കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ മഹാനദി കോൾഫീൽഡ്സിൽ അവസരം. രണ്ട് തസ്തികകളിലായി 500 ഒഴിവുകളിൽ നിയമനം നടത്തുന്നു. അസിസ്റ്റന്റ് ഫോർമാൻ ഇലക്ട്രീഷ്യൻ, ടെക്നീഷ്യൻ (ഇലക്ട്രീഷ്യൻ) എന്നീ തസ്തികകളിൽ ആണ് ഒഴിവുകൾ ഉള്ളത്. ഡിപ്ലോമ, ഐടിഐ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 28.
ഒഴിവുകൾ: 150
യോഗ്യത: അംഗീകൃത സ്ഥാപനത്തിൽ നിന്ന് 3 വർഷത്തെ ഡിപ്ലോമ ഇൻ ഇലക്ട്രിക്കൽ എൻജിനീയറിങ് അല്ലെങ്കിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങിൽ ബിരുദം.
പ്രതിമാസ ശമ്പളം : 47,330 രൂപ
പ്രായപരിധി: 18 മുതൽ 30 വയസ് വരെ
നിയമപ്രകാരമുള്ള ഉയർന്ന പ്രായപരിധി ഇളവ് അർഹതയുള്ളവർക്ക് ലഭിക്കും.
ഒഴിവുകൾ: 350 ഒഴിവുകൾ
യോഗ്യത: പത്താം ക്ലാസ് വിജയവും ഇലക്ട്രീഷ്യൻ ട്രേഡിൽ 2 വർഷ ഐ.ടി.ഐയും നിർബന്ധം. NCVT/SCVT സർട്ടിഫിക്കറ്റ് വേണം. കൂടാതെ ഒരു വർഷത്തെ പരിശീലനം അല്ലെങ്കിൽ പ്രവൃത്തിപരിചയവും എൽടിഐ പെർമിറ്റ്.
പ്രായപരിധി: 18 മുതൽ 30 വയസ് വരെ
പ്രതിദിന ശമ്പളം: 1,583 രൂപ
നിയമപ്രകാരമുള്ള ഉയർന്ന പ്രായപരിധി ഇളവ് അർഹതയുള്ളവർക്ക് ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
https://www.mahanadicoal.in/OurPeople/pdf/NOTICE%20311%20Dtd.16.04.2026%20(ENGLISH)%2016042026.pdf.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates