KIIFB Announces Civil Engineer Vacancies – Applications Open Till March 13 File
Career

കിഫ്ബിയിൽ സിവിൽ എൻജിനീയർമാർക്ക് അവസരം, മാർച്ച് 13 വരെ സിഎംഡി വഴി അപേക്ഷിക്കാം

പ്രോജക്ട് പരിശോധനകൾ, ഫീൽഡ് ലെവൽ പരിശോധന ടെക്നിക്കൽ ഡോക്യുമെന്റേഷൻ എന്നിവയുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾ നിർവഹിക്കുന്നതിനാണ് ഈ തസ്തികയിൽ നിയമനം നടത്തുന്നത്.

സമകാലിക മലയാളം ഡെസ്ക്

കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിൽ (കിഫ്ബി-KIIFB) സിവിൽ എൻജിനീയർമാർക്ക് അവസരം.

കിഫ്ബിയുടെ ടെക്നിക്കൽ ഇൻസ്പെക്ഷൻ വിങ്ങിൽ (ടിഐഡബ്ല്യു) ഇൻസ്പെക്ഷൻ എൻജിനീയർ (സിവിൽ) തസ്തികയിലെ ഒഴിവുകൾ നികത്തുന്നതിനാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിന് (കിഫ്ബി) വേണ്ടി സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് (സിഎംഡി) ആണ് അപേക്ഷ ക്ഷണിച്ചത്.

യോഗ്യതയും താൽപ്പര്യവുമുള്ള ഉദ്യോഗാർത്ഥികൾക്ക് സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ നിർദ്ദിഷ്ട ലിങ്ക് വഴി ഓൺലൈനായി അപേക്ഷിക്കാം.

തസ്തികയുടെ പേര്: ഇൻസ്പെക്ഷൻ എൻജിനീയർ സിവിൽ

യോഗ്യത: സിവിൽ എൻജിനീയറിങ്ങിൽ ബി ടെക്

പ്രവൃത്തി പരിചയം: പൊതുമേഖലയിലെ മാനേജ്മെന്റ്. അടിസ്ഥാന സൗകര്യ പ്രവർത്തനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പദ്ധതി നിർവഹണം/ നിർമാണം എന്നിവയിൽ കുറഞ്ഞത് അഞ്ച് വർഷത്തെ പരിചയം.

ഉയർന്ന് പ്രായ പരിധി: 35 വയസ്സ്

നിയമനരീതി : കരാർ അടിസ്ഥാനത്തിലായിരിക്കും.

പ്രോജക്ട് പരിശോധനകൾ, ഫീൽഡ് ലെവൽ പരിശോധന ടെക്നിക്കൽ ഡോക്യുമെന്റേഷൻ എന്നിവയുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾ നിർവഹിക്കുന്നതിനാണ് ഈ തസ്തികയിൽ നിയമനം നടത്തുന്നത്.

അപേക്ഷ സംബന്ധിച്ച വിശദവിവരങ്ങൾ അറിയാൻ വിജ്ഞാപനം ഇവിടെ വായിക്കാം

ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: മാർച്ച് 13 വൈകുന്നേരം അഞ്ച് മണി

അപേക്ഷ സമർപ്പിക്കാൻ നേരിട്ടുള്ള ലിങ്ക് ഇവിടെ കാണാം

ഓൺലൈൻ അപേക്ഷ പൂരിപ്പിക്കുന്നതിൽ ഉദ്യോഗാർത്ഥികൾക്ക് എന്തെങ്കിലും തടസ്സം നേരിടുകയോ സംശയങ്ങൾ ഉണ്ടെങ്കിലോ പ്രവൃത്തി ദിവസങ്ങളിൽ (തിങ്കൾ - വെള്ളി) രാവിലെ 10.00 നും വൈകുന്നേരം അഞ്ച് മണിക്കും ഇടയിൽ 0471 2320101 എക്സ്റ്റൻഷൻ: 237,250 എന്ന ഫോൺ നമ്പറിൽ ഹെൽപ്പ് ഡെസ്കുമായി ബന്ധപ്പെടാം .

Job Alert: Kerala Infrastructure Investment Fund Board (KIIFB) invites applications for Civil Engineer posts. Eligible candidates can apply through the CMD portal before March 13, 2026. Check eligibility, age limit, and application details.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം: മിഡില്‍ ഈസ്റ്റിലേയ്ക്കുള്ള എല്ലാ സര്‍വീസുകളും റദ്ദാക്കി ഇന്‍ഡിഗോയും എയര്‍ ഇന്ത്യയും

സംഘർഷം പടരുന്നു; ഇറാന്‍ ആക്രമണത്തില്‍ അബുദാബിയില്‍ ഒരു മരണം, ബഹ്റൈനിലും കുവൈത്തിലും സ്ഫോടനങ്ങള്‍

ടെഹ്‌റാനിലെ ഇസ്രയേല്‍ ആക്രമണം: 40 സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ 61 പേര്‍ കൊല്ലപ്പെട്ടതായി ഇറാന്‍

വെറും വയറ്റിൽ വെളുത്തുള്ളി വെള്ളം കുടിക്കൂ;അറിയാം ആരോ​ഗ്യ ​ഗുണങ്ങൾ

ചെയ്തു പോയ തെറ്റിന് സ്വന്തം ജീവിതം കൊണ്ട് കടം വീട്ടുന്ന ഹരിദാസ്; അന്ന് മോഹൻലാലിന് പ്രായം 26, ഇന്നും 'അമൃതം ഗമയഃ' തേടിയെത്തുന്നവർ

SCROLL FOR NEXT