MHA Admission 2026 Applications Open for Master of Hospital Administration Course AI IMAGE
Career

MHA 2026: മാസ്റ്റർ ഓഫ് ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ കോഴ്‌സിലേക്ക് അപേക്ഷിക്കാം

അപേക്ഷാഫീസ് പൊതുവിഭാഗത്തിനു 1200 രൂപയും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിന് 600 രൂപയുമാണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

കേരള സർക്കാർ അംഗീകരിച്ച പ്രോസ്‌പെക്ടസ്സ് പ്രകാരം 2026 അദ്ധ്യയന വർഷത്തെ മാസ്റ്റർ ഓഫ് ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ കോഴ്‌സിന് അപേക്ഷിക്കാം. അപേക്ഷാഫീസ് പൊതുവിഭാഗത്തിനു 1200 രൂപയും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിന് 600 രൂപയുമാണ്. അപേക്ഷകർക്ക് സെപ്റ്റംബർ 15 വരെ ഓൺലൈനായോ വെബ്‌സൈറ്റ് വഴി ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ അപേക്ഷാഫീസ് ഒടുക്കാം. www.lbscentre.kerala.gov.in ൽ രജിസ്റ്റർ ചെയ്യാം.

കേരളത്തിലെ ആരോഗ്യ സർവ്വകലാശാല അംഗീകരിച്ച എം.ബി.ബിഎസ്/ബി.ഡി.എസ്/ബി.എ.എം.എസ്/ബി.എച്ച്.എം.എസ്/ബി.യു.എം.എസ് റഗുലർ ഡിഗ്രി കോഴ്‌സ് 50 ശതമാനം മാർക്ക് എല്ലാ അക്കാദമിക വർഷവും നേടി പാസ്സായിരിക്കണം. അതത് സ്റ്റേറ്റ് കൗൺസിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

അല്ലെങ്കിൽ  ആരോഗ്യ സർവ്വകലാശാല അംഗീകരിച്ച റഗുലർ ബി.എസ്.സി നഴ്‌സിംഗ്/ബി.ഫാം/ബി.എസ്.സി അലൈഡ് മെഡിക്കൽ കോഴ്‌സുകൾ എല്ലാ അക്കാദമിക വർഷവും 50 ശതമാനം മാർക്ക്  നേടി പാസ്സായിരിക്കണം. അതത് സ്റ്റേറ്റ് കൗൺസിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

അല്ലെങ്കിൽ അംഗീകൃത സർവ്വകലാശാലയിൽ നിന്നും കേരളത്തിലെ ഏതെങ്കിലും സർവ്വകലാശാല അംഗീകരിച്ച റഗുലർ ഡിഗ്രി കോഴ്‌സ് സയൻസ്/നിയമം/എൻജിനീയറിങ്/മാനേജ്‌മെന്റ് എന്നീ ഏതെങ്കിലും വിഷയത്തിൽ എല്ലാ അക്കാദമിക വർഷവും 50 ശതമാനം മാർക്ക്  നേടി പാസ്സായിരിക്കണം.

അല്ലെങ്കിൽ  കേരളത്തിലെ സർവ്വകലാശാലകൾ അംഗീകരിച്ച റഗുലർ ഡിഗ്രി കോഴ്‌സ് കോമേഴ്‌സ്/ആർട്‌സ് വിഷയങ്ങളിൽ എല്ലാ അക്കാദമിക വർഷവും 50 ശതമാനം മാർക്ക്  നേടി പാസ്സായിരിക്കണം.

അക്കാദമിക യോഗ്യതാ പരീക്ഷയുടെ മൊത്തം മാർക്കിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലുള്ള ഒരു കേന്ദ്രീകൃത അലോട്ട്‌മെന്റിലൂടെയാണ് കോഴ്‌സിലേക്കുള്ള പ്രവേശനം. കൂടുതൽ വിവരങ്ങൾക്ക്: 0471 2560361, 362, 363, 364.

MHA Admission 2026 Applications Open for Master of Hospital Administration Course

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാനില്‍ വീണ്ടും യുഎസ് ആക്രമണം; നാല് മരണം, 50ലേറെ പേര്‍ക്ക് പരിക്ക്

അനാശാസ്യ കേന്ദ്രങ്ങളിൽ എത്തുന്ന ഇടപാടുകാരും കുറ്റക്കാർ, കേസെടുക്കാമെന്ന് ഹൈക്കോടതി; മുൻ ഉത്തരവുകൾ അസാധുവാക്കി

അങ്കമാലി വരെ 15 സ്‌റ്റേഷനുകള്‍, എയര്‍പോര്‍ട്ടില്‍ ഭൂമിക്കടിയിലൂടെ; കൊച്ചി മെട്രോ മൂന്നാം ഘട്ടം വിശദാംശങ്ങള്‍

അടച്ചിട്ട വീട്ടിൽ നിന്ന് 70 തിരകളും 63 കുപ്പി വിദേശ മദ്യവും പിടിച്ചെടുത്തു; ഒരാൾ കസ്റ്റഡിയിൽ

എന്റെ ഷര്‍ട്ടൂരി ആ നടന് കൊടുക്കാന്‍ പറഞ്ഞു; തോര്‍ത്ത് മാത്രമുടുത്ത് സ്വന്തം ഡ്രസ് തെരഞ്ഞത് മറക്കില്ല: സൂരി