KEAM 2026 practice test facility launched for engineering and pharmacy aspirants Gemini AI representative purpose only
Career

KEAM 2026: പ്രാക്ടീസ് ടെസ്റ്റ് സൗകര്യമൊരുക്കി പ്രവേശന പരീക്ഷാ കമ്മീഷണർ

കീം 2026-ന് അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾക്ക് കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷാരീതി പരിചയപ്പെടുന്നതിനായാണ് പ്രാക്ടീസ് ടെസ്റ്റ് സൗകര്യം ഒരുക്കിയിട്ടുള്ളത്.

സമകാലിക മലയാളം ഡെസ്ക്

സംസ്ഥാനത്തെ എൻജിനീയറിങ്, ഫാർമസി കോഴ്സുകളിലേക്ക് 2026-27 അധ്യയന വർഷത്തെ കോഴ്സുകളിലെ പ്രവേശനത്തിനായി നടത്തുന്ന കേരളാ എൻജിനീയറിങ് ആർക്കിടെക്ച്ചർ മെഡിക്കൽ പരീക്ഷ (കീം- KEAM) യ്ക്ക് തയ്യാറെടുക്കുന്നവർക്ക് സഹായകമായി പ്രാക്ടീസ് ടെസ്റ്റ് സൗകര്യം.

കീം 2026-ന് അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾക്ക് കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷാരീതി പരിചയപ്പെടുന്നതിനായാണ് പ്രാക്ടീസ് ടെസ്റ്റ് സൗകര്യം ഒരുക്കിയിട്ടുള്ളത്.

പ്രവേശ പരീക്ഷാ കമ്മീഷണർ ആണ് ഈ സൗകര്യം ഒരുക്കിയിട്ടുള്ളത്. അപേക്ഷകരായ എല്ലാ വിദ്യാർത്ഥികൾക്കും ഈ സൗകര്യം ഉപയോഗിക്കാനാകും. പ്രവേശ പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.cee.kerala.gov.in ലാണ് പ്രാക്ടീസ് ടെസ്റ്റ് സൗകര്യം ലഭ്യമാക്കിയിരിക്കുന്നത്.

എങ്ങനെ പ്രാക്ടീസ് ടെസ്റ്റ് ചെയ്യാം

വിദ്യാർത്ഥികൾ ആദ്യം ഔദ്യോഗിക വെബ്സൈറ്റ് ആയ www.cee.kerala.gov.in ഓപ്പൺ ചെയ്യണം. അതിന് ശേഷം 'KEAM 2026 Candidate Portal' വഴി തങ്ങളുടെ ആപ്ലിക്കേഷൻ നമ്പറും പാസ്‌വേഡും നൽകി ലോഗിൻ ചെയ്യണം. ലോഗിൻ ചെയ്തു കഴിയുമ്പോൾ മെനുവിലുള്ള 'Practice Test' എന്ന ലിങ്ക് കാണാനാകും. ആ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഈ സൗകര്യം പ്രയോജനപ്പെടുത്താം. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in, 0471 2332120, 2338487.

പ്രവേശന പരീക്ഷയുടെ തീയതികൾ,സമയം

എൻജിനീയറിങ്, ഫാർമസി കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായി നടത്തുന്ന കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷകൾ (സിബിടി) ഏപ്രിൽ 17 മുതൽ 22 വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലും ഡൽഹി, മുംബൈ, ചെന്നൈ, ബെംഗളൂരു, ഷാർജ, ദുബൈ, ബഹ്റൈൻ എന്നിവിടങ്ങളിലും നടത്തും.

എൻജിനീയറിങ് പ്രവേശന പരീക്ഷ ഏപ്രിൽ 17 മുതൽ ഏപ്രിൽ 22 വരെയുള്ള തീയതികളിൽ ഉച്ചയ്ക്ക് രണ്ട് മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെയും ഫാർമസി പരീക്ഷ (സെഷൻ I) ഏപ്രിൽ 18 മുതൽ ഏപ്രിൽ 20 വരെയുള്ള തീയതികളിൽ രാവിലെ 10 മുതൽ 11.30 വരെയും നടക്കും.

എൻജിനീയറിങ്, ഫാർമസി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിച്ചവർക്ക് കാൻഡിഡേറ്റ് പോർട്ടൽ വഴി അഡ്മിറ്റ് കാർഡുകൾ ഇപ്പോൾ ഡൗൺലോഡ് ചെയ്യാം.

Education News: KEAM 2026 candidates can now access practice tests for engineering and pharmacy entrance exams. Commissioner for Entrance Examinations introduces mock test facility. Check details.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വോട്ടിന് നോട്ട് ആരോപണം; ശോഭാ സുരേന്ദ്രന്റെ മൊഴിയെുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

'മാപ്പാക്കണം'! ശ്രീലങ്ക ക്രിക്കറ്റ് ബോര്‍ഡിനോട് ആര്‍സിബി പേസറുടെ ക്ഷമാപണം

'എന്റെ 30-ാം പിറന്നാൾ അല്പം വ്യത്യസ്തമായിരുന്നു'; രശ്മികയ്ക്ക് സമ്മാനമായി ബം​ഗ്ലാവ് നൽകി അച്ഛൻ, കുറിപ്പുമായി താരം

മഥുരയില്‍ ബോട്ടപകടം, പത്ത് മരണം; കാണാതായവര്‍ക്കായി തെരച്ചില്‍

രുചിയിൽ മാത്രമല്ല ആരോ​ഗ്യത്തിലും സ്ട്രോബെറി സൂപ്പറല്ലേ

SCROLL FOR NEXT