MECON announces 44 vacancies for Junior Engineer and Officer posts; selection through interview only. MECON
Career

പരീക്ഷയില്ല, അഭിമുഖം മാത്രം: കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിൽ ജോലി, മെക്കോണിൽ 44 ഒഴിവുകൾ; ഡിപ്ലോമ,ബിരുദം ഉള്ളവർക്ക് ഏപ്രിൽ അഞ്ച് വരെ അപേക്ഷിക്കാം

മെക്കോണിൽ ജൂനിയർ എൻജിനീയർ, ജൂനിയർ ഓഫീസർ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്.

സമകാലിക മലയാളം ഡെസ്ക്

കേന്ദ്ര സ്റ്റീൽ മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ മെറ്റലർജിക്കൽ ആൻഡ് എൻജിനീയറിങ് കൺസൾട്ടന്റ്‌സി (മെക്കോൺ-MECON)ൽ 44 ഒഴിവുകൾ നികത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ജൂനിയർ എൻജിനീയർ, ജൂനിയർ ഓഫീസർ തസ്തികകളിലാണ് ഒഴിവുകളുള്ളത്.

ഡിപ്ലോമ, ബിരുദം, ബിബിഎ എന്നിവ ഉള്ളവർക്ക് അപേക്ഷിക്കാം. മെക്കോൺ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി ഇപ്പോൾ അപേക്ഷിക്കാം. ഏപ്രിൽ അഞ്ച് വരെ അപേക്ഷ സ്വീകരിക്കും.

മെക്കാനിക്കൽ,സിവിൽ,ഇലക്ട്രിക്കൽ വിഭാഗങ്ങളിലാണ് ജൂനിയർ എൻജിനീയർമാരുടെ ഒഴിവുകൾ,എച്ച് ആർ, അഡ്മിൻ വിഭാഗങ്ങളിലാണ് ജൂനിയർ ഓഫീസർ ഒഴിവുകൾ. ഇ ഗ്രേഡ് തസ്തികകളാണ് ഇവ. 1,20,000 രൂപ വരെ ശമ്പളം ലഭിക്കുന്ന ജോലിയാണ് ഇത്. വിജ്ഞാപന പ്രകാരം അഭിമുഖം മാത്രമാണ് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നതിനായി നിശ്ചയിച്ചിട്ടുള്ളത്. ഇതിൽ വേണമെങ്കിൽ മാറ്റം വരുത്താവുന്നതാണ്. അത് (മാനേജ്‌മെന്റിന്റെ അധികാരപരിധയിൽ വരുന്നതാണെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു.

തസ്തിക, യോഗ്യത, ഒഴിവുകൾ എന്നിവ അറിയാം

ജൂനിയർ എൻജിനീയർ (മെക്കാനിക്കൽ):

യോഗ്യത:മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ. ഹൈഡ്രോകാർബൺ വ്യവസായത്തിലെ (പ്രോസസ് പ്ലാന്റുകൾ, പൈപ്പ്‌ലൈനുകൾ, റിഫൈനറി, എൽപിജി പ്ലാന്റ്, ഡിപ്പോകൾ, കംപ്രസർ/പമ്പിങ് സ്റ്റേഷനുകൾ മുതലായവ) നിർമ്മാണ/പദ്ധതികളുടെ മേൽനോട്ടത്തിൽ കുറഞ്ഞത് 16 വർഷത്തെ യോഗ്യതാനന്തര പരിചയം.

മെക്കാനിക്കൽ എൻജിനീയറിങ്ങിലും എൻ‌ഡി‌ടി ലെവൽ-2 സർട്ടിഫിക്കേഷനിലും ഡിപ്ലോമ. ഹൈഡ്രോകാർബൺ വ്യവസായത്തിലെ നിർമ്മാണ/പദ്ധതികളുടെ മേൽനോട്ടത്തിൽ കുറഞ്ഞത് 16 വർഷത്തെ യോഗ്യതാനന്തര പരിചയം.

ഒഴിവുകളുടെ എണ്ണം: 08 (രണ്ട് വിഭാഗങ്ങളിലായി)

ജൂനിയർ എൻജിനീയർ (സിവിൽ):

യോഗ്യത: സിവിൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ. കെട്ടിട നിർമ്മാണ/വ്യാവസായിക പദ്ധതികൾക്കായുള്ള ഡിസൈൻ/സൈറ്റ് മേൽനോട്ടത്തിൽ കുറഞ്ഞത് 16 വർഷത്തെ യോഗ്യതാനന്തര പരിചയം.

സിവിൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ. വ്യാവസായിക പദ്ധതികളുടെ നിർമ്മാണ/മേൽനോട്ടത്തിൽ കുറഞ്ഞത് 16 വർഷത്തെ യോഗ്യതാനന്തര പരിചയം, പ്രത്യേകിച്ച് ഹൈഡ്രോകാർബൺ വ്യവസായത്തിൽ.

ഒഴിവുകളുടെ എണ്ണം: 30 (രണ്ട് വിഭാഗങ്ങളിലായി)

ജൂനിയർ എൻജിനീയർ (ഇലക്ട്രിക്കൽ):

യോഗ്യത: ഇലക്ട്രിക്കൽ / ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ ഡിപ്ലോമ (അല്ലെങ്കിൽ ഇലക്ട്രിക്കൽ ഒരു ബ്രാഞ്ച് മാത്രമാണെങ്കിൽ കോമ്പിനേഷൻ ആകണം). കെട്ടിടങ്ങൾ / അടിസ്ഥാന സൗകര്യങ്ങൾ / വ്യാവസായിക പദ്ധതികൾക്കായുള്ള ഇലക്ട്രിക്കൽ ജോലികളുടെ രൂപകൽപ്പന / നിർമ്മാണത്തിൽ കുറഞ്ഞത് 16 വർഷത്തെ യോഗ്യതാനന്തര പരിചയം.

ഒഴിവുകളുടെ എണ്ണം: 02

ജൂനിയർ ഓഫീസർ (എച്ച്ആർ) :

യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദമോ ബിബിഎ യോ . എച്ച്ആറിന്റെ മുഴുവൻ ശ്രേണിയിലും കുറഞ്ഞത് 16 വർഷത്തെ യോഗ്യതാന്തര പ്രവൃത്തി പരിചയം.

ജൂനിയർ ഓഫീസർ (അഡ്മിൻ):

ഒഴിവുകളുടെ എണ്ണം: 02

യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദമോ ബിബിഎയോ . അഡ്മിനിസ്ട്രേറ്റീവ് ജോലികളിൽ കുറഞ്ഞത് 16 വർഷത്തെ യോഗ്യതാന്തര പ്രവൃത്തി പരിചയം.

ഒഴിവുകളുടെ എണ്ണം: 02

പൊതുവിവരങ്ങൾ

ഉയർന്ന പ്രായപരിധി: 50 വയസ്

ശമ്പളം: 30,000–1,20,000 രൂപാ സ്കെയിലിൽ

ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ അഞ്ച് (05.04.2026)

അപേക്ഷ സമർപ്പിക്കാനുള്ള ലിങ്ക് ഇവിടെ കാണാം

വിശദമായ വിജ്ഞാപനം ഇവിടെ വായിക്കാം

Job Alert: MECON Limited has announced 44 vacancies for Junior Engineer and Officer posts. Candidates with Diploma and Degree qualifications can apply until April 5. Selection will be based on interview only, with no written exam.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര, 25 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ്; കേരളത്തിന് രാഹുലിന്റെ ഉറപ്പുകള്‍

മാപ്പ് പറഞ്ഞ് ഇറാന്‍ പ്രസിഡന്റ്, കേരളത്തിന് ഉറപ്പുകളുമായി രാഹുല്‍; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തൃശൂരില്‍ പത്മജ വേണുഗോപാല്‍ വിജയിക്കും, രാഷ്ട്രീയത്തിനതീതമായ ജനങ്ങളുടെ നിലപാട് അട്ടിമറിയുണ്ടാക്കും: സുരേഷ് ഗോപി

ഭാര്യയെ കൊന്നകേസില്‍ ജയിലില്‍ നിന്നിറങ്ങി 16 കാരനെ കൊന്നു; തലച്ചോര്‍ ഭക്ഷിച്ച് ചോര കുടിച്ചു, പ്രതി പിടിയില്‍

ഒന്‍പതാം ക്ലാസുകാര്‍ക്ക് നല്‍കിയത് എട്ടാം ക്ലാസിലെ ചോദ്യക്കടലാസ്; ഒരു മണിക്കൂര്‍ പരീക്ഷ വൈകി

SCROLL FOR NEXT