കൊല്ലം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ കാസ്പ് സ്‌കീം മുഖേന താത്കാലിക അടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഓരോ ഒഴിവുകളും വിശദമായി പരിശോധിക്കാം.
1. ഇ.സി.ജി ടെക്‌നീഷ്യൻ ട്രെയിനി
ഒഴിവുകളുടെ എണ്ണം: മൂന്ന്
യോഗ്യത: എസ്.എസ്.എൽ.സി, വൊക്കേഷണൽ ഹയർ സെക്കൻഡറി സർട്ടിഫിക്കറ്റ് ഇൻ ഇ.സി.ജി ആൻഡ് ഓഡിയോ മെട്രിക് ടെക്‌നോളജി
പ്രതിമാസ വേതനം: 14,500 രൂപ.
2. ഇ.സി.ജി ടെക്‌നീഷ്യൻ
ഒഴിവുകളുടെ എണ്ണം: രണ്ട്
യോഗ്യത: എസ്.എസ്.എൽ.സി, വൊക്കേഷണൽ ഹയർ സെക്കൻഡറി സർട്ടിഫിക്കറ്റ് ഇൻ ഇ.സി.ജി ആൻഡ് ഓഡിയോ മെട്രിക് ടെക്‌നോളജി
വേതനം: 19,000 രൂപ.
കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GQ0abkJF05lAfNnGmbVxsA
3. എക്കോ ടെക്‌നീഷ്യൻ ട്രെയിനി
ഒഴിവുകളുടെ എണ്ണം: രണ്ട്
യോഗ്യത: കാർഡിയോ വാസ്‌കുലാർ ടെക്‌നോളജിയിൽ ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമയും കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനും ഉള്ളവർക്ക് അപേക്ഷിക്കാം.
വേതനം :10,000 രൂപ
4. സ്റ്റാഫ് നഴ്‌സ്
ഒഴിവുകളുടെ എണ്ണം: ഒന്ന്
യോഗ്യത: ജനറൽ നഴ്‌സിംഗ് മിഡ്‌വൈഫറി/ബി.എസ്.സി നഴ്‌സിംഗ് യോഗ്യതയും കേരള നഴ്‌സിംഗ് കൗൺസിൽ രജിസ്‌ട്രേഷനും ഉള്ളവർക്ക് അപേക്ഷിക്കാം.
സർക്കാർ ആശുപത്രികളിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണനയുണ്ട്.
വേതനം: 19,000 രൂപ.
5. സൈക്കോളജിസ്റ്റ്
ഒഴിവുകളുടെ എണ്ണം: ഒന്ന്
യോഗ്യത: എം.എസ്‌സി സൈക്കോളജി, പാലിയേറ്റീവ് കെയർ ട്രീറ്റ്മെന്റിലുള്ള പരിചയം അഭിലഷണീയം.
വേതനം: 17,000 രൂപ.
എക്കോ ടെക്‌നീഷ്യൻ ട്രെയിനി തസ്തികയിലേക്കുള്ള അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 1 വൈകിട്ട് 5 വരെയും മറ്റ് തസ്തികകളിലേക്ക് ഒക്ടോബർ 23 വൈകിട്ട് 5 വരെയുമാണ്. പ്രായപരിധി 18-41 വയസ്. താത്പര്യമുള്ളവർ തപാൽ മുഖേനയോ നേരിട്ടോ അപേക്ഷ സമർപ്പിക്കണം.
അഭിമുഖ തീയതി www.gmckollam.edu.in ൽ പ്രസിദ്ധീകരിക്കും. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, ബന്ധപ്പെട്ട കൗൺസിൽ രജിസ്‌ട്രേഷൻ, വയസ് എന്നിവ തെളിയിക്കുന്ന അസൽ രേഖകളും പകർപ്പുകളും സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0474-2575050.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates