കേരള സഹകരണ സർവീസ് പരീക്ഷാ ബോർഡ്, (കേരള എസ് സിഎസ്ഇബി -KSCEB ) സംസ്ഥാനത്തെ വിവിധ സഹകരണ ബാങ്കുകളിലേക്ക് ഒഴിവുള്ള 94 തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡേറ്റാ എൻട്രി ഓപ്പറേറ്റർ,സെക്രട്ടറി, ജൂനിയർ ക്ലാർക്ക്/ കാഷ്യർ,അസിസ്റ്റന്റ് സെക്രട്ടറി / ചീഫ് അക്കൗണ്ടന്റ്, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ എന്നീ തസ്തികകളിലാണ് ഒഴിവുകളുള്ളത്.
സ്പെഷ്യൽ ഗ്രേഡ്, അർബൻ, വിവിധ ക്ലാസുകളിലുള്ള സഹകരണ ബാങ്കുകൾ എന്നിവയിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
യോഗ്യത: എസ് എസ് എൽ സി അല്ലെങ്കിൽ അധിക യോഗ്യതയും സഹകരണത്തിൽ ജൂനിയർ ഡിപ്ലോമ (ബോർഡ് നടത്തുന്ന സഹകരണ പരിശീലന കോഴ്‌സ്) അടിസ്ഥാന യോഗ്യത. അല്ലെങ്കിൽ: സഹകരണം പ്രധാന വിഷയമായി ബി കോം, അല്ലെങ്കിൽ ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം, അല്ലെങ്കിൽ എൻ സി സി ടി/കേരള സംസ്ഥാന സഹകരണ യൂണിയന്റെ സഹകരണ ഹയർ ഡിപ്ലോമ (എച്ച് ഡി സി/എച്ച് ഡി സിആൻഡ് ബി എം/എച്ച് ഡി സി എം), അല്ലെങ്കിൽ കേരള കാർഷിക സർവകലാശാലയിൽ നിന്നുള്ള ബിഎസ്‌സി (കോ ഓപ്പറേഷൻ ആൻഡ് ബാങ്കിങ്).
മൊത്തം ഒഴിവുകൾ : 81
സ്പെഷ്യൽ ഗ്രേഡ് & ക്ലാസ്-I, II–VII ബാങ്കുകൾ: 39
ക്ലാസ്-2 മുതൽ ക്ലാസ്-7 ബാങ്കുകൾ :21
അർബൻ ഗ്രേഡ് ബാങ്കുകൾ :21
യോഗ്യത: എല്ലാ വിഷയങ്ങളിലും കുറഞ്ഞത് 50% മാർക്കോടെ ബിരുദവും സഹകരണ ഉന്നത ഡിപ്ലോമ (എച്ച്ഡിസി/എച്ച്ഡിസി ആൻഡ് ബിഎം അല്ലെങ്കിൽ എൻസിസിടി വഴി എച്ച്ഡിസിഎം അല്ലെങ്കിൽ ബോർഡിന്റെ പേഴ്സണൽ കോ-ഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്സിൽ നിന്ന് കോ ഓപ്പറേഷനിൽ ജൂനിയർ ഡിപ്ലോമ) അല്ലെങ്കിൽ കേരള കാർഷിക സർവകലാശാലയിൽ നിന്ന് ബി എസ്‌സി/എം എസ്‌സി (കോ ഓപ്പറേഷൻ ആൻഡ് ബാങ്കിങ്) അല്ലെങ്കിൽ അംഗീകൃത സർവകലാശാലയിൽ നിന്ന് സഹകരണം പ്രധാന വിഷയമായി കോ ഓപ്പറേഷൻ പ്രധാന വിഷയമായി കുറഞ്ഞത് 50% മാർക്കോടെ ബികോം
ഒഴിവുകളുടെ എണ്ണം: ആറ്
യോഗ്യത: ബിരുദവും എച്ച്ഡിസി ആൻഡ് ബിഎമ്മും, സഹകരണ ബാങ്കിൽ അക്കൗണ്ടന്റായി ഏഴ് വർഷത്തെ പരിചയം. അല്ലെങ്കിൽ കാർഷിക സർവകലാശാലയിൽ നിന്ന് ബി എസ്‌സി (കോ ഓപ്പറേഷൻ ആൻഡ് ബാങ്കിങ്), അക്കൗണ്ടന്റായി അഞ്ച് വർഷത്തെ പരിചയം. അല്ലെങ്കിൽ കോ ഓപ്പറേറ്റീവ് മേഖലയിലെ യോഗ്യതകളും ബാങ്കിങ് മേഖലയിൽ മൂന്ന് വർഷത്തെ പരിചയവും, എംബിഎ/എം.കോം (ഫിനാൻസ്) അല്ലെങ്കിൽ ചാർട്ടേഡ് അക്കൗണ്ടന്റ് അംഗത്വം. അല്ലെങ്കിൽ ബി കോ ഓപ്പറേഷനും സഹകരണ ബാങ്കിൽ അക്കൗണ്ടന്റായി ഏഴ് വർഷത്തെ പരിചയവും
ഒഴിവുകളുടെ എണ്ണം: മൂന്ന്
യോഗ്യത: എംസിഎ / ബിടെക്. (കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ ഇലക്ട്രോണിക് കമ്മ്യൂണിക്കേഷൻ അല്ലെങ്കിൽ ഇൻഫർമേഷൻ ടെക്നോളജി). ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്ററായി കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ തത്തുല്യ തസ്തിക അഭികാമ്യം.
ഒഴിവുകളുടെ എണ്ണം: ഒന്ന്
യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം. (ii) കേന്ദ്ര/കേരള സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ഡേറ്റാ എൻട്രി കോഴ്‌സിൽ സർട്ടിഫിക്കറ്റ്. (iii) അംഗീകൃത സ്ഥാപനത്തിൽ ഡേറ്റാ എൻട്രി ഓപ്പറേറ്ററായി കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം
ഒഴിവുകളുടെ എണ്ണം : മൂന്ന്
പ്രായപരിധി: 18 - 40 വയസ്
ശമ്പളം: ബാങ്കുകളുടെ ഗ്രേഡ് അനുസരിച്ച് വ്യത്യാസപ്പെടും
വിജ്ഞാപനം വിശദമായി ഇവിടെ വായിക്കാം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates