സർക്കാർ ആശുപത്രികളിലെ വിവിധ തസ്തികകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. തിരുവനന്തപുരം ഗവൺമെന്റ് ഹോമിയോപ്പതിക് മെഡിക്കൽ കോളജിൽ ക്ലീനർ, വാച്ചർ കം മൾട്ടി പർപ്പസ് വർക്കർ തസ്തികകളിലേക്കും എറണാകുളം ജനറൽ ആശുപത്രിയിൽ നഴ്സിങ് ഓഫീസർ തസ്തികയിലേക്കുമാണ് നിയമനം. യോഗ്യതയുള്ള ഉദ്യോഗാർഥികൾ നിശ്ചിത തീയതികളിൽ ആവശ്യമായ രേഖകളുമായി നേരിട്ട് അഭിമുഖത്തിൽ പങ്കെടുക്കണം.
ക്ലീനർ – 1
വാച്ചർ കം മൾട്ടി പർപ്പസ് വർക്കർ – 1
ദിവസവേതനാടിസ്ഥാനത്തിൽ
ഏഴാം ക്ലാസ് പാസ്
21 മുതൽ 40 വയസ് വരെ
സർക്കാർ അനുവദിച്ചിട്ടുള്ള പ്രായ ഇളവ് ബാധകമാണ്.
തീയതി: ജൂലൈ 7
സമയം: രാവിലെ 11.00 മുതൽ 12.00 വരെ
വേദി: തിരുവനന്തപുരം ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് കോൺഫറൻസ് ഹാൾ
ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യതയും മറ്റ് രേഖകളും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം ഹാജരാകണം.
കൂടുതൽ വിവരങ്ങൾക്ക്: 0471-2463746
നഴ്സിങ് ഓഫീസർ
താത്കാലിക നിയമനം
സയൻസ് വിഷയത്തിൽ പ്ലസ് ടു/പ്രീഡിഗ്രി/വിഎച്ച്എസ്ഇ പാസ്
അല്ലെങ്കിൽ
ഡൊമസ്റ്റിക് നഴ്സിങ്ങിൽ വിഎച്ച്എസ്ഇ
അല്ലെങ്കിൽ
ബി.എസ്‌സി നഴ്സിങ് അല്ലെങ്കിൽ മൂന്ന് വർഷത്തെ ജനറൽ നഴ്സിങ് കോഴ്‌സ് വിജയിച്ചിരിക്കണം.
കേരള നഴ്സ് ആൻഡ് മിഡ്‌വൈവ്‌സ് കൗൺസിൽ രജിസ്ട്രേഷൻ നിർബന്ധമാണ്.
തീയതി: ജൂലൈ 10
സമയം: രാവിലെ 11.00
വേദി: എറണാകുളം ജനറൽ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസ്
യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പുകൾ, ബയോഡാറ്റ എന്നിവയുമായി അഭിമുഖത്തിൽ പങ്കെടുക്കണം.
കൂടുതൽ വിവരങ്ങൾക്ക്: 0484-2386000
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates