Kerala Cooperative Banks announce 107 vacancies special arrangement
Career

സഹകരണ ബാങ്കുകളിൽ ജോലി നേടാം,107 ഒഴിവുകൾ

ഉദ്യോഗാർഥികൾ http://cseb.kerala.gov.in വഴി രജിസ്റ്റർ ചെയ്യണം. അതിനു ശേഷം സ്വന്തം പ്രൊഫൈൽ വഴി അപേക്ഷ നൽകാം. ഓരോ തസ്തികയിലേക്കും പ്രത്യേകം അപേക്ഷ സമർപ്പിക്കുക.

സമകാലിക മലയാളം ഡെസ്ക്

സഹകരണ ബാങ്കുകളിലും സംഘങ്ങളിലുമായി വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. 107 ഒഴിവുകൾ ആണ് ഉള്ളത്. സഹകരണ സർവീസ് പരീക്ഷാ ബോർഡ് ആണ് വിജ്ഞാപനം പുറത്തിറക്കിയത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 10.

ജൂനിയർ ക്ലാർക്ക്/ കാഷ്യർ (88 ഒഴിവ്), അസിസ്റ്റന്റ് സെക്രട്ടറി/ചീഫ് അക്കൗണ്ടന്റ് (6 ഒഴിവ്), ഡേറ്റ എൻട്രി ഓപ്പറേറ്റർ (4 ഒഴിവ്), സെക്രട്ടറി (4 ഒഴിവ്), സിസ്റ്റം അഡ്മിനിസ്ട്രേറ്റർ (4 ഒഴിവ്), ടൈപ്പിസ്റ്റ് (1 ഒഴിവ്) എന്നി തസ്തികളിലേക്കാണ് നിയമനം നടത്തുന്നത്.

ഉദ്യോഗാർഥികൾ http://cseb.kerala.gov.in വഴി രജിസ്റ്റർ ചെയ്യണം. അതിനു ശേഷം സ്വന്തം പ്രൊഫൈൽ വഴി അപേക്ഷ നൽകാം. ഓരോ തസ്തികയിലേക്കും പ്രത്യേകം അപേക്ഷ സമർപ്പിക്കുക. സഹകരണ സർവീസ് പരീക്ഷാ ബോർഡ് ബോർഡ് നടത്തുന്ന ഒഎംആർ പരീക്ഷയുടെയും സഹകരണ സ്ഥാപനം നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. കൂടുതൽ വിവരങ്ങൾക്ക് http://keralacseb.kerala.gov.in സന്ദർശിക്കുക.

Job alert: Kerala Cooperative Banks and Societies announce 107 vacancies apply before November 10.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

SCROLL FOR NEXT