കേരളാ പബ്ലിക് സർവീസ് കമ്മീഷൻ കേരള എക്സൈസ്, പൊലീസ് വകുപ്പുകളിൽ നിയമനം നടത്താനുള്ള വിജ്ഞാപനം പുറത്തിറക്കി. പൊലീസ് കോൺസ്റ്റബിൾ,സിവില്‍ എക്സൈസ് ഓഫീസര്‍,മൗണ്ടഡ് പൊലീസ് എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 14.01.2026
1. വകുപ്പ് : കേരള പൊലീസ്
2. ഉദ്യോഗപ്പേര് : പൊലീസ് കോൺസ്റ്റബിൾ (ട്രെയിനി ) (ആംഡ് പൊലീസ് ബറ്റാലിയൻ)
3. ശമ്പളം : ₹ 31,100 - 66,800/-
4. ഒഴിവുകളുടെ എണ്ണം : പ്രതീക്ഷിത ഒഴിവുകൾ
ബറ്റാലിയൻ
തിരുവനന്തപുരം(എസ് എ പി )
പത്തനംതിട്ട(കെ.എ.പി III)
ഇടുക്കി (കെ എ പി V)
എറണാകുളം (കെ.എ.പി I)
തൃശൂർ (കെ.എ.പി II)
മലപ്പുറം(എം എസ് പി)
കാസർഗോഡ്(കെ എ പി IV)
5. നിയമന രീതി : നേരിട്ടുളള നിയമനം
6. പ്രായപരിധി: 18-26
7. യോഗ്യതകൾ: (എ) വിദ്യാഭ്യാസം ഹയർസെക്കൻഡറി (പ്ലസ് ടു) പാസ്സായിരിക്കണം അല്ലെങ്കിൽ തത്തുല്യമായ പരീക്ഷ ജയിച്ചിരിക്കണം.
കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
https://www.keralapsc.gov.in/sites/default/files/2025-12/noti-563-25.pdf
1.വകുപ്പ് : കേരള എക്സൈസ് ആന്റ് പ്രൊഹിബിഷന്‍
2. ഉദ്യോഗപ്പേര് : സിവില്‍ എക്സൈസ് ഓഫീസര്‍ (ട്രെയിനി)
3. ശമ്പളം: ₹ 27,900 – 63,700/-
4. ഒഴിവുകളുടെ എണ്ണം : പ്രതീക്ഷിത ഒഴിവുകൾ (എല്ലാ ജില്ലകളിലും ഒഴിവുണ്ട്)
5. നിയമന രീതി : നേരിട്ടുള്ള നിയമനം
6. പ്രായ പരിധി : 19-31
7. യോഗ്യതകൾ : പ്ലസ് ടു പരീക്ഷയോ തത്തുല്യപരീക്ഷയോ വിജയിച്ചിരിക്കണം.
കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
https://www.keralapsc.gov.in/sites/default/files/2025-12/noti-564-25.pdf
1. വകുപ്പ് : കേരള പൊലീസ് (മൗണ്ടഡ് പൊലീസ് യൂണിറ്റ്)
2. തസ്തികയുടെ പേര് : പൊലീസ് കോൺസ്റ്റബിൾ - ഫാരിയർ (മൗണ്ടഡ് പൊലീസ്)
3. ശമ്പളം : ₹ 31,100 – 66,800/-
4. ഒഴിവുകളുടെ എണ്ണം : സംസ്ഥാനതലം - 02 (രണ്ട് )
5. നിയമനരീതി : നേരിട്ടുളള നിയമനം
6. പ്രായപരിധി : 18-26
7. യോഗ്യതകൾ : (1) വിദ്യാഭ്യാസ യോഗ്യത : a) പ്ലസ് ടു പരീക്ഷയോ തത്തുല്യപരീക്ഷയോ പാസ്സായിരിക്കണം b) സംസ്ഥാന/കേന്ദ്ര സർക്കാർ അല്ലെങ്കിൽ സംസ്ഥാന സ്പോര്‍ട്ട്സ് കൗൺസിൽ/ സ്പോര്‍ട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിൽ രജിസ്ട്രേഷനുള്ള ഏതെങ്കിലും ഒരു സ്ഥാപനം/സ്പോര്‍ട്ട്സ് ക്ലബിൽ നിന്ന് കുതിര കുളമ്പുകളുടെ പരിപാലനം, കുളമ്പുകളുടെ ട്രിമ്മിംഗ്, ബാലൻസ് ചെയ്യൽ, കുളമ്പുകളിൽ ഷൂസ് സ്ഥാപിക്കൽ, കുതിര ഷൂസ് നിർമ്മിക്കൽ എന്നിവയിൽ കുറഞ്ഞത് ഒരു വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
https://www.keralapsc.gov.in/sites/default/files/2025-12/noti-547-25.pdf
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates