KTU Colleges Invite Applications for BBA and BCA Programmes  DCIP
Career

അബ്ദുൾ കലാം സർവകലാശാലയിൽ പ്രവേശനം നേടാം; ബി.ബി.എ, ബി.സി.എ കോഴ്സുകൾ

പ്രവേശന പരീക്ഷ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ നടത്തും. പരീക്ഷ തീയതി പിന്നീട് അറിയിക്കും. പരീക്ഷയുടെ റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

2026-27 അധ്യയന വർഷത്തേക്കുള്ള എ.പി.ജെ. അബ്ദുൾ കലാം സാങ്കേതിക സർവകലാശാല (KTU)യുടെ കീഴിലുള്ള കോളേജുകളിലെ ബി.ബി.എ, ബി.സി.എ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർക്ക് ജൂലൈ 12 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

ബി.ബി.എ പ്രവേശനത്തിന് പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ പരീക്ഷയിൽ 45% മാർക്കോടെ വിജയിച്ചിരിക്കണം. ബി.സി.എ പ്രവേശനത്തിന് പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യതയോ, ഡിപ്ലോമ ഇൻ എഞ്ചിനീയറിങ്/കൊമേഴ്‌സ്യൽ പ്രാക്ടീസോ 45% മാർക്കോടെ പാസായിരിക്കണം.

എസ്.സി/എസ്.ടി വിഭാഗക്കാർക്ക് 5% മാർക്ക് ഇളവ് ലഭിക്കും. എൽ.ബി.എസ് സെന്റർ നടത്തുന്ന പ്രവേശന പരീക്ഷയിൽ വിജയിക്കുന്നവർക്ക് മാത്രമാണ് മെറിറ്റ് സീറ്റിലേക്കുള്ള പ്രവേശനം ലഭിക്കുക.

പ്രവേശന പരീക്ഷ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ നടത്തും. പരീക്ഷ തീയതി പിന്നീട് അറിയിക്കും. പരീക്ഷയുടെ റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. www.lbscentre.kerala.gov.in വഴി അപേക്ഷാ ഫീസ് അടച്ച് ഓൺലൈനായി അപേക്ഷിക്കാം. പൊതുവിഭാഗത്തിന് 1,300 രൂപയും എസ്.സി/എസ്.ടി വിഭാഗത്തിന് 650 രൂപയും ആണ് അപേക്ഷാ ഫീസ്. അപേക്ഷ സമർപ്പിക്കുമ്പോൾ ആവശ്യമായ രേഖകൾ അപ്ലോഡ് ചെയ്യണം.

കൂടുതൽ വിവരങ്ങൾക്ക്: 0471-2324396, 2560327.

KTU Colleges Invite Applications for BBA and BCA Programmes

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിൽ 'മിഷൻ 2029' പ്രഖ്യാപിച്ച് ബിജെപി; ലക്ഷ്യം 30 ലക്ഷം അധിക വോട്ടുകളും ഒന്നിലധികം സീറ്റുകളും

കായിക താരങ്ങൾക്ക് സേനയിൽ അവസരം; നേരിട്ടുള്ള നിയമനം, യോഗ്യത പത്താം ക്ലാസ്

നാല് വര്‍ഷത്തെ കാത്തിരിപ്പ്; ബിഗ് ടിക്കറ്റില്‍ കോടിത്തിളക്കം, ഇന്ത്യക്കാരിക്ക് 65 കോടി സമ്മാനം

എന്‍പിഎസ് vs എസ്‌ഐപി: മാസംതോറും 12,000 രൂപ നിക്ഷേപിക്കാമോ?, കൂടുതല്‍ നേട്ടം ഏതിന്?, കണക്ക് ഇങ്ങനെ

മദ്യപാനത്തെച്ചൊല്ലി മകനെ കൊലപ്പെടുത്തി മാതാപിതാക്കൾ; ആത്മഹത്യയെന്ന് വരുത്തിതീർക്കാൻ ശ്രമം, വീട്ടുകാരെ കുടുക്കി ഭാര്യ