Kudumbashree Kerala Chicken Project 2026 Applications Invited for New Broiler Farms. പ്രതീകാത്മക ചിത്രം
Career

കുടുംബശ്രീ വനിതകൾക്ക് ബ്രോയിലർ ഫാം തുടങ്ങാം; അപേക്ഷ ക്ഷണിച്ചു

വ്യക്തിഗത സംരംഭമായോ നാല് പേർ ഉൾപ്പെടുന്ന ഗ്രൂപ്പ് സംരംഭമായോ ഫാം ആരംഭിക്കാം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന 'കുടുംബശ്രീ കേരള ചിക്കൻ' പദ്ധതിയുടെ ഭാഗമായി പുതിയ ബ്രോയിലർ കോഴി ഫാമുകൾ ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കുടുംബശ്രീ അംഗങ്ങൾക്കും ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളായ വനിതകൾക്കും അപേക്ഷിക്കാം.

വ്യക്തിഗത സംരംഭമായോ നാല് പേർ ഉൾപ്പെടുന്ന ഗ്രൂപ്പ് സംരംഭമായോ ഫാം ആരംഭിക്കാം. ഫാമിന്റെ നടത്തിപ്പ് ഗുണഭോക്താക്കൾ നേരിട്ട് നിർവഹിക്കണം. സ്വന്തമായി സ്ഥലമോ ഫാമോ ഇല്ലാത്തവർക്ക് വാടകയ്ക്ക് സ്ഥലം എടുത്തും പദ്ധതിയുടെ ഭാഗമാകാം.

1,000 മുതൽ പരമാവധി 10,000 വരെ ബ്രോയിലർ കോഴികളെ വളർത്താൻ കഴിയുന്ന ഫാമുകളെയാണ് പദ്ധതിയിലേക്ക് തിരഞ്ഞെടുക്കുന്നത്. ഒരു കോഴിക്ക് കുറഞ്ഞത് 1.2 ചതുരശ്ര അടി സ്ഥലം ലഭ്യമാക്കണം. എല്ലാ ഷെഡുകളും ഒരേ കോമ്പൗണ്ടിനുള്ളിൽ ആയിരിക്കണം.

കൂടാതെ, തീറ്റയും കോഴിക്കുഞ്ഞുങ്ങളും എത്തിക്കുന്ന വലിയ വാഹനങ്ങൾക്ക് സഞ്ചരിക്കാനാകുന്ന വിധത്തിൽ കുറഞ്ഞത് 9 അടി വീതിയുള്ള മെറ്റൽ, കോൺക്രീറ്റ് അല്ലെങ്കിൽ ടാർ ചെയ്ത റോഡ് ഫാമിലേക്ക് ഉണ്ടായിരിക്കണം.

ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങളും ആവശ്യമായ തീറ്റയും കമ്പനി നേരിട്ട് എത്തിച്ചു നൽകും. വളർച്ചയെത്തിയ കോഴികളെ കമ്പനി തന്നെ തിരിച്ചെടുത്ത് വിപണനം നടത്തുകയും ചെയ്യും.

താൽപര്യമുള്ളവർ www.keralachicken.org.in ൽ നിന്ന് അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യണം. പൂരിപ്പിച്ച അപേക്ഷയോടൊപ്പം അയൽക്കൂട്ടം/എ.ഡി.എസ് ശുപാർശ, തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ ഫാം ലൈസൻസ്, മലിനീകരണ നിയന്ത്രണ ബോർഡിന്റെ സർട്ടിഫിക്കറ്റ്, പാൻ കാർഡ്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവ സഹിതം അതത് സി.ഡി.എസ് ഓഫീസുകളിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് സമീപത്തെ സി.ഡി.എസ് ഓഫീസിലോ കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിലോ ബന്ധപ്പെടാവുന്നതാണ്.

Kudumbashree Kerala Chicken Project 2026 Applications Invited for New Broiler Farms.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

' മക്കളെ ഇട്ടേച്ച് ഞങ്ങള്‍ പോയെന്നാണ് കരുതിയത്, ഇത് രണ്ടാം ജന്മം'; കള്ളാടി ദുരന്തത്തില്‍ അത്ഭുതകരമായി രക്ഷപ്പെട്ട ദമ്പതികള്‍ പറയുന്നു

വിദ്യാർഥികൾക്ക് 4,000 രൂപ!, പി.എം. യശസ്വി സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം

പ്രിയദര്‍ശിനി ബസില്‍ നിന്നും തെറിച്ചുവീണു; കണ്ടക്ടര്‍ക്ക് പരിക്ക്

പഠനം പാതിവഴിയില്‍ മുടങ്ങിയോ?, നിരവധി തൊഴിലധിഷ്ഠിത കോഴ്‌സുകള്‍; പൊലീസിന്റെ ഹോപ്പ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ അവസരം

വിഎ അരുൺകുമാറിനെ ഐഎച്ച്ആർഡി ഡയറക്ടർ സ്ഥാനത്തുനിന്ന് മാറ്റി; എംവി രാജേഷ് പുതിയ ഡയറക്ടർ