MEA Recruitment 2025 Opens for 12 Senior Policy Specialist and Consultant Posts file
Career

വിദേശകാര്യ മന്ത്രാലയത്തിൽ ഒഴിവ്; പ്രതിമാസം 2.75 ലക്ഷം ശമ്പളം

അപേക്ഷകൾ പരിശോധിച്ച് യോഗ്യതയുള്ളവരെ അഭിമുഖം / എഴുത്തുപരീക്ഷ എന്നിവയ്ക്കായി മന്ത്രാലയം ക്ഷണിക്കും. ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളെ ഇ- മെയിൽ വഴി അറിയിക്കും.

സമകാലിക മലയാളം ഡെസ്ക്

വിദേശകാര്യ മന്ത്രാലയം വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. സീനിയർ പോളിസി സ്പെഷ്യലിസ്റ്റ്, കൺസൾട്ടന്റ് വിഭാഗങ്ങളിലായി അകെ 12 ഒഴിവുകളാണ് ഉള്ളത്. മാസ്റ്റർ ഡിഗ്രി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 16.12.2025.

കൺസൾട്ടന്റ്

തസ്തികയുടെ പേര് : കൺസൾട്ടന്റ്

ഒഴിവുകളുടെ എണ്ണം : 10 (പത്ത്)

ശമ്പളം : പ്രവൃത്തി പരിചയം പ്രൊഫൈലും അനുസരിച്ച് ശമ്പളം ലഭിക്കും.
10 ലക്ഷം രൂപ വരെ പ്രതീക്ഷിക്കാം.

യോഗ്യത :

  • ഇന്ത്യൻ പൗരൻ ആയിരിക്കണം.

  • നിശ്ചിത വിഷയങ്ങളിൽ മാസ്റ്റേഴ്സ് അല്ലെങ്കിൽ അതിനുമുകളിൽ യോഗ്യത.

  • ബന്ധപ്പെട്ട മേഖലയിലെ കുറഞ്ഞത് ഒരു വർഷത്തെ കൺസൾട്ടന്റ് പരിചയം.

  • കമ്പ്യൂട്ടർ പ്രാവീണ്യം ആവശ്യമാണ്.

പ്രായപരിധി :
അപേക്ഷ സമർപ്പിക്കുന്ന അവസാന തീയതിയിൽ 35 വയസ്സ് കവിയരുത്.

വിജ്ഞാപനം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

https://www.mea.gov.in/Images/CPV/advertisement-MER-10-Consultants.pdf

പോളിസി സ്പെഷ്യലിസ്റ്റ്

തസ്തികയുടെ പേര് : MER ഡിവിഷനിലെ സീനിയർ പോളിസി സ്പെഷ്യലിസ്റ്റ്

ഒഴിവുകളുടെ എണ്ണം : 2 (രണ്ട്)

ശമ്പളം : പ്രവൃത്തി പരിചയം പ്രൊഫൈലും അനുസരിച്ച് ശമ്പളം ലഭിക്കും.
പ്രതിമാസം 2.75 ലക്ഷം രൂപ വരെ പ്രതീക്ഷിക്കാം

യോഗ്യത :

  • ഇന്ത്യൻ പൗരൻ ആയിരിക്കണം.

  • ഇക്കണോമിക്സ്, ഡെവലപ്‌മെന്റ്, ഇന്റർനാഷണൽ റിലേഷൻസ്, ലോ തുടങ്ങിയ ബന്ധപ്പെട്ട വിഷയങ്ങളിൽ മാസ്റ്റേഴ്സ് അല്ലെങ്കിൽ അതിനുമുകളിൽ യോഗ്യത.

  • ബന്ധപ്പെട്ട മൾട്ടിലാറ്ററൽ മേഖലയിലെ കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തിപരിചയം കൂടാതെ വിജ്ഞാപനത്തിൽ വ്യക്തമാക്കിയ മറ്റ് കഴിവുകൾ.

പ്രായപരിധി :
അപേക്ഷ സമർപ്പിക്കുന്ന അവസാന തീയതിയിൽ 45 വയസ്സ് കവിയരുത്.

വിജ്ഞാപനം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

https://www.mea.gov.in/Images/CPV/MER-2-Senior-policy.pdf

അപേക്ഷകൾ പരിശോധിച്ച് യോഗ്യതയുള്ളവരെ അഭിമുഖം / എഴുത്തുപരീക്ഷ എന്നിവയ്ക്കായി മന്ത്രാലയം ക്ഷണിക്കും. ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളെ ഇ- മെയിൽ വഴി അറിയിക്കും.

അഭിമുഖത്തിൽ പങ്കെടുക്കുന്നതിന് അപേക്ഷകർക്ക് മന്ത്രാലയം യാതൊരു ടിഎ / ഡിഎയും നൽകില്ല. ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട സർക്കാരിന്റെ തീരുമാനം അന്തിമമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് https://www.mea.gov.in/ സന്ദർശിക്കുക.

Job alert: MEA Recruitment 2025 Opens for 12 Senior Policy Specialist and Consultant Posts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം; ഈ വര്‍ഷം ലഭിച്ചത് 332.77 കോടി

എനർജി ഡ്രി​ങ്കു​ക​ൾക്ക് കടുത്ത നിയന്ത്രണമേർപ്പെടുത്തി കു​വൈ​ത്ത്

എസ്ഡിപിഐ പിന്തുണ വേണ്ടെന്ന് യുഡിഎഫ്; കോണ്‍ഗ്രസ് പ്രസിഡന്റുമാര്‍ രാജിവെച്ചു

കണ്ണൂരില്‍ കോണ്‍ക്രീറ്റ് മിക്‌സര്‍ കയറ്റിവന്ന ലോറി മറിഞ്ഞു; രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

'കോണ്‍ഗ്രസേ..ഉരുളലല്ല, വേണ്ടത് മറുപടിയാണ്'; ആര്‍ജവമുണ്ടെങ്കില്‍ സതീശനും ചെന്നിത്തലയും മറുപടി പറയണമെന്ന് ശിവന്‍കുട്ടി

SCROLL FOR NEXT