Junior Diploma in Cooperation Course Admission 2026 Apply Now. file
Career

സർക്കാർ ജോലികൾക്കുള്ള അടിസ്ഥാന യോഗ്യത നേടാം; ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ പഠിക്കാം, അവസാന തീയതി മെയ് 30

സഹകരണ പരിശീലന കോളജ് കേന്ദ്രത്തിൽ സംഘടിപ്പിക്കുന്ന ഈ കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

വിവിധ സർക്കാർ നിയമങ്ങൾക്കുള്ള അടിസ്ഥാന യോഗ്യതയായ ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ (JDC) പഠിക്കാൻ അവസരം. തിരുവനന്തപുരത്തെ സഹകരണ പരിശീലന കോളജ് കേന്ദ്രത്തിൽ സംഘടിപ്പിക്കുന്ന ഈ കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കേണ്ട അവസാന തീയതി 30.05.2026.

പത്താം ക്ലാസ് അടിസ്ഥാന യോഗ്യതയായി നിശ്ചയിച്ചിട്ടുള്ള ഈ കോഴ്സിൻ്റെ പഠന കാലാവധി 10 മാസം ആണ്. അപേക്ഷകൾ  scu.kerala.gov.in എന്ന വെബ്സൈറ്റിലൂടെ സമർപ്പിക്കാം. സർക്കാർ ഡിപ്പാർട്ടുമെൻ്റുകളിൽ ജൂനിയർ കോ ഓപ്പറേറ്റീവ് ഇൻസ്പെക്ടർ/ഓഡിറ്റർ, കേരള ബാങ്ക് ഉൾപ്പെടെയുള്ള അപെക്സ് സ്ഥാപനങ്ങളിൽ ക്ലർക്ക് മുതൽ നേരിട്ട് നിയമനം നടത്തുന്ന ഉയർന്ന തസ്തികകൾ, സഹകരണ ബാങ്കുകളിലും സ്ഥാപനങ്ങളിലും ക്ലർക്ക് മുതൽ സെക്രട്ടറി വരെയുള്ള നിയമനങ്ങൾ എന്നിവയ്ക്കായി നിശ്ചയിച്ചിട്ടുള്ള അടിസ്ഥാന യോഗ്യതയിൽ ഒന്നാണ് ജെഡിസി (JDC).

ലളിതമായ പാഠ്യപദ്ധതിയും കുറഞ്ഞ ഫീസ് നിരക്കുമുള്ള ഈ കോഴ്സിൽ SC/ST/OEC/OBC (H) വിഭാഗങ്ങൾക്ക് ഫീസ് ആനുകൂല്യങ്ങളും ലഭിക്കും. അഡ്മിഷനുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് 9895220155 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Junior Diploma in Cooperation Course Admission 2026 Apply Now.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം