Kerala PSC has opened applications for multiple government job vacancies for candidates ranging from 6th pass to graduates. AI image
Career

ആറാം ക്ലാസ് പാസായവർ മുതൽ ബിരുദധാരികള്‍ വരെ, പി എസ് സി അപേക്ഷ ക്ഷണിച്ചു; ഏപ്രിൽ ഒന്ന് വരെ അപേക്ഷിക്കാം

ഗ്രേഡ് ഓവർസിയർ-ഗ്രേഡ് ഡ്രാഫ്ട്സ്മാൻ, പ്യൂണ്‍-വാച്ച്മാന്‍,എക്സിക്യുട്ടീവ് അസിസ്റ്റന്റ്,അസിസ്റ്റന്റ് ഗ്രേഡ്-II/ജൂനിയര്‍ അസിസ്റ്റന്റ് എന്നീ തസ്തികകളിലെ നിയമനത്തിനായി അപേക്ഷിക്കാം.

സമകാലിക മലയാളം ഡെസ്ക്

കേരള പബ്ലിക് സർവീസ് കമ്മീഷൻ ( പി എസ് സി) ഈ വർഷത്തെ ആദ്യത്തെ വിജ്ഞാപനം പുറത്തിറക്കി. കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് (കെഎസ്എഫ്ഇ), പൊതുമരാമത്ത് വകുപ്പ്,കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഫെഡറേഷന്‍ ഫോര്‍ ഫിഷറീസ് ഡെവലപ്മെന്റ് ലിമിറ്റഡ് (മത്സ്യഫെഡ്),കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പേറേഷന്‍ എന്നിവിടങ്ങളിലെ ഒഴിവുകൾ നികത്തുന്നതിനാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

ഗ്രേഡ് ഓവർസിയർ-ഗ്രേഡ് ഡ്രാഫ്ട്സ്മാൻ, പ്യൂണ്‍-വാച്ച്മാന്‍,എക്സിക്യുട്ടീവ് അസിസ്റ്റന്റ്,അസിസ്റ്റന്റ് ഗ്രേഡ്-II/ജൂനിയര്‍ അസിസ്റ്റന്റ് എന്നീ തസ്തികകളിലെ നിയമനത്തിനായി അപേക്ഷിക്കാം.

വകുപ്പ്, തസ്തിക, യോഗ്യത, പ്രായപരിധി എന്നിവ അറിയാം

വകുപ്പ് : പൊതുമരാമത്ത്

തസ്തിക: Iഗ്രേഡ് ഓവർസീയർ / Iഗ്രേഡ് ഡ്രാഫ്ട്സ്മാൻ (സിവിൽ)

നിയമന രീതി : പൊതുമരാമത്ത് വകുപ്പിലെ രണ്ടാം ഗ്രേഡ് ഓവർസീയർ / ഡ്രാഫ്ട്സ്മാൻ, മൂന്നാം ഗ്രേഡ് ഓവർസീയർ / ട്രേസർ, ക്ലാർക്ക്, ടൈപ്പിസ്റ്റ്, ടൈപ്പിസ്റ്റ്-ക്ലാർക്ക് അല്ലെങ്കിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് എന്നീ ഉദ്യോഗസ്ഥരിൽ നിന്ന് മാത്രമുള്ള നേരിട്ടുള്ള നിയമനം

ശമ്പളം : 37,400 – 79,000 രൂപ സ്കെയിലിൽ

ഒഴിവുകളുടെ എണ്ണം : പ്രതീക്ഷിത ഒഴിവുകൾ

പ്രായപരിധി :01.01.2026-ല്‍ 18 വയസ് തികഞ്ഞിരിക്കേണ്ടതാണ്. ഉയര്‍ന്ന പ്രായപരിധി ഈ തെരഞ്ഞെടുപ്പുകള്‍ക്ക് ബാധകമല്ല.

യോഗ്യത :

കേരള സർവകലാശാലയിൽ നിന്നുള്ള സിവിൽ എൻജിനീയറിങ് ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യമായി സർക്കാർ അംഗീകരിച്ചിട്ടുള്ള ഡിപ്ലോമ.

പൊതുമരാമത്ത് വകുപ്പിലെ രണ്ടാം ഗ്രേഡ് ഓവർസീയർ / ഡ്രാഫ്ട്സ്മാൻ, മൂന്നാം ഗ്രേഡ് ഓവർസീയർ / ട്രേസർ, ക്ലാർക്ക്, ടൈപ്പിസ്റ്റ്, ടൈപ്പിസ്റ്റ്-ക്ലാർക്ക് /കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് എന്നിവര്‍ക്ക് ബന്ധപ്പെട്ട വകുപ്പില്‍ പ്രസ്തുത തസ്തികകളില്‍ രണ്ടു വര്‍ഷത്തില്‍ കുറയാത്ത സേവന പരിചയം ഉണ്ടായിരിക്കണം.

വിശദമായ വിജ്ഞാപനം ഇവിടെ വായിക്കാം

സ്ഥാപനം : കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ് (കെ എസ് എഫ് ഇ)

തസ്തിക: പ്യൂണ്‍-വാച്ച്മാന്‍ (കെ എസ് എഫ് ഇ–യിലെ പാര്‍ട്ട് ടൈം ജീവനക്കാരില്‍ നിന്നും നേരിട്ടുള്ള നിയമനം)

ശമ്പളം : 24,500 - 42,900 രൂപാ സ്കെയിലിൽ

ഒഴിവുകളുടെ എണ്ണം : 11

പ്രായപരിധി : 18–50 വയസ്, ഉദ്യോഗാര്‍ത്ഥികള്‍ 02.01.1976 നും 01.01.2008 നുമിടയില്‍ ജനിച്ചവരായിരിക്കണം. (രണ്ടു തീയതികളും ഉള്‍പ്പെടെ). വയസ്സിളവിനെ സംബന്ധിച്ച മറ്റു വ്യവസ്ഥകള്‍ ബാധകമല്ല.

യോഗ്യതകള്‍ :

(1) ആറാം ക്ലാസ് (പുതിയത്) വിജയം അല്ലെങ്കില്‍ തത്തുല്യം.

(2) അപേക്ഷ സമര്‍പ്പിക്കുന്ന തീയതിയില്‍ മേല്‍ പറഞ്ഞ സ്ഥാപനത്തില്‍ മൂന്ന് വര്‍ ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം

പൊതുവ്യവസ്ഥകളിലെ 2,6 ഖണ്ഡികകൾ മേല്‍പ്പറഞ്ഞ ഉദ്യോഗത്തിന് ബാധകമല്ല.

വിശദമായ വിജ്ഞാപനം ഇവിടെ വായിക്കാം

സ്ഥാപനം : കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഫെഡറേഷന്‍ ഫോര്‍ ഫിഷറീസ് ഡെവലപ്മെന്റ് ലിമിറ്റഡ് (മത്സ്യഫെഡ്)

തസ്തിക: അസിസ്റ്റന്റ് ഗ്രേഡ്-II/ജൂനിയര്‍ അസിസ്റ്റന്റ്

ശമ്പളം : 26,500 - 60,700 രൂപാ സ്കെയിലിൽ

ഒഴിവുകളുടെ എണ്ണം : പട്ടിക ജാതി വിഭാഗത്തിൽ (സൊസൈറ്റി വിഭാഗം) ഒന്ന്

യോഗ്യത :

1) ഉദ്യോഗാർത്ഥി കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഫെഡറേഷന്‍ ഫോര്‍ ഫിഷറീസ് ഡെവലപ്മെന്റ് ലിമിറ്റഡ് (മത്സ്യഫെഡ്) അഫിലിയേറ്റ് ചെയ്തിട്ടുള്ള മെമ്പർ സൊസൈറ്റികളിൽ ഏതെങ്കിലും തസ്തികയിൽ മൂന്ന് വർഷത്തിൽ കുറയാതെ റഗുലർ സർവീസ് ഉണ്ടായിരിക്കണം. അപേക്ഷ സമർപ്പിക്കുന്ന തീയതിയിലും നിയമന തീയതിയിലും മെമ്പർ സൊസൈറ്റിയിൽ സർവീസിൽ ഉണ്ടാകണം.

2) അംഗീകൃത സർവലാശാലയില്‍ നിന്നുള്ള ബിരുദവും എച്ച് ഡി സി/ ജെ ഡിസി അല്ലെങ്കിൽ ബികോം (കോ-ഓപ്പ റേഷൻ) ബിരുദം അല്ലെങ്കിൽ കേരള കാർഷിക സർവകലാശാലയില്‍ നിന്നുള്ള ബി എസ് സി (കോ-ഓപ്പേറഷന്‍ ആൻഡ് ബാങ്കിങ്) ബിരുദം.

പൊതു വ്യവസ്ഥകളിലെ 2, 5 ഖണ്ഡികകള്‍ ഈ തസ്തികയക്ക് ബാധകമല്ല

വിശദമായ വിജ്ഞാപനം ഇവിടെ വായിക്കാം.

സ്ഥാപനം : കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പേറേഷന്‍ ലിമിറ്റഡ്

തസ്തിക: എക്സിക്യുട്ടീവ് അസിസ്റ്റന്റ്

ശമ്പളം : 37,400 – 79,000 രൂപ സ്കെയിലിൽ

ഒഴിവുകളുടെ എണ്ണം : പ്രതീക്ഷിത ഒഴിവുകൾ

നിയമന രീതി : നേരിട്ടുള്ള നിയമനം

പ്രായ പരിധി : 18-36 വയസ് ഉദ്യോഗാര്‍ത്ഥികള്‍ 02.01.1990-നും 01.01.2008- നു മിടയില്‍ ജനിച്ചവരായിരിക്കണം. (രണ്ടു തീയതികളും ഉള്‍പ്പെടെ) മറ്റു പിന്നോക്ക വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്കും പട്ടികജാതി / പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്കും നിയമാനുസൃത വയസ്സ് ഇളവുണ്ടായിരിക്കും. യാതൊരു കാരണവശാലും ഉയര്‍ന്ന പ്രായ പരിധി 50 (അന്‍പത്) വയസ്സ് കവിയാന്‍ പാടില്ല.

യോഗ്യത :

i) അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം

ii) ടൈപ്പ്റൈറ്റിങ് ഇംഗ്ലീഷ് (ഹയർ) – കെജിടിഇ അല്ലെങ്കിൽ തത്തുല്ല്യ യോഗ്യത

iii) ടൈപ്പ്റൈറ്റിങ് മലയാളം (ലോവർ) – കെജിടിഇ അല്ലെങ്കിൽ തത്തുല്ല്യ യോഗ്യത

iv) ഷോട്ട് ഹാൻഡ് ഇംഗ്ലീഷ് (ലോവർ) – കെ ജി ടിഇ അല്ലെങ്കിൽ തത്തുല്ല്യ യോഗ്യത

v) ഷോട്ട് ഹാൻഡ് മലയാളം (ലോവർ) – കെജിടിഇ അല്ലെങ്കിൽ തത്തുല്ല്യ യോഗ്യത

a) പൊതുവ്യവസ്ഥകളിലെ രണ്ടാം ഖണ്ഡികയിലെ (v), (viii), (ix), (x), (xi), (xiii) & (xiv) എന്നീ ഉപഖണ്ഡികകളും ഖണ്ഡിക 6 ഉം ഈ ജോലിക്ക് ബാധകമല്ല.

വിശദമായ വിജ്ഞാപനം ഇവിടെ വായിക്കാം.

പൊതുവിവരങ്ങൾ

അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ ഒന്ന് (01.04.2026) ബുധനാഴ്ച അര്‍ദ്ധരാത്രി 12.00 മണി വരെ

അപേക്ഷ സമര്‍പ്പിക്കേണ്ട വെബ്സൈറ്റ് ലിങ്ക് ഇവിടെ കാണാം

Job Alert: Kerala PSC has invited applications for government jobs for candidates from 6th pass to graduates. Eligible applicants can apply online before April 1.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശ്രീലങ്കന്‍ സമുദ്രാതിര്‍ത്തിയില്‍ അന്തര്‍വാഹിനി ആക്രമണം, ഇറാന്‍ യുദ്ധക്കപ്പല്‍ തകര്‍ന്നു; 101 നാവികസേനാ അംഗങ്ങളെ കാണാതായി

അപ്പം മാവ് നന്നായി പുളിച്ച് കിട്ടാനുള്ള ട്രിക്കുകൾ

250 കോടി വാ​ഗ്ദാനം ചെയ്തു; വിജയ് - സം​ഗീത വിവാഹമോചനക്കേസ് ഒത്തുതീർപ്പിലേക്ക് ?

'ഒറ്റയ്ക്ക് ജീവിച്ച് മടുത്തു, എന്നെ മനസിലാക്കുന്ന ഒരാളെ വേണം'; കുറിപ്പുമായി രേണു സുധി

ഇറാനും ഒമാനുമിടയിലെ ആ 55 കിലോമീറ്റര്‍, ഓരോ ദിനവും ഒന്നേകാല്‍ കോടി വീപ്പ എണ്ണ; എന്താണ് ഹോര്‍മുസിന്‍റെ പ്രാധാന്യം?

SCROLL FOR NEXT