KVASU to Conduct Spot Admission on November 27 file
Career

ബി.ടെക് ഡയറി,ഫുഡ് ടെക്നോളജി; സ്പോട്ട് അഡ്മിഷൻ 27ന്

ഏറ്റവും കൂടുതൽ ഒഴിവുകൾ തിരുവനന്തപുരം, മണ്ണുത്തി കേന്ദ്രങ്ങളിലാണ്. സ്പോട്ട് അഡ്മിഷൻ നവംബർ 27 ന് രാവിലെ 10.30ന് സർവകലാശാല പ്രധാന ക്യാമ്പസിൽ (മണ്ണുത്തി) നടത്തും.

സമകാലിക മലയാളം ഡെസ്ക്

തൃശൂർ: കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാല (KVASU) ബി.ടെക് ഡയറി/ഫുഡ് ടെക്നോളജി കോഴ്സുകളിലെ ഒഴിവുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ഇതിനായുള്ള വിജ്ഞാപനം പുറത്തിറങ്ങി. ഇടുക്കി, വയനാട്,തിരുവനന്തപുരം ഡെയറി സയൻസ് കോളേജുകളിലും വി കെ ഐ ഡി എഫ് ടി മണ്ണുത്തിയിലുമാണ് ഒഴിവുകൾ ഉള്ളത്.

ഏറ്റവും കൂടുതൽ ഒഴിവുകൾ തിരുവനന്തപുരം, മണ്ണുത്തി കേന്ദ്രങ്ങളിലാണ്. സ്പോട്ട് അഡ്മിഷൻ നവംബർ 27 ന് രാവിലെ 10.30ന് സർവകലാശാല പ്രധാന ക്യാമ്പസിൽ (മണ്ണുത്തി) നടത്തും. കെ.ഇ.എ.എം 2025-ൽ അപേക്ഷിച്ച വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. അഡ്മിഷനുമായി ബന്ധപ്പെട്ടു വരുന്നവർ ഒറിജിനൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും നിർബന്ധമായും കൊണ്ടുവരണം.

നിലവിൽ മറ്റ് കോഴ്സുകളിൽ പഠിക്കുന്നവർ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (NOC) കൊണ്ടുവരണം. മുൻപ് അലോട്ട്മെന്റ് ലഭിച്ചിട്ടുണ്ടെങ്കിൽ അലോട്ട്മെന്റ് ലെറ്ററും ഹാജരാക്കണം. അഡ്മിഷൻ മെറിറ്റ് ലിസ്റ്റ്, വിഭാഗം, ഒഴിവുകൾ എന്നിവയെ അടിസ്ഥാനമാക്കി നടപ്പിലാക്കും. നേരിട്ട് ഹാജരാകുന്ന അപേക്ഷകരെ മാത്രമേ പരിഗണികുകയുള്ളു. കൂടുതൽ വിവരങ്ങൾക്ക് https://www.kvasu.ac.in/ സന്ദർശിക്കുക.

Career news: KVASU Announces Spot Admission for Remaining B.Tech Dairy/Food Technology Seats.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും നിരാശപ്പെടുത്തി സഞ്ജു സാംസണ്‍; സ്വന്തം നാട്ടില്‍ 6 റണ്‍സില്‍ വീണു

നിങ്ങൾക്ക് 'പെറ്റ്' ഉണ്ടോ? ഉടൻ രജിസ്റ്റർ ചെയ്യണം, ഇല്ലെങ്കിൽ 1000 ദിർഹം പിഴ നൽകേണ്ടി വരും;വളർത്തുമൃഗ രജിസ്ട്രേഷൻ നിർബന്ധമാക്കി അബുദാബി

തലങ്ങും വിലങ്ങും പറന്നത് '23' എണ്ണം; ​ഗ്രീൻഫീൽഡിൽ ഇന്ത്യയുടെ 'സിക്സർ‌ ഫെസ്റ്റ്'! റെക്കോര്‍ഡ് സ്‌കോർ

'ആവിഷ്‌കാര സ്വാതന്ത്ര്യം ഭിന്നിപ്പുണ്ടാക്കാനുള്ള ലൈസന്‍സ് അല്ല; സംഘ്പരിവാര്‍ ഫാക്ടറിയുടെ മറ്റൊരു ഉത്പന്നം; കേരളത്തെ അപമാനിക്കാനുള്ള നീക്കം'

വെള്ളത്തൂവല്‍ സ്റ്റീഫന്‍ അന്തരിച്ചു; 'വെടിയുണ്ട ഇടതുനെഞ്ചില്‍ തുളച്ചുകയറി'; സിജെ റോയിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT