Kochi Metro Recruitment 2026 Apply for Finance Manager and HR Posts Before August 27 file
Career

കൊച്ചി മെട്രോയിൽ അവസരം! എച്ച് ആർ, മാനേജർ തസ്തിക; നിയമബിരുദം ഉള്ളവർക്കും അപേക്ഷിക്കാം

നിയമബിരുദം ഉള്ളവർക്കും ചില തസ്തികകളിൽ അപേക്ഷ സമർപ്പിക്കാം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

കൊച്ചി മെട്രോയിൽ ജോലി നേടാൻ മികച്ച അവസരം. മാനേജർ (ഫിനാൻസ്), എക്സിക്യൂട്ടീവ് (എച്ച്ആർ), അസിസ്റ്റന്റ് എക്സിക്യൂട്ടീവ് (എച്ച്ആർ) തസ്തികകളിലേക്കാണ് നിയമനം. നിയമബിരുദം ഉള്ളവർക്കും ചില തസ്തികകളിൽ അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2026 ഓഗസ്റ്റ് 27.

മാനേജർ (ഫിനാൻസ്)

  • ഒഴിവ്: 1

  • ശമ്പള സ്കെയിൽ: 60,000 – 1,80,000 (IDA)

യോഗ്യത

  • സി.എ./സി.എം.എ (ICWAI) അല്ലെങ്കിൽ

  • ഫുൾടൈം എം.ബി.എ (ഫിനാൻസ് സ്പെഷ്യലൈസേഷനോടെ), കുറഞ്ഞത് 60% മാർക്ക്.

പ്രവൃത്തിപരിചയം

  • യോഗ്യത നേടിയ ശേഷം കുറഞ്ഞത് 7 വർഷത്തെ പ്രവൃത്തിപരിചയം.

  • IND AS ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റുകൾ, GST, ഇൻകം ടാക്സ് കോംപ്ലയൻസുകൾ എന്നിവ കൈകാര്യം ചെയ്ത പരിചയം വേണം.

  • SAP പരിജ്ഞാനമുള്ളവർക്കും ലിസ്റ്റഡ് കമ്പനികളിൽ പ്രവർത്തിക്കുന്നവർക്കും മുൻഗണന.

പ്രായപരിധി: 2026 ഓഗസ്റ്റ് 1-ന് 40 വയസ് കവിയരുത്.

സംവരണ വിഭാഗങ്ങൾക്ക് സർക്കാർ ചട്ടപ്രകാരമുള്ള ഇളവ് ലഭിക്കും.

അസിസ്റ്റന്റ് എക്സിക്യൂട്ടീവ് (HR)

ഒഴിവുകൾ: 2 (എക്സിക്യൂട്ടീവ് (HR) / അസിസ്റ്റന്റ് എക്സിക്യൂട്ടീവ് (HR) തസ്തികകൾ ചേർന്നാണ് രണ്ട് ഒഴിവുകൾ)

ശമ്പളം: 30,000 – 1,20,000 രൂപ വരെ

വിദ്യാഭ്യാസ യോഗ്യത

  • അംഗീകൃത സർവകലാശാലയിൽ നിന്ന് ഫുൾടൈം റെഗുലർ എംബിഎ അല്ലെങ്കിൽ തത്തുല്യ യോഗ്യത.

  • HR സ്പെഷ്യലൈസേഷൻ ഉണ്ടായിരിക്കണം.

  • കുറഞ്ഞത് 60% മാർക്ക് നിർബന്ധം.

  • നിയമബിരുദം (LLB) ഉള്ളവർക്ക് മുൻഗണന.

പ്രവൃത്തിപരിചയം

  • യോഗ്യത നേടിയ ശേഷം കുറഞ്ഞത് 2 വർഷത്തെ HR / Personnel Management / Industrial Relations മേഖലയിലെ പ്രവൃത്തിപരിചയം.

  • പൊതുമേഖലാ സ്ഥാപനങ്ങളിലോ വാർഷിക വിറ്റുവരവ് 200 കോടി രൂപയിലധികമുള്ള സ്വകാര്യ സ്ഥാപനങ്ങളിലോ പ്രവർത്തിച്ചിരിക്കണം.

  • സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ നിലവിൽ കുറഞ്ഞത് 5.50 ലക്ഷം രൂപ വാർഷിക CTC ലഭിക്കുന്നവരായിരിക്കണം.

പ്രായപരിധി

2026 ഓഗസ്റ്റ് 1-ന് 30 വയസ് കവിയരുത്. സംവരണ വിഭാഗങ്ങൾക്ക് സർക്കാർ ചട്ടപ്രകാരമുള്ള പ്രായ ഇളവ് ലഭിക്കും.

എഴുത്തുപരീക്ഷ/കംപ്യുട്ടർ അധിഷ്ഠിത പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://kochimetro.org/careers/site_media/notifications/213.pdf

https://kochimetro.org/careers/site_media/notifications/212.pdf

Kochi Metro Recruitment 2026 Finance Manager, Executive (HR) and Assistant Executive (HR) Vacancies, Apply by August 27

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ജെന്‍സികളേ, മുഖ്യമന്ത്രിയുടെ ഉറപ്പില്‍ രൂപം മാറ്റല്ലേ?'; വാഹന മോഡിഫിക്കേഷന്‍ മാനദണ്ഡങ്ങള്‍ നിശ്ചയിക്കാനുള്ള അധികാരം കേന്ദ്രത്തിന്; മറുപടിയുമായി ഗഡ്കരി

സ്‌പെയിനിന് ഒരു ദുരന്തം വന്നപ്പോള്‍ കൈത്താങ്ങായി മെസി; 'മനുഷ്യത്വത്തിന്റെ മനോഹര മാതൃക'; 80,000 യൂറോ സഹായം

വിമാനം രണ്ടു മണിക്കൂര്‍ വൈകി; ഒമ്പത് വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍ മലയാളിക്ക് നഷ്ടപരിഹാരത്തിന് ഉത്തരവ്

'തുടക്കം' ഇഷ്ടപ്പെട്ടു, ജൂഡിന് ആഢംബര വാച്ച് സമ്മാനിച്ച് സുചിത്ര; ഹൃദ്യമായ കുറിപ്പുമായി സംവിധായകൻ

തറയിൽ ചമ്രംപടിഞ്ഞിരിക്കാൻ ബുദ്ധിമുട്ടുന്നുണ്ടോ? പ്രായമല്ല കാരണം, ദിനചര്യയിൽ വരുത്തേണ്ട മാറ്റങ്ങൾ