തദ്ദേശ സ്വയം ഭരണ വകുപ്പി(LSGD) ലെ നഗര തദ്ദേശ സ്ഥാപനങ്ങളിലും ക്ലസ്റ്ററുകളിലും ഒഴിവുകൾ നികത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഫിനാൻസ് ഓഫീസർ, അക്കൗണ്ടൻറ് തസ്തികകളിൽ നിരവധി ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ആകെ 44 ഒഴിവുകളാണ് ഉള്ളത്. ഫിനാൻസ് ഓഫീസർ തസ്തികയിൽ 22 ഒഴിവുകളും അക്കൗണ്ടൻറ് തസ്തികയിൽ 22 ഒഴിവുകളും ആണ് വിജ്ഞാപനത്തിൽ പ്രസിദ്ധപ്പെടുത്തിയിട്ടുള്ളത്. സ്പെഷ്യൽ കേഡർ തസ്തികകളിലാണ് ഒഴിവുകൾ.
ബികോം, എംകോം ബിരുദധാരികൾക്ക് സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റിന്റെ (CMD -സിഎംഡി) വഴി അപേക്ഷിക്കാം.തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികളെ LSGD നിർദ്ദേശിക്കുന്ന സ്ഥലങ്ങളിലോ ഓഫീസുകളിലോ സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റിന്റെ (CMD) പേയ്‌റോളിന് കീഴിലായിരിക്കും നിയമിക്കുക.
LSGD യുടെ കീഴിലുള്ള നഗര തദ്ദേശ സ്ഥാപനങ്ങളിലും (ULB) ക്ലസ്റ്ററുകളിലും ഒഴിവുകൾ.
യോഗ്യത: അക്കൗണ്ടൻസി ഉൾപ്പെടുന്ന ബി കോം,
പ്രവൃത്തി പരിചയം: അക്കൗണ്ടന്റ് ആയി രണ്ട് വർഷത്തെ പരിചയം.
ഉയർന്ന പ്രായ പരിധി :36 വയസ്സ് (01-01, 2026)
ശമ്പളം: 28,100 പ്രതിമാസം സമാഹൃതം
ഒഴിവുകളുടെ എണ്ണം: 22
യോഗ്യത: അക്കൗണ്ടൻസി ഉൾപ്പെടുന്ന എം.കോം.
പ്രവൃത്തി പരിചയം: നിർദ്ദിഷ്ട മേഖലയിൽ രണ്ട് വർഷത്തെ പരിചയം.
ഉയർന്ന പ്രായ പരിധി: 36 വയസ്സ് (01- 01, 2026)
ശമ്പളം : 32,550 സമാഹൃതം
ഒഴിവുകളുടെ എണ്ണം: 22
നിയമന രീതി:
കരാർ നിയമനം പ്രാരംഭത്തിൽ ഒരു വർഷത്തേക്കായിരിക്കും, എൽഎസ്ജിഡിയുടെ പ്രോജക്ട് ആവശ്യകതകൾക്കും സർക്കാരിന്റെ അംഗീകാരത്തിനും വിധേയമായി ആവശ്യമെങ്കിൽ കരാർ കാലാവധി നീട്ടി നൽകും.
ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: 2026 ജനുവരി 30, വൈകുന്നേരം അഞ്ച് മണി.
വിജ്ഞാപനം വായിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റിന്റെ (CMD) ഔദ്യോഗിക വെബ്‌സൈറ്റ് ആയ www.cmd.kerala.gov.in വഴി ഓൺലൈനായി അപേക്ഷിക്കണം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates