കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റി (KVASU) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പാലക്കാട് തിരുവിഴാംകുന്നിലെ ഏവിയൻ റിസർച്ച് സ്റ്റേഷന് കീഴിലുള്ള റവല്യൂവിംഗ് ഫണ്ട് പൗൾട്രി പ്രോജക്റ്റിലേക്ക് ആണ് നിയമനം നടത്തുന്നത്. ഡിപ്ലോമ മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അവസാന തീയതി മെയ് 8.
ഒഴിവുകളുടെ വിശദാംശങ്ങൾ:
ഫീഡ് മിൽ ഇൻസ്ട്രക്ടർ – 1
ഫീഡ് മിൽ സൂപ്പർവൈസർ – 1
ക്ലർക്ക് കം അക്കൗണ്ടന്റ് – 1
ലാബ് ടെക്നിക്കൽ അസിസ്റ്റന്റ് – 1
ഫീഡ് മിൽ ടെക്നീഷ്യൻ – 1
ദിവസവേതനം: 900 രൂപ (പ്രതിമാസം പരമാവധി 24,300 രൂപ)
യോഗ്യത: ബി.എസ്.സി (പൗൾട്രി പ്രൊഡക്ഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ്), ഫീഡ് മിൽ മേഖലയിൽ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
ദിവസവേതനം 820 രൂപ (പ്രതിമാസം പരമാവധി 22,140 രൂപ)
യോഗ്യത: പൗൾട്രി പ്രൊഡക്ഷനിൽ ഡിപ്ലോമ, ഫീഡ് മിൽ സൂപ്പർവൈസറായി പ്രവൃത്തിപരിചയം.
ദിവസവേതനം: 800 രൂപ (പ്രതിമാസം പരമാവധി 21,600 രൂപ)
യോഗ്യത: ബി.കോം, ടാലി പരിജ്ഞാനം, ഫീഡ് മിൽ മേഖലയിലെ പ്രവൃത്തിപരിചയം. ജിഎസ്ടി ഫയലിംഗ് പരിചയം ഉണ്ടെങ്കിൽ മുൻഗണന.
ദിവസവേതനം: 800 രൂപ (പ്രതിമാസം പരമാവധി 21,600 രൂപ)
യോഗ്യത: ബി.എസ്.സി (പൗൾട്രി പ്രൊഡക്ഷൻ & ബിസിനസ് മാനേജ്മെന്റ്), ഫീഡ് അനലിറ്റിക്കൽ ലാബിൽ പ്രവൃത്തിപരിചയം.
ദിവസവേതനം: 770 രൂപ ( പ്രതിമാസം പരമാവധി 20,790 രൂപ)
യോഗ്യത: പ്ലസ് ടു, ഇലക്ട്രിക്കൽ/മെക്കാനിക്കൽ/ഫിറ്റർ ട്രേഡിൽ ഐ.ടി.ഐ/പോളിടെക്നിക് ഡിപ്ലോമ.
നിശ്ചിത ഫോർമാറ്റിലുള്ള (Annexure-I) അപേക്ഷാഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകളുടെ പകർപ്പുകൾ സഹിതം 2026 മേയ് 8 ന് മുമ്പായി 'സ്പെഷ്യൽ ഓഫീസർ & പി.ഐ, റിവോൾവിംഗ് ഫണ്ട് പൗൾട്രി പ്രോജക്ട്, അവിയൻ റിസർച്ച് സ്റ്റേഷൻ, തിരുവിഴാംകുന്ന്, പാലക്കാട് – 678601' എന്ന വിലാസത്തിലേക്ക് തപാൽ മുഖേനയോ നേരിട്ടോ സമർപ്പിക്കണം.
അവസാന തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കില്ല.
ഉദ്യോഗാർഥികളുടെ അപേക്ഷകൾ പരിശോധിച്ച ശേഷം യോഗ്യതയുള്ളവരെ അഭിമുഖത്തിനായി ക്ഷണിക്കും. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates