Kerala SRC Offers Certificate Course in Research Methodology and Data Analysis ai image
Career

ഗവേഷണ മേഖലയിലേക്ക് കടക്കാം; റിസർച്ച് മെതോഡിയോളജി & ഡാറ്റ അനാലിസിസ് സർട്ടിഫിക്കറ്റ് കോഴ്സ്

ഓൺലൈൻ ക്ലാസുകളും പ്രായോഗിക പരിശീലനവും അടങ്ങുന്ന ഈ ആറുമാസത്തെ കോഴ്‌സാണ് ഇത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

റിസർച്ച് മേഖലയിലും ഡാറ്റാ അനാലിസിസിലും നിങ്ങളുടെ കഴിവുകൾ വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? എന്നാൽ കേരള സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ സർട്ടിഫിക്കറ്റ് ഇൻ റിസർച്ച് മെതോഡിയോളജി & ഡാറ്റ അനാലിസിസ് (CRMD) കോഴ്സിലേക്ക് അപേക്ഷിക്കാം. ഓൺലൈൻ ക്ലാസുകളും പ്രായോഗിക പരിശീലനവും അടങ്ങുന്ന ഈ ആറുമാസത്തെ കോഴ്‌സാണ് ഇത്. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന മീഡിയ അനാലിസിസ് ആൻഡ് റിസർച്ച് സെന്റർ ആണ് കോഴ്സ് നടത്തുന്നത്.

പഠിപ്പിക്കുന്ന വിഷയങ്ങൾ

കോഴ്സിൽ പ്രധാനമായും നാല് മൊഡ്യൂളുകളാണുള്ളത്:

  • RM001 – Introduction to Research

  • RM002 – Statistics for Research:

  • RM003 – Proposal Development and Report Writing

  • RMP01 – Project and Workshop-Based Training

ഓരോ വിഷയത്തിനും സ്വയം പഠന സഹായികൾ, ഓൺലൈൻ തിയറി ക്ലാസുകൾ, പ്രായോഗിക പരിശീലനം എന്നിവ ലഭ്യമാക്കും. കൂടാതെ രണ്ട് മുതൽ മൂന്ന് ദിവസം വരെ നീളുന്ന വർക്ക്‌ഷോപ്പുകളും നടത്തും.

ആർക്കൊക്കെ അപേക്ഷിക്കാം?

അടിസ്ഥാന യോഗ്യത: ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം (Degree) അല്ലെങ്കിൽ തത്തുല്യ യോഗ്യത.

ഗവേഷകർ, പി.ജി/ഗവേഷണ വിദ്യാർത്ഥികൾ, അധ്യാപകർ, സന്നദ്ധ സംഘടന പ്രവർത്തകർ (NGOs), വിവിധ പ്രോജക്ട് ജീവനക്കാർ എന്നിവർക്ക് ഈ കോഴ്‌സ് ഏറെ പ്രയോജനപ്പെടും.

മൂല്യനിർണയം

എഴുത്തുപരീക്ഷ, അസൈൻമെന്റുകൾ, പ്രായോഗിക പരിശീലനത്തിലെ പ്രകടനം, പ്രോജക്ട് വർക്ക് എന്നിവയുടെ അടിസ്ഥാനത്തിലാണ് മൂല്യനിർണയം നടത്തുന്നത്. കോഴ്സ് വിജയകരമായി പൂർത്തിയാക്കാൻ കുറഞ്ഞത് 70 ശതമാനം ഹാജർ നിർബന്ധമാണ്.

ആകെ ഫീസ്: 7,500/- (രണ്ട് തവണകളായി അടയ്ക്കാം).

അപേക്ഷിക്കേണ്ട വിധം

താൽപര്യമുള്ളവർ SRC-യുടെ ഓൺലൈൻ രജിസ്ട്രേഷൻ പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കണം. അപേക്ഷയ്ക്കൊപ്പം ഫോട്ടോ, തിരിച്ചറിയൽ രേഖ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവയുടെ സ്കാൻ ചെയ്ത പകർപ്പുകൾ അപ്‌ലോഡ് ചെയ്യണം. അപേക്ഷാ ഫീസും ഓൺലൈനായി അടയ്ക്കാം.

അവസാന തീയതി: 2026 ഓഗസ്റ്റ് 16

ഓൺലൈൻ അപേക്ഷ: SRC Online Registration

തിരുവനന്തപുരം ഓഫീസ്: 0471-2325101, 8281114464
കോഴിക്കോട് പഠനകേന്ദ്രം: 7624962294
ഔദ്യോഗിക വെബ്സൈറ്റ്: www.srccc.in

Kerala SRC Offers Certificate Course in Research Methodology and Data Analysis

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജന്തര്‍മന്തറിലെ പൊലീസ് അതിക്രമം; ഉന്നതാധികാര സമിതി രൂപികരിച്ച് സുപ്രീം കോടതി; ജസ്റ്റിസ് സുഭാഷ് റെഡ്ഡി അധ്യക്ഷന്‍

പൊട്ടിച്ചിരിപ്പിക്കാൻ നാല്‌വർ സംഘം; 'പാതിരാക്കുറുക്കൻ' ഫസ്റ്റ് ലുക്ക് പോസ്റ്റർ

ഇന്ത്യക്കും പാകിസ്ഥാനും സ്വപ്‌നം കാണാനാവാത്ത നേട്ടം; ക്രിക്കറ്റില്‍ ഓസിസിനെയും മറികടന്നു; തുടര്‍ച്ചയായ 24 വിജയവുമായി സ്‌പെയിന്‍

മാലൂരിൽ പന്നിക്കെണിയിൽ കുരുങ്ങിയ പുലി ചത്തു; ആന്തരികാവയവങ്ങൾക്ക് ഗുരുതര പരിക്ക്

സൗത്ത് ഇന്ത്യൻ ബാങ്കിൽ ജൂനിയർ ഓഫീസർ നിയമനം; ബിരുദധാരികൾക്ക് അവസരം