കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയും (കുസാറ്റ്) കൊച്ചിൻ ഷിപ്പ് യാർഡ് ലിമിറ്റഡും (സിഎസ്എൽ) ചേർന്ന് സുസ്ഥിര കപ്പൽ നിർമ്മാണ സാങ്കേതിക വിദ്യാ മികവുകേന്ദ്രം (Center of Excellence - CoE) സ്ഥാപിക്കുന്നതിനായി ധാരണാപത്രം ഒപ്പുവെച്ചു. കൊച്ചിൻ ഷിപ്പ് യാർഡ് ലിമിറ്റഡ് സിഎസ്ആർ പദ്ധതിയുടെ ഭാഗമായി 3.53 കോടി രൂപ കുസാറ്റ് സ്ഥാപിക്കുന്ന മികവു കേന്ദ്രത്തിനു ലഭിക്കും.
കപ്പൽ നിർമ്മാണ വ്യവസായത്തിനായി ആധുനിക സാങ്കേതികവിദ്യ വികസിപ്പിക്കുക, അക്കാദമിക-വ്യവസായ മേഖലകൾ തമ്മിലുള്ള അന്തരം കുറയ്ക്കുക എന്നീ ലക്ഷ്യങ്ങളോടെ, കൊച്ചിൻ ഷിപ്പ് യാർഡ് ലിമിറ്റഡ് - കുസാറ്റ് സഹകരണത്തോടെ രൂപീകരിക്കുന്ന ഈ മികവുകേന്ദ്രം സോഫ്റ്റ്‌വെയർ വികസനം, സ്കിൽ ഡെവലപ്മെന്റ്, അപ്പ്സ്‌കില്ലിങ്, ഡിജിറ്റലൈസേഷൻ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കും.
നേവൽ ആർക്കിടെക്ച്ചർ, സിഎഫ്ഡി, എഫ്ഇഎ തുടങ്ങിയ മേഖലകളിലെ ഗവേഷണങ്ങൾക്കായി ഉയർന്ന നിലവാരമുള്ള കമ്പ്യൂട്ടിങ് സൗകര്യങ്ങളും, മറൈൻ സോഫ്റ്റ് വെയറുകളും ഒരുക്കി, കപ്പൽ രൂപകല്പന, കപ്പൽ നിർമ്മാണം, അത്യാധുനിക കപ്പൽ വിശകലനം എന്നിവയിൽ നവീകരണം പ്രോത്സാഹിപ്പിക്കുന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
കൊച്ചിൻ ഷിപ്പ് യാർഡ് മാനേജിങ് ഡയറക്ടർ മധു എസ് നായർ കുസാറ്റ് വൈസ് ചാൻസലർ ഡോ.എം ജുനൈദ് ബുഷിരി ധാരണാപത്രം കൈമാറി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates