കേരള അഗ്രോ മെഷിനറി കോർപറേഷൻ ലിമിറ്റഡിൽ (KAMCO) ഇന്റേൺഷിപ്പ് അവസരം. ഐടിഐ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. മെഷിനിസ്റ്റ്, ടേണർ, സിഎൻസി ഓപ്പറേറ്റർ, ട്രാക്ടർ മെക്കാനിക്, ഫിറ്റർ എന്നീ തസ്തികകളിലായി ഏഴ് ഒഴിവുകളാണുള്ളത്. പ്രതിമാസം 10,000 രൂപ മുതൽ 12,000 രൂപ വരെയാണ് സ്റ്റൈപ്പൻഡ്. ഒരു വർഷമാണ് ഇന്റേൺഷിപ്പ് കാലാവധി. അപേക്ഷിക്കേണ്ട അവസാന തീയതി 2026 ഒക്ടോബർ 25.
മെഷിനിസ്റ്റ്, ടേണർ, സിഎൻസി ഓപ്പറേറ്റർ വിഭാഗങ്ങളിൽ അഞ്ച് ഒഴിവുകളാണുള്ളത്. ട്രാക്ടർ മെക്കാനിക്, ഫിറ്റർ വിഭാഗങ്ങളിൽ രണ്ട് ഒഴിവുകളുമുണ്ട്. എൻസിവിടി സർട്ടിഫിക്കറ്റുള്ള ഐടിഐ യോഗ്യതക്കാരെയാണ് പരിഗണിക്കുന്നത്.
സ്റ്റൈപ്പൻഡും കാലാവധിയും
പ്രതിമാസം 10,000 രൂപ മുതൽ 12,000 രൂപ വരെയാണ് സ്റ്റൈപ്പൻഡ്. ഒരു വർഷമാണ് ഇന്റേൺഷിപ്പ് കാലാവധി.
കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GQ0abkJF05lAfNnGmbVxsA
മെഷിനിസ്റ്റ്, ടേണർ, സിഎൻസി ഓപ്പറേറ്റർ തസ്തികകളിലെ ഒഴിവുകൾ എറണാകുളം ജില്ലയിലെ അത്താണി, കളമശ്ശേരി എന്നിവിടങ്ങളിലാണ്. ട്രാക്ടർ മെക്കാനിക്, ഫിറ്റർ തസ്തികകളിൽ അത്താണി, കളമശ്ശേരി എന്നിവയ്ക്കു പുറമേ തൃശൂർ ജില്ലയിലെ മാളയിലും അവസരമുണ്ട്.
ASAP കേരളയുടെ കരിയർ ലിങ്ക് പോർട്ടൽ വഴി ഓൺലൈനായി അപേക്ഷിക്കണം. രജിസ്ട്രേഷൻ സമയത്ത് തിരികെ ലഭിക്കാത്ത 500 രൂപ അപേക്ഷാഫീസായി അടയ്ക്കണം. രജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷം സ്ക്രീനിങ് നടപടികളെക്കുറിച്ചുള്ള നിർദേശങ്ങൾ ലഭിക്കും.
അപേക്ഷിക്കാനുള്ള ലിങ്ക്: https://careerlink.asapkerala.gov.in/internships/list/IN26041600150
ഓരോ തസ്തികയ്ക്കും പ്രത്യേകം സ്ക്രീനിങ് നടപടികളുണ്ടാകും. എഴുത്തുപരീക്ഷയും അഭിമുഖവും ഉൾപ്പെടെയുള്ള രീതികളിലൂടെ ഉദ്യോഗാർഥികളുടെ യോഗ്യത വിലയിരുത്താം. പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഓരോ തസ്തികയ്ക്കും പ്രത്യേകം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
https://asapkerala.gov.in/job/internship-vacancies-at-kamco/
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates