Job Vacancies for various posts in Idukki and Ernakulam districts AI gemini
Career

ഇടുക്കി, എറണാകുളം ജില്ലകളിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ

ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ആയുർവേദ നഴ്സ്,ലാബ് ടെക്നീഷ്യൻ,റേഡിയോഗ്രാഫര്‍, ഇ.സി.ജി ടെക്നീഷ്യന്‍,ഡയാലിസിസ് ടെക്നീഷ്യന്‍, ഫാര്‍മസിസ്റ്റ് തസ്തികകളിലാണ് ഒഴിവുകളുള്ളത്.

സമകാലിക മലയാളം ഡെസ്ക്

ഇടുക്കി ​ഗവൺമെ​ന്റ് മെഡിക്കൽ കോളേജ്, മുട്ടം സര്‍ക്കാര്‍ പോളിടെക്‌നിക്ക്,തൊടുപുഴ ജില്ലാ ആശുപത്രി,എറണാകുളം ജില്ലാ ആയുര്‍വേദ ആശുപത്രി എന്നിവിടങ്ങളിലാണ് വിവിധ തസ്തികകളിൽ ഒഴിവുകളുള്ളത്.

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍

ഇടുക്കി ഗവ:മെഡിക്കല്‍ കോളേജിലെ റീജിയണല്‍ പ്രിവെന്‍ഷന്‍ ഓഫ് എപ്പിഡമിക് ആന്‍ഡ് ഇന്‍ഫെക്ഷ്യസ് ഡിസീസ് സെല്ലിലേക്ക് ഡാറ്റ എന്‍ട്രി ഓപ്പറേറ്ററെ കരാര്‍ അടിസ്ഥനത്തില്‍ നിയമിക്കുന്നതിന് സെപ്റ്റംബര്‍ 25 ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കും.

ബിരുദവും ഒരു വര്‍ഷത്തെ കമ്പ്യൂട്ടര്‍ ഡിപ്ലോമയും, എംഎസ് വേഡിലും എംഎസ് എക്സലിലും പ്രവൃത്തി പരിചയം, ആശയവിനിമയ പാടവം, ഇംഗ്ലീഷ്, മലയാളം, ടൈപ്പ് റൈറ്റിങ് ആന്‍ഡ് വേര്ഡ് പ്രോസസിങ് എന്നിവയില്‍ പ്രാവീണ്യമുളളവര്‍ക്ക് പങ്കെടുക്കാം. മെഡിക്കല്‍ ഫീല്‍ഡില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും.

യോഗ്യരായ ഉദ്യോഗാര്‍ഥികള്‍,ബന്ധപ്പെട്ട രേഖകളുടെ അസലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും തിരിച്ചറിയല്‍ രേഖകളും ഫോട്ടോയും സഹിതം സെപ്റ്റംബര്‍ 25 ന് രാവിലെ 10.30 ന് ഇടുക്കി ഗവ.മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ ഡിപ്പാര്‍ട്ട്മെന്റില്‍, അക്കാദമിക്ക് ബ്ലോക്കില്‍ വാക്ക് ഇന്‍ ഇന്റ്‌റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍:04862233075

ട്രേഡ്സ്മാന്‍, ഡെമോണ്‍സ്ട്രേറ്റര്‍

മുട്ടം സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളേജില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ കമ്പ്യൂട്ടര്‍ എൻജിനിയറിങ് വിഭാഗത്തില്‍ ട്രേഡ്സ്മാന്‍, ഡെമോണ്‍സ്ട്രേറ്റര്‍ തസ്തികകളില്‍ ഒഴിവുണ്ട്.

ബന്ധപ്പെട്ട വിഷയത്തില്‍ ടി.എച്ച്.എസ്.എല്‍.സി/ ഐ.ടി.ഐ/ കെ.ജി.സി.ഇ/ വി.എച്ച്.എസ്.ഇ ആണ് ട്രേഡ്സ്മാന്റെ യോഗ്യത. ഡെമോണ്‍സ്ട്രേറ്റര്‍ തസ്തികയിലേക്കുള്ള അടിസ്ഥാന യോഗ്യത ഡിപ്ലോമ ആണ്.

താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ സെപ്റ്റംബര്‍ 24ന് രാവിലെ 10 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റും, മാര്‍ക്ക് ലിസ്റ്റും അവയുടെ രണ്ട് പകര്‍പ്പും ബയോഡേറ്റയും സഹിതം കോളേജ് ഓഫീസില്‍ നേരിട്ട് ഹാജരാകണം.

തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ ഒഴിവുകള്‍

തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ആര്‍ എസ്ബി വൈ മുഖേന ലാബ് ടെക്നീഷ്യന്‍, റേഡിയോഗ്രാഫര്‍, ഇ സി ജി ടെക്നീഷ്യന്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ഡയാലിസിസ് ടെക്നീഷ്യന്‍, ഫാര്‍മസിസ്റ്റ് തസ്തികകളിലേക്ക് നിയമനം നടത്തുന്നു.

ഇതിനായി സെപ്റ്റംബര്‍ 30 ന് രാവിലെ 10 മണിക്ക് തൊടുപുഴ താലൂക്ക് ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കും.

താല്‍പ്പര്യമുളളവര്‍ വിലാസം, യോഗ്യത, പ്രവ്യത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം ഇന്റര്‍വ്യൂവിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോൺ: 04862 222630.

ആയൂര്‍വേദ നഴ്സ്

എറണാകുളം ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ആയുര്‍വേദ നഴ്സ് തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താൽക്കാലികമായി ജോലി ചെയ്യുവാന്‍ താൽപ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റിയുടെ അംഗീകാരത്തിന് വിധേയമായിട്ടായിരിക്കും നിയമനം.

യോഗ്യത: ഡിഎഎംഇ അംഗീകരിച്ച ആയൂര്‍വേദ നഴ്സിങ് കോഴ്‌സ് സര്‍ട്ടിഫിക്കറ്റ്.

അപേക്ഷകര്‍ അഞ്ച് രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിപ്പിച്ച അപേക്ഷ, തിരിച്ചറിയല്‍ രേഖകള്‍, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളും അവയുടെ ഓരോ പകര്‍പ്പും സഹിതം സെപ്തംബര്‍ 22-ന് രാവിലെ 11 ന് സ്ഥാപന മേധാവി മുമ്പാകെ ഹാജരാകണം

Job News: Job vacancies for various posts at Idukki Government Medical College, Muttom Government Polytechnic, Thodupuzha District Hospital, and Ernakulam District Ayurveda Hospital.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രാഹുലിന്റെ എംഎല്‍എ സ്ഥാനം പാര്‍ട്ടി വിചാരിച്ചാല്‍ ഒഴിവാക്കാന്‍ കഴിയില്ല; സസ്‌പെന്‍ഷന്‍ പാര്‍ട്ടി പുറത്താക്കലിന് തുല്യം, സ്വയം സംരക്ഷണം ഒരുക്കണം'

ഗംഭീര്‍ സുരക്ഷിതന്‍! തോറ്റാല്‍ ഉടന്‍ പരിശീലകനെ പുറത്താക്കാന്‍ സാധിക്കില്ല

'എറണാകുളത്ത് പോയാല്‍ ബാദുഷ എന്തെങ്കിലും ചെയ്താലോ എന്ന പേടിയാണ് ഭാര്യയ്ക്ക്'; ഇത് നിന്റെ അന്ത്യമെന്ന് ഭീഷണി വിഡിയോ; ഹരീഷ് കണാരന്‍ പറയുന്നു

'ഞാൻ തലക്കനമുള്ളവനാണ്, അഹങ്കാരിയാണെന്നൊക്കെ പറഞ്ഞവർ പോലും എനിക്ക് വേണ്ടി പ്രാർഥിച്ചു; അതെനിക്ക് പരിപൂർണ ബോധ്യമുണ്ട്'

രാഹുല്‍ വടി കൊടുത്ത് അടി വാങ്ങി, അനുകൂലിക്കുന്നവര്‍ കോണ്‍ഗ്രസ് അല്ല: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

SCROLL FOR NEXT