സംസ്ഥാന ജലഗതാഗത വകുപ്പിൽ ബോട്ട് സ്രാങ്ക് തസ്തികയിൽ കേരള പബ്ലിക് സർവീസ് കമ്മീഷൻ (Kerala PSC) വഴി നിയമനം നടത്തുന്നു. ആകെ 7 ഒഴിവുകളാണ് നിലവിലുള്ളത്. പത്താം ക്ലാസും സ്രാങ്ക് ലൈസൻസും ഉള്ളവർക്ക് അപേക്ഷിക്കാം. 40 വയസ് വരെയുള്ളവർക്ക് ആണ് അവസരം. അവസാന തീയതി ഓഗസ്റ്റ് 05.
1.വകുപ്പ് : കേരള സംസ്ഥാന ജലഗതാഗത വകുപ്പ്
2. ഉദ്യോഗപ്പേര് : ബോട്ട് സ്രാങ്ക്
3. ശമ്പളം : ₹ 26,500-60,700/-
4. ഒഴിവുകളുടെ എണ്ണം : 07 (ഏഴ് )
5. നിയമന രീതി : നേരിട്ടുള്ള നിയമനം.
18 മുതൽ 40 വയസ് വരെ
1986 ജനുവരി 2-നും 2008 ജനുവരി 1-നും ഇടയിൽ ജനിച്ചവർക്ക് അപേക്ഷിക്കാം.
ഒബിസി, എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് സർക്കാർ ചട്ടപ്രകാരമുള്ള പ്രായപരിധി ഇളവ് ലഭിക്കും.
എസ്.എസ്.എൽ.സി വിജയിച്ചിരിക്കണം അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം.
2010-ലെ കേരള ഇൻലാൻഡ് വെസൽസ് റൂൾസ് അല്ലെങ്കിൽ മെർക്കന്റൈൽ മറൈൻ ഡിപ്പാർട്ട്മെന്റ് (MMD) അംഗീകരിച്ച അതോറിറ്റി നൽകുന്ന സാധുവായ സ്രാങ്ക് ലൈസൻസ് നിർബന്ധമാണ്.
ഉദ്യോഗാർഥികൾ കേരള പി.എസ്.സി.യുടെ വൺ ടൈം രജിസ്ട്രേഷൻ (OTR) പ്രൊഫൈൽ വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. അപേക്ഷയ്ക്ക് ഫീസ് ഇല്ല.
2026 ഓഗസ്റ്റ് 5 (ബുധനാഴ്ച) രാത്രി 12.00 മണി വരെ.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
https://www.keralapsc.gov.in/sites/default/files/2026-06/noti-51-26.pdf
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates