈക്കോടതിയിലേക്ക്; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

നടിയെ ആക്രമിച്ച കേസ്: കുറ്റക്കാര്‍ക്കുള്ള ശിക്ഷ നാളെ; പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍

വസ്തുതകള്‍ പൂര്‍ണമായി പരിഗണിച്ചില്ല; രാഹുലിന്റെ മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ത്ത് സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക്

ഡിജിറ്റല്‍, കെടിയു വിസി നിയമനം സുപ്രീംകോടതി നടത്തുമോ ?, ഇന്നറിയാം; അയയാതെ ഗവര്‍ണറും മുഖ്യമന്ത്രിയും

SCROLL FOR NEXT