MoEF Recruitment for Research Associate Post @ChristinMP_
Career

കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ റിസർച്ച് അസോസിയേറ്റ് ആകാം; ശമ്പളം 40,000 രൂപ

സയൻസിൽ ബിരുദാനന്തര ബിരുദമോ അല്ലെങ്കിൽ എഞ്ചിനീയറിങ് /ടെക്നോളജിയിൽ ബിരുദാനന്തര ബിരുദമോ ഉണ്ടായിരിക്കണം. പ്രതിമാസം 40,000 രൂപയാണ് ശമ്പളമായി ലഭിക്കുക.

Author : സമകാലിക മലയാളം ഡെസ്ക്

വനം,പരിസ്ഥിതി,കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MoEF) റിസർച്ച് അസോസിയേറ്റ് തസ്തികയിൽ നിയമനം നടത്താനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. അകെ ഒരു ഒഴിവാണ് ഉള്ളത്. ബിരുദധാരികൾക്ക് ആണ് അവസരം. അപേക്ഷാ ഫോം സമർപ്പിക്കാനുള്ള അവസാന തീയതി 19-12-2025.

സയൻസിൽ ബിരുദാനന്തര ബിരുദമോ അല്ലെങ്കിൽ എഞ്ചിനീയറിങ് /ടെക്നോളജിയിൽ ബിരുദാനന്തര ബിരുദമോ ഉണ്ടായിരിക്കണം. പ്രതിമാസം 40,000 രൂപയാണ് ശമ്പളമായി ലഭിക്കുക. ഉയർന്ന പ്രായപരിധി 65 വയസ്സ്. യോഗ്യതയുടെ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ ഷോർട് ലിസ്റ്റ് ചെയ്‌ത ശേഷം അഭിമുഖത്തിന് ക്ഷണിക്കും.

ഇന്ത്യാ ഗവൺമെന്റിന് കീഴിലുള്ള ഒരു താൽക്കാലിക കരാർ തസ്തികയാണിത്. പ്രാരംഭ കരാർ മൂന്ന് വർഷം വരെയാണ് (1+1+1), പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ രണ്ട് വർഷത്തേക്ക് കൂടി നീട്ടാൻ സാധ്യതയുണ്ട്. കൂടുതൽ വിവരങ്ങളായി https://moef.gov.in/ സന്ദർശിക്കുക.

Job news: MoEF Recruitment for Research Associate Post.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് ഇന്നും തീവ്രമഴയ്ക്ക് സാധ്യത; ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ലൈസന്‍സ് ബന്ധിപ്പിച്ചിട്ടുണ്ടോ? 60 സേവനങ്ങള്‍ക്ക് ഇന്ന് മുതല്‍ ആധാര്‍ നിര്‍ബന്ധം

'ടാറ്റാ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്റെ പുനര്‍ നിയമനം നിയമവിരുദ്ധം'; പ്രമേയം തള്ളി ടാറ്റാ ട്രസ്റ്റ്, തര്‍ക്കം രൂക്ഷം

1 ടിന്‍ അരവണ, 3 കവര്‍ അപ്പം; ശബരിമലയില്‍ നിയന്ത്രണം

മഴ സാഹചര്യം മണിക്കൂർ അടിസ്ഥാനത്തിൽ വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം; എസ്എംഎസ് അലർട്ടുകൾ