Kerala Startup Mission Recruitment Multiple Vacancies, Salary Up to ₹1 Lakh FILE
Career

കേരള സ്റ്റാർട്ട് അപ്പ് മിഷനിൽ വൻ അവസരം! ഒരു ലക്ഷം രൂപ ശമ്പളം; മാനേജർ തസ്തികകൾ

മാനേജർ, അസിസ്റ്റന്റ് മാനേജർ തുടങ്ങിയ നിരവധി തസ്തികകളിൽ പ്രവൃത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 15.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

കേരള സ്റ്റാർട്ട് അപ്പ് മിഷൻ വിവിധ തസ്തികകളിൽ നിയമനം നടത്തുന്നതിനായി അപേക്ഷകൾ ക്ഷണിച്ചു. മാനേജർ, അസിസ്റ്റന്റ് മാനേജർ തുടങ്ങിയ നിരവധി തസ്തികകളിൽ പ്രവൃത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 15.

1. മാനേജർ (Incubation)- 01 ഒഴിവ്

യോഗ്യത:
ബിരുദവും ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് 8 വർഷത്തെ പ്രവൃത്തിപരിചയവും, അല്ലെങ്കിൽ MBAയും കുറഞ്ഞത് 6 വർഷത്തെ പ്രവൃത്തിപരിചയവും വേണം. Incubator, Innovation Centre, Technology Business Incubator, Startup അല്ലെങ്കിൽ Public-Private Partnership മേഖലകളിലെ പരിചയം അഭികാമ്യമാണ്.

പ്രായപരിധി: 01-06-2026ന് 40 വയസിന് താഴെ.

ജോലി സ്ഥലം: കേരളത്തിൽ എവിടെയും.

നിയമനം: ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ

ശമ്പളം: പ്രതിമാസം 1,00,000 രൂപ ഏകീകൃത ശമ്പളം.

വിജ്ഞാപനം: https://startupmission.kerala.gov.in/career/manager-incubation-6a94f554785ca

2. മാനേജർ (Fab Lab)- 1 ഒഴിവ്

യോഗ്യത:

B.Tech നിർബന്ധമാണ്. ഇതിന് പുറമെ Fab Academy, Regular MBA, അല്ലെങ്കിൽ M.Tech യോഗ്യതകളിൽ ഏതെങ്കിലും ഉണ്ടായിരിക്കണം.

പ്രവൃത്തിപരിചയം:

ആകെ 6 വർഷത്തെ പ്രവൃത്തിപരിചയം, അതിൽ കുറഞ്ഞത് 3 വർഷം Digital Fabrication അല്ലെങ്കിൽ Industrial Production മേഖലയിൽ പരിചയം വേണം. Designing, Prototyping, Digital Fabrication എന്നിവയിൽ പരിചയം ആവശ്യമാണ്.

പ്രായപരിധി: 01-06-2026ന് 40 വയസിന് താഴെ.

ശമ്പളം: പ്രതിമാസം 1,00,000 രൂപ ഏകീകൃത ശമ്പളം.

ജോലി സ്ഥലം: കേരളത്തിൽ എവിടെയും

നിയമനം: ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ

അപേക്ഷ: https://startupmission.kerala.gov.in/career/manager-fab-lab-6a94f67c898e1

3. Sr. Developer – Full Stack

ഒഴിവ്: 1

ജോലി സ്ഥലം: കേരളത്തിൽ എവിടെയും

നിയമനം: ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ

യോഗ്യത:
CS, IT, EEE, EC തുടങ്ങിയ അനുബന്ധ വിഷയങ്ങളിൽ B.Tech/B.E വേണം. M.Tech അഭികാമ്യം.

പ്രവൃത്തിപരിചയം:
Software Developer മേഖലയിൽ കുറഞ്ഞത് 4 വർഷത്തെ പ്രവൃത്തിപരിചയം വേണം.

അഭികാമ്യ കഴിവുകൾ:
Vue.js, Tailwind CSS, PHP, Laravel, PostgreSQL/MySQL, API development, database design, scalable software architecture, AI/LLM തുടങ്ങിയ മേഖലകളിൽ പരിചയം ആവശ്യമാണ്.

പ്രായപരിധി: 01-06-2026ന് 35 വയസിന് താഴെ.

ശമ്പളം: പ്രതിമാസം 90,000 രൂപ ഏകീകൃത ശമ്പളം. KSUM നയപ്രകാരമുള്ള മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.

അപേക്ഷ: https://startupmission.kerala.gov.in/career/sr-developer-full-stack-6a94f819890e1

4. അസിസ്റ്റന്റ് മാനേജർ – IEDC

ഒഴിവ്: 1

യോഗ്യതയും പരിചയവും:

  • ബിരുദധാരികൾക്ക് കുറഞ്ഞത് 4 വർഷത്തെ പ്രവൃത്തിപരിചയം

  • ബി.ടെക്/പോസ്റ്റ് ഗ്രാജുവേറ്റ് ഉദ്യോഗാർത്ഥികൾക്ക് കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയം

  • സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന

പ്രായപരിധി: 01-06-2026ന് 35 വയസ്സിന് താഴെ

ശമ്പളം: പ്രതിമാസം 40,000 രൂപ ഏകീകൃത ശമ്പളം

ജോലി സ്ഥലം: കേരളത്തിലെ ഏത് സ്ഥലത്തും

നിയമനം: 1 വർഷത്തെ കരാർ

അപേക്ഷ: https://startupmission.kerala.gov.in/career/sr-developer-full-stack-6a94f819890e1

5. അസിസ്റ്റന്റ് മാനേജർ – കോർപ്പറേറ്റ് റിലേഷൻസ്

ഒഴിവ്: 1

യോഗ്യത:

  • ഏതെങ്കിലും വിഷയത്തിൽ ബിരുദം. ഒപ്പം കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയം.

  • ഇതിൽ കുറഞ്ഞത് 1 വർഷം സ്റ്റാർട്ടപ്പ് ഇൻക്യുബേറ്റർ, ആക്സിലറേറ്റർ അല്ലെങ്കിൽ ഇന്നൊവേഷൻ പ്രോഗ്രാമിൽ പരിചയം വേണം

  • അല്ലെങ്കിൽ MBA + 2 വർഷത്തെ പ്രവൃത്തിപരിചയം

പ്രായപരിധി: 01-06-2026ന് 35 വയസ്സിന് താഴെ

ശമ്പളം: പ്രതിമാസം 40,000 രൂപ

നിയമനം: 1 വർഷത്തെ കരാർ

അപേക്ഷ: https://startupmission.kerala.gov.in/career/assistant-manager-corporate-relations-6a94fe301ba4c

6. മാനേജർ – LEAP/Co-work

ഒഴിവ്: 1

യോഗ്യത: ബിരുദം + ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് 8 വർഷത്തെ പ്രവൃത്തിപരിചയം.
അല്ലെങ്കിൽ MBA + കുറഞ്ഞത് 6 വർഷത്തെ പ്രവൃത്തിപരിചയം

പ്രവൃത്തിപരിചയ മേഖല: സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം, ഇൻകുബേഷൻ, ഇന്നൊവേഷൻ മാനേജ്മെന്റ്, പ്രോജക്ട് മാനേജ്മെന്റ് തുടങ്ങിയ മേഖലകൾ

പ്രായപരിധി: 01-06-2026ന് 40 വയസ്സിന് താഴെ

ശമ്പളം: പ്രതിമാസം 1,00,000 രൂപ മറ്റ് ആനുകൂല്യങ്ങൾ

ജോലി സ്ഥലം: കേരളത്തിലെ ഏത് സ്ഥലത്തും

നിയമനം: 1 വർഷത്തെ കരാർ

അപേക്ഷ: https://startupmission.kerala.gov.in/career/manager-co-work-6a948cba8373e

Kerala Startup Mission (KSUM) has announced vacancies for Assistant Manager – IEDC, Assistant Manager – Corporate Relations, and Manager – LEAP/Co-work.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അട്ടപ്പാടി ഇരട്ടക്കൊലപാതകം: നിർണ്ണായക തുമ്പായത് ബിരിയാണി അരിയുടെ ചാക്ക്; അപ്രത്യക്ഷനായ ഭർത്താവിലേക്ക് സംശയമുന; കേരളം വിട്ടതായി സൂചന

സിനിമയുടെ 'മേള'ക്കാലം; തമിഴിലും കത്തിക്കും; വരാനിരിക്കുന്ന മമ്മൂട്ടി ചിത്രങ്ങള്‍

കുന്നംകുളം വാഹനാപകടം: കാർ ഡ്രൈവർക്കായി ലുക്കൗട്ട് നോട്ടീസ്; വിമാനത്താവളങ്ങളിലും ജാഗ്രതാ നിർദ്ദേശം

ഇന്ത്യൻ താരം ക്രാന്തി ​ഗൗഡിന് നേരെ ലൈം​ഗികാധിക്ഷേപം; പാകിസ്ഥാൻ ആരാധകർക്ക് എതിരെ വൻ പ്രതിഷേധം

ടര്‍ബോ പെട്രോള്‍ എന്‍ജിന്‍; പുതുതലമുറ ഔഡി ക്യൂ3 ഒക്ടോബര്‍ 16ന് വിപണിയില്‍