റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ അവസരം; ബിരുദം മുതൽ യോഗ്യത, കേരളത്തിൽ പരീക്ഷ എഴുതാം, അവസാന തീയതി മെയ് 20

ബിരുദം മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 20.
RBI Grade B Recruitment 2026
RBI Grade B Recruitment 2026 Apply for 60 Officer Posts Before May 20FILE
Updated on
1 min read

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) ഗ്രേഡ് ‘ബി’ ഓഫീസർ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ജനറൽ, ഡിഇപിആർ, ഡിഎസ്ഐഎം കേഡറുകളിലായി ആകെ 60 ഒഴിവുകളിലേക്കാണ് നിയമനം. ബിരുദം മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 20.

RBI Grade B Recruitment 2026
ISRO: എഞ്ചിനീയർമാർക്ക് ജോലി നേടാം, സയന്റിസ്റ് തസ്തിക; തിരുവനന്തപുരത്ത് നിയമനം, മികച്ച ശമ്പളം

ഒഴിവുകൾ - ഗ്രേഡ് ‘ബി’ ഓഫീസർ

  • ജനറൽ കേഡർ : 40 ഒഴിവുകൾ

  • DEPR കേഡർ : 10 ഒഴിവുകൾ

  • DSIM കേഡർ : 10 ഒഴിവുകൾ

RBI Grade B Recruitment 2026
EIL: ഡെപ്യൂട്ടി മാനേജറാകാം, എഞ്ചിനീയർമാർക്ക് അവസരം; 2 ലക്ഷം വരെ ശമ്പളം, അഭിമുഖത്തിലൂടെ നിയമനം

വിദ്യാഭ്യാസ യോഗ്യത

ഗ്രേഡ് ‘ബി’ ഓഫീസർ (DR)ജനറൽ കേഡറിലേക്ക് അപേക്ഷിക്കാൻ ഏതെങ്കിലും വിഷയത്തിൽ കുറഞ്ഞത് 60 ശതമാനം മാർക്കോടെ ബിരുദം ഉണ്ടായിരിക്കണം.

അല്ലെങ്കിൽ 55 ശതമാനം മാർക്കോടെ പി.ജി നേടിയിരിക്കണം.

ഗ്രേഡ് ‘ബി’ ഓഫീസർ (DR)- DEPR കേഡറിലേക്ക് അപേക്ഷിക്കാൻ എക്കണോമിക്സ് അല്ലെങ്കിൽ അനുബന്ധ വിഷയത്തിൽ എംഎ/എംഎസ് സി വിദ്യാഭ്യാസ യോഗ്യത ആവശ്യമാണ്.

ഇക്കണോമിക്സിൽ ഡോക്ടറേറ്റ്, ഗവേഷണ/അധ്യാപന പരിചയം, അംഗീകൃത ജേർണലുകളിൽ പ്രസിദ്ധീകരണങ്ങൾ എന്നിവ അഭികാമ്യ യോഗ്യതകളായി പരിഗണിക്കും.

RBI Grade B Recruitment 2026
എക്‌സ്‌കവേറ്റര്‍ ഓപ്പറേറ്റര്‍ക്ക് സിംഗപ്പൂരിൽ ജോലി! പത്താം ക്ലാസ് യോഗ്യത, മികച്ച ശമ്പളവും ഓവർടൈമും; നിയമനം സർക്കാർ ഏജൻസി വഴി

ഗ്രേഡ് ‘ബി’ ഓഫീസർ (DR) – DSIM കേഡറിലേക്ക് അപേക്ഷിക്കാൻ സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ്, ഡാറ്റ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ് അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയങ്ങളിൽ കുറഞ്ഞത് 55 ശതമാനം മാർക്കോടെ മാസ്റ്റേഴ്‌സ് ഡിഗ്രി വേണം.

അല്ലെങ്കിൽ ഇതേ വിഷയങ്ങളിൽ നാല് വർഷ ബിരുദ കോഴ്‌സിൽ കുറഞ്ഞത് 60 ശതമാനം മാർക്ക് ഉണ്ടായിരിക്കണം.

ബന്ധപ്പെട്ട വിഷയങ്ങളിൽ ഡോക്ടറേറ്റ്, ഗവേഷണ/അധ്യാപന പരിചയം, പ്രസിദ്ധീകരണങ്ങൾ എന്നിവ അഭികാമ്യ യോഗ്യതകളാണ്.

RBI Grade B Recruitment 2026
ആൻഡമാൻ നിക്കോബാർ പൊലീസ് നിയമനം; പത്താം ക്ലാസ് മുതൽ യോഗ്യത, 495 ഒഴിവുകൾ, അവസാന തീയതി മേയ് 17

പ്രായ പരിധി

  • അപേക്ഷകരുടെ പ്രായം കുറഞ്ഞത് 21 വയസും പരമാവധി 30 വയസും ആയിരിക്കണം.

  • സർക്കാർ നിയമപ്രകാരം പ്രായപരിധിയിൽ ഇളവുകൾ ലഭിക്കും

RBI Grade B Recruitment 2026
NIT Calicut: ഗവേഷണ പ്രോജക്റ്റിൽ നിയമനം നേടാം; നിരവധി ഒഴിവുകൾ, 65,000 രൂപ വരെ ശമ്പളം

തെരഞ്ഞെടുപ്പ് പ്രക്രിയ

ഫേസ്-1 ഓൺലൈൻ പരീക്ഷ, ഫേസ്-2 ഓൺലൈൻ/എഴുത്തുപരീക്ഷ,അഭിമുഖം തുടങ്ങിയ മൂന്ന് ഘട്ടങ്ങളിലൂടെയാണ് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നത്.

കേരളത്തിൽ കണ്ണൂർ, എറണാകുളം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, മലപ്പുറം, തൃശൂർ, പാലക്കാട്, തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിൽ പരീക്ഷ കേന്ദ്രങ്ങളുണ്ട്.

RBI Grade B Recruitment 2026
വാഹന മെക്കാനിക്ക് ആണോ? സിംഗപ്പൂരിൽ ജോലി നേടാം, സൗജന്യ യാത്ര,താമസ സൗകര്യം; നിയമനം സർക്കാർ ഏജൻസി വഴി

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://opportunities.rbi.org.in/scripts/bs_viewcontent.aspx?Id=4997

Summary

RBI Grade B Recruitment 2026 Apply for 60 Officer Posts Before May 20.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com