കേരള കാഷ്യൂ ബോർഡ് ലിമിറ്റഡ് (KCB) വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. മാനേജർ, അക്കൗണ്ട്സ് ഓഫീസർ തസ്തികകളിൽ ഓരോ ഒഴിവുകൾ വീതമാണ് ഉള്ളത്. മാസ്റ്റർ ബിരുദം,സിഎ തുടങ്ങിയ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 02.
ഒഴിവ്: 01
ശമ്പളം: 40,000 രൂപ
പ്രായപരിധി: 40 വയസ്സിൽ താഴെ (01/08/2026 പ്രകാരം).
യോഗ്യത: ജനറൽ മാനേജ്‌മെന്റിൽ സ്പെഷ്യലൈസേഷനോടെയുള്ള MBA.
പ്രവൃത്തിപരിചയം: പ്രമുഖ കമ്പനികളിലോ പൊതുമേഖലാ സ്ഥാപനങ്ങളിലോ (PSU) കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തിപരിചയം.
സർക്കാർ ഏജൻസികളുമായുള്ള ഏകോപനം, E-Office/E-file സിസ്റ്റം, നിയമസഭാ ചോദ്യങ്ങൾ കൈകാര്യം ചെയ്യൽ എന്നിവയിലുള്ള പരിചയം.
MS Office, AI ടൂളുകൾ, സോഷ്യൽ മീഡിയ എന്നിവയിലെ അറിവ് എന്നിവ അധിക യോഗ്യതകളാണ്.
ഒഴിവ്: 01
ശമ്പളം: 35,000 രൂപ
പ്രായപരിധി: 30 വയസ്സിൽ താഴെ (01/08/2026 പ്രകാരം).
യോഗ്യതയും പ്രവൃത്തിപരിചയവും (താഴെ പറയുന്നവയിൽ ഏതെങ്കിലും ഒന്ന്):
ഓപ്ഷൻ A: ആർട്ടിക്കിൾഷിപ്പ് പൂർത്തിയാക്കിയ CA/ICMA Inter ജയവും പൊതുമേഖലാ സ്ഥാപനങ്ങളിലോ പ്രമുഖ കമ്പനികളിലോ കുറഞ്ഞത് 2 വർഷത്തെ പരിചയവും.
ഓപ്ഷൻ B: M.Com ബിരുദവും ഒപ്പം GST/IT ഫയലിംഗ്, അഡ്വാൻസ്ഡ് ടാലി (Tally) സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള ദൈനംദിന അക്കൗണ്ടിംഗ്, ഓഡിറ്റിംഗ് എന്നിവയിൽ കുറഞ്ഞത് 3 വർഷത്തെ പരിചയവും.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
https://cmd.kerala.gov.in/wp-content/uploads/2026/08/NOTIFICATION-MAO-10.08.26.pdf
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates