സംസ്ഥാന പിന്നാക്ക വികസന കോർപ്പറേഷനിൽ ജോലി നേടാൻ അവസരം. അസ്സിസ്റ്റന്റ് മാനേജർ തസ്തികയിൽ നിയമനം നടത്താനുള്ള വിജ്ഞാപനം പി എസ് സി പുറത്തിറക്കി. ബിരുദം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. മികച്ച ശമ്പളത്തിൽ സർക്കാർ ജോലി നേടാനുള്ള മികച്ച അവസരമാണ്. അവസാന തീയതി ജൂൺ 3.
1. വകുപ്പ് : കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ ലിമിറ്റഡ്
2. ഉദ്യോഗപ്പേര് : അസ്സിസ്റ്റന്റ് മാനേജർ
3. ശമ്പളം : ₹ 55,200 – 1,15,300/-
4. ഒഴിവുകളുടെ എണ്ണം : 01 (ഒന്ന്)
5. നിയമന രീതി : നേരിട്ടുള്ള നിയമനം
6. പ്രായപരിധി : 18-40. ഉദ്യോഗാര്‍ത്ഥികള്‍ 02.01.1986 നും 01.01.2008 നും ഇടയില്‍ ജനിച്ചവരായിരിക്കണം.
7. യോഗ്യതകള്‍ 1. i) ഒരു അംഗീകൃത സർവ്വകലാശാലയിൽ നിന്നും നേടിയ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം. ii) ഒരു അംഗീകൃത സർവ്വകലാശാലയിൽ നിന്നോ അല്ലെങ്കിൽ ഒരു കേന്ദ്ര/സംസ്ഥാന സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നോ നേടിയ എംബിഎ. iii) കേന്ദ്ര/സംസ്ഥാന സർക്കാർ അംഗീകൃത സർവ്വകലാശാല/സ്ഥാപനത്തിൽ നിന്നും നേടിയ പി.ജി.ഡി.സി.എ. (എംബിഎ, പിജിഡിസിഎ എന്നീ യോഗ്യതകള്‍ റഗുലർ പഠനത്തിലൂടെ നേടിയതായിരിക്കണം.)
8. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി : 03.06.2026
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
https://www.keralapsc.gov.in/sites/default/files/2026-04/noti-19-26.pdf
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates