job vacancies in kerala start up mission File
Career

ഒരു ലക്ഷം രൂപ വരെ ശമ്പളം, സ്റ്റാ‍ർട്ടപ്പ് മിഷനിൽ ഒഴിവുകൾ; നവംബർ 13 വരെ അപേക്ഷിക്കാം

കേരളാ സ്റ്റാ‍ർട്ടപ്പ് മിഷനിൽ മാനേജ‍ർ, അസിസ്റ്റന്റ് മാനേജർ, പ്രൊക്യുർമെന്റ് സ്പെഷ്യലിസ്റ്റ് , സെക്ടർ ഫെലോ, പ്രോജക്ട് കോർഡിനേറ്റർ തുടങ്ങി വിവിധ തസ്തികകളിൽ ഒഴിവുകളുണ്ട്.

സമകാലിക മലയാളം ഡെസ്ക്

കേരളാ സ്റ്റാർട്ടപ്പ് മിഷനിൽ ഫണ്ടിങ്, ഫിനാൻസ്, പ്രൊക്യുർമെന്റ് തുടങ്ങിയ വിഭാഗങ്ങളിലെ ഒഴിവുകൾ നികത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. 40,000 രൂപ മുതൽ ഒരു ലക്ഷം രൂപവരെ ശമ്പളം ലഭിക്കുന്ന വിവിധ തസ്തികളിലേക്കാണ് നിയമനം നടത്തുന്നത്.

മാനേജ‍ർ, അസിസ്റ്റന്റ് മാനേജർ, പ്രൊക്യുർമെന്റ് സ്പെഷ്യലിസ്റ്റ് , സെക്ടർ ഫെലോ, പ്രോജക്ട് കോർഡിനേറ്റർ എന്നിങ്ങനെയുള്ള തസ്തികകളിലാണ് ഒഴിവുകളുള്ളത്.

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓൺലൈനായി അപേക്ഷ അയക്കണം. കൊച്ചിയിലായിരിക്കും നിയമനം. നിലവിൽ എല്ലാ തസ്തികയിലും ഓരോ ഒഴിവ് വീതമാണ് വിജ്ഞാപനം ചെയ്തിട്ടുള്ളത്.

മാനേജർ - ഫണ്ടിങ്

യോഗ്യത

ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദം

പരിചയവും നൈപുണ്യവും

സ്റ്റാർട്ടപ്പ് ഫിനാൻസിൽ ഏഴ് വർഷത്തെ പ്രവൃത്തി പരിചയം

ഫണ്ടിങ് ഇൻസ്ട്രമെന്റസ് സ്റ്റാർട്ടപ്പ് പ്രവ‍ർത്തനങ്ങളെ കുറിച്ചുള്ള വ്യക്തമായ ധാരണ.

സ്റ്റാർട്ടപ്പ് മൂല്യന‍ിർണ്ണയത്തിലും ഫണ്ടിങ് സംവിധാനത്തിലും പരിചയം.

പ്രായ പരിധി: 01/01/2025 ന് 40 വയസ്സിന് താഴെ.

ശമ്പളം - ഒരു ലക്ഷംരൂപ

അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: വ്യാഴം, നവംബർ 13, 2025 രാത്രി 11:59

വിശദവിവരങ്ങൾക്കും വിജ്ഞാപനം വായിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

പ്രോജക്ട് കോർഡിനേറ്റർ - ഇൻകുബേഷൻ

യോഗ്യത

ബിസിനസ്സ്, കൃഷി, എൻജിനിയറിങ് എന്നിവയിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദം.

പ്രോജക്റ്റ് കോർഡിനേഷനിൽ അഞ്ച് വർഷത്തെ പരിചയവും നൈപുണ്യവും, സ്റ്റാർട്ടപ്പ് മേഖലയിൽ നിന്നുള്ളവ‍ർക്ക് മുൻഗണന.

ആസൂത്രണം, ആശയവിനിമയം, ഡിജിറ്റൽ ടൂൾ നൈപുണ്യം എന്നിവ ഉണ്ടായിരിക്കണം.

പ്രായപരിധി: 01/01/2025 പ്രകാരം 30 വയസ്സിന് താഴെ.

ശമ്പളം: 40000 രൂപ

അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: വ്യാഴം, നവംബർ 13, 2025 രാത്രി 11:59

വിശദവിവരങ്ങൾക്കും വിജ്ഞാപനം വായിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

അസിസ്റ്റന്റ് മാനേജർ - ഫിനാൻസ്

യോഗ്യത

ധനകാര്യം, അക്കൗണ്ടിങ് അല്ലെങ്കിൽ തത്തുല്യം എന്നിവയിൽ ബിരുദാനന്തര ബിരുദം

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്‌സിൽ (ICAI) അംഗത്വം അഭികാമ്യം

പരിചയവും നൈപുണ്യവും

സർക്കാർ/സ്റ്റാർട്ടപ്പ് പ്രോഗ്രാമുകളിൽ സാമ്പത്തിക രംഗത്ത് അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം .

ലോകബാങ്ക് ധനസഹായമുള്ള പദ്ധതികളിലെ സാമ്പത്തിക രീതികളെക്കുറിച്ചുള്ള അറിവ്.

പ്രായ പരിധി: 01/01/2025 പ്രകാരം 35 വയസ്സിന് താഴെ.

ശമ്പളം -40000 രൂപ

അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: വ്യാഴം, നവംബർ 13, 2025 രാത്രി 11:59

വിജ്ഞാപനത്തിനും വിശദവിവരങ്ങൾക്കും ഇവിടെ ക്ലിക്ക് ചെയ്യുക

പ്രോജക്ട് കോർഡിനേറ്റർ - ഫണ്ടിങ്

യോഗ്യത

ഏതെങ്കിലും വിഷയത്തിൽ ബാച്ചിലർ ബിരുദം.

പരിചയവും കഴിവുകളും

സ്റ്റാർട്ടപ്പ് ഫണ്ടിങ്ങിലോ സാമ്പത്തിക ഏകോപനത്തിലോ അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം

സാമ്പത്തിക പ്രക്രിയകളിലും പ്രോജക്റ്റ് മാനേജ്മെന്റ് രംഗത്തുമുള്ള പരിചയം.

പ്രായ പരിധി: 01/01/2025 പ്രകാരം 30 വയസ്സിന് താഴെ.

ശമ്പളം - 40000 രൂപ

അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: വ്യാഴം, നവംബർ 13, 2025 രാത്രി 11:59

വിജ്ഞാപനത്തിനും വിശദവിവരങ്ങൾക്കും ഇവിടെ ക്ലിക്ക് ചെയ്യുക

പ്രൊക്യുർമെന്റ് സ്പെഷ്യലിസ്റ്റ്

യോഗ്യത

ഏതെങ്കിലും വിഷയത്തിൽ ബാച്ചിലർ ബിരുദം/ മാസ്റ്റേഴ്‌സ് ബിരുദം അഭികാമ്യം.

സർക്കാർ പദ്ധതികളുമായി ബന്ധപ്പെട്ട പ്രൊക്യുർമെന്റ് രംഗത്ത് അഞ്ച് വർഷത്തെ പ്രവൃത്തി പരിചയവും കഴിവും.

പ്രായപരിധി: 01/01/2025 പ്രകാരം 30 വയസ്സിന് താഴെ.

ശമ്പളം -40000 രൂപ

അേപക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: വ്യാഴം, നവംബർ 13, 2025 രാത്രി 11:59

വിജ്ഞാപനത്തിനും വിശദവിവരങ്ങൾക്കും ഇവിടെ ക്ലിക്ക് ചെയ്യുക

സെക്ടർ ഫെലോ - അഗ്രി സ്പെഷ്യലിസ്റ്റ്

യോഗ്യത

കൃഷി, അഗ്രിബിസിനസ് അല്ലെങ്കിൽ അനുബന്ധ മേഖലകളിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ പിഎച്ച്ഡി.

പരിചയവും നൈപുണികളും

കാർഷിക സാങ്കേതികവിദ്യ, സ്റ്റാർട്ടപ്പുകൾ അല്ലെങ്കിൽ പോളിസി മേഖലകളിൽ അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം.

അഗ്രിടെക് മേഖലയിൽ ഫീൽഡ് വർക്ക് നടത്തിയിട്ടുണ്ട് അല്ലെങ്കിൽ സമാനമായ സംരംഭങ്ങളിൽ പ്രവൃത്തി പരിചയം.

കാലാവസ്ഥാ പ്രതിരോധത്തിലും കാർഷിക മൂല്യ ശൃംഖലകളിലും ഉളള വൈദഗ്ദ്ധ്യം.

അഗ്രിടെക് സ്റ്റാർട്ടപ്പിലെ പ്രവൃത്തി പരിചയം അഭികാമ്യം.

പ്രായം: 01/01/2025 അനുസരിച്ച് 30 വയസ്സിന് താഴെ.

ശമ്പളം - 50000 രൂപ

അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: വ്യാഴം, നവംബർ 13, 2025 രാത്രി 11:59

വിജ്ഞാപനത്തിനും വിശദവിവരങ്ങൾക്കും ഇവിടെ ക്ലിക്ക് ചെയ്യുക

Job Alert: Manager Assistant Manager Assistant Manager , Finance Project Coordinator - Funding, Procurement Specialist, Sector Fellow – Agri Specialist vacancies at Kerala Start up Mission

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗ്ലാദേശ് പ്രക്ഷോഭം: ജീവഹാനിയില്‍ ദുഃഖമുണ്ട്, ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി ഷെയ്ഖ് ഹസീന, തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹം

ശബരിമലയില്‍ ഷാംപൂ പായ്ക്കറ്റുകള്‍ ഉപയോഗിക്കരുത്, രാസ കുങ്കുമം വില്‍ക്കരുതെന്നും ഹൈക്കോടതി

ഗ്യാസ് സ്റ്റൗവിന് മുകളില്‍ പത്തി വിടര്‍ത്തി മൂര്‍ഖന്‍ പാമ്പ്, മണിക്കൂറുകളോളം മുള്‍മുനയില്‍

സഞ്ജു വേണം, ധോനിക്ക് പകരം! വീണ്ടും കൊണ്ടുപിടിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ്

ചെറുതോണി അണക്കെട്ട് സന്ദർശിക്കാം; നിയന്ത്രണങ്ങൾക്ക് അയവ്, ഒരു ദിവസം 3700 പേർക്ക് പ്രവേശനം (വിഡിയോ)

SCROLL FOR NEXT