Kerala PSC invites applications for vacancies in the post of Legal Metrology Inspector; last date to apply is February 4.  representative purpose only Ai Gemini
Career

kerala PSC: ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർ തസ്തികയിൽ ഒഴിവുകൾ, ഫെബ്രുവരി നാല് വരെ അപേക്ഷിക്കാം

പി എസ് സിയുടെ ഔദ്യോഗികവെബ് സൈറ്റ് വഴി ഓൺലൈനായിവേണം അപേക്ഷ സമർപ്പിക്കേണ്ടത്.

സമകാലിക മലയാളം ഡെസ്ക്

സംസ്ഥാന ലീഗൽ മെട്രോളജി വകുപ്പിൽ ഇൻസ്പെക്ടർ തസ്തികയിൽ വരുന്ന ഒഴിവുകൾ നികത്തുന്നതിന് പബ്ലിക് സർവീസ് കമ്മീഷൻ ( പി എസ് സി) അപേക്ഷ ക്ഷണിച്ചു.

നിലവിൽ ഒഴിവുകളുടെ എണ്ണം തിട്ടപ്പെടുത്തിയിട്ടില്ല. പ്രതീക്ഷിത ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഈ വിജ്ഞാപന പ്രകാരമുള്ള റാങ്ക് ലിസ്റ്റിന് അത് പ്രാബല്യത്തിൽ വരുന്നത് മുതൽ പരമാവധി മൂന്ന് വർഷം വരെ കാലാവധി ഉണ്ടാകും.

ആ കാലയളവിൽ വരുന്ന ഒഴിവുകളിൽ ഉൾപ്പടെ നിയമനം നടത്തുന്നത് ഇതിൽ നിന്നായിരിക്കും. പി എസ് സിയുടെ ഔദ്യോഗികവെബ് സൈറ്റ് www.keralapsc.gov.in വഴി ഓൺലൈനായിവേണം അപേക്ഷ സമർപ്പിക്കേണ്ടത്.

തസ്തികയുടെ പേര്: ഇൻസ്‌പെക്ടർ ഓഫ് ലീഗൽ മെട്രോളജി

ശമ്പളം : 43,400 – 91,200 രൂപ

ഒഴിവുകളുടെ എണ്ണം : പ്രതീക്ഷിത ഒഴിവുകൾ

നിയമന രീതി : നേരിട്ടുള്ള നിയമനം.

പ്രായപരിധി : 18-36 ( ഉദ്യോഗാര്‍ത്ഥികള്‍ 02.01.1989 നും 01.01.2007 നും ഇടയില്‍ ജനിച്ചവരായിരിക്കണംഃരണ്ട് തീയതികളും ഉള്‍പ്പെടെ).

പട്ടികജാതി /പട്ടിക വർഗ്ഗ വിഭാഗത്തിലുള്ളവർക്കും മറ്റുപിന്നോക്കസമുദായത്തിൽപ്പെട്ടവർക്കും നിയമാനുസൃത വയസ്സിളവ് ഉണ്ടായിരിക്കും.

യോഗ്യതകള്‍ :

1. കേരളത്തിലെ ഏതെങ്കിലും സർവ്വകലാശാല നൽകിയതോ അംഗീകരിച്ചതോ ആയതും ഫിസിക്സ് ഒരു വിഷയമായുള്ളതുമായ സയൻസ് ബിരുദം

അല്ലെങ്കിൽ

കേരളത്തിലെ ഏതെങ്കിലും സർവ്വകലാശാല നൽകിയതോ അംഗീകരിച്ചതോ ആയ ബിടെക് ബിരുദം

അല്ലെങ്കിൽ

മൂന്നു വർഷത്തെ റെഗുലർ പഠനത്തിനു ശേഷം നേടിയ എൻജിനീയറിങ് ഡിപ്ലോമ കൂടാതെ അടിസ്ഥാന യോഗ്യതയായ എൻജിനീയറിങ് ഡിപ്ലോമ നേടിയ അതെ മേഖലയിൽ കേന്ദ്ര/ സംസ്ഥാന സർക്കാർ സർവ്വിസിലോ

അല്ലെങ്കിൽ

ഏതെങ്കിലുംപൊതുമേഖലാ സ്ഥാപനത്തിൽ നിന്നോ, രജിസ്റ്റർ ചെയ്ത സ്വകാര്യ സ്ഥാപനത്തിൽ നിന്നോ നേടിയ മൂന്നുവർഷത്തെ തൊഴിൽ പരിചയം. [ലീഗൽ മെട്രോളജി വകുപ്പിലെ പ്രവൃത്തി പരിചയം തൊഴിൽ പരിചയത്തിന് തുല്യമായി കണക്കാക്കുന്നതാണ്.]

2. മലയാളത്തിൽ സംസാരിക്കുവാനും വായിക്കുവാനും എഴുതുവാനും ഉള്ള കഴിവുണ്ടായിരിക്കണം.

അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി നാല് (04.02.2026) ബുധനാഴ്ച അര്‍ദ്ധരാത്രി 12.00 മണി വരെ

Job Alert:Kerala PSC: Applications invited for Legal Metrology Inspector posts; apply by February 4.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമലയിലുള്ളത് പുതിയ പാളികളോ?; പരിശോധനാ ഫലം കോടതിയില്‍; തന്ത്രിക്ക് വാജിവാഹനം കൈമാറിയത് തെറ്റെന്ന് ദേവസ്വം രേഖ

കലോത്സവം മൂന്നാം ദിനത്തിലേക്ക്; കപ്പിനായി കണ്ണൂരും കോഴിക്കോടും ഇഞ്ചോടിഞ്ച്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?, സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK- 36 lottery result

ബംഗ്ലാദേശ് ടി20 ലോകകപ്പ് കളിക്കുമോ? അവസാന ശ്രമത്തിന് ഐസിസി

താക്കറെ കുടുംബത്തിന്റെ ആധിപത്യം തകര്‍ന്നു; മുംബൈ കോര്‍പറേഷനില്‍ ചരിത്രവിജയം നേടി ബിജെപി; മഹായുതി സഖ്യം കുതിക്കുന്നു

SCROLL FOR NEXT