MOIL Announces 67 Trainee and Manager Vacancies @MOIL_LIMITED
Career

മാംഗനീസ് ഓർ ഇന്ത്യ ലിമിറ്റഡിൽ അവസരം; ഗ്രാജുവേറ്റ്, മാനേജ്‌മെന്റ് ട്രെയിനി, മാനേജർ വിഭാഗത്തിൽ ഒഴിവ്, അരലക്ഷം വരെ ശമ്പളം

ഗ്രാജുവേറ്റ് ട്രെയിനി, മാനേജ്‌മെന്റ് ട്രെയിനി, മാനേജർ (സർവേ) ഉൾപ്പെടെ 67 ഒഴിവുകളാണ് ഉള്ളത്. പൊതു മേഖല സ്ഥാപനങ്ങളിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരമാണിത്.

സമകാലിക മലയാളം ഡെസ്ക്

കേന്ദ്ര സ്റ്റീൽ മന്ത്രാലയത്തിന്റെ കിഴിൽ പ്രവർത്തിക്കുന്ന മാംഗനീസ് ഓർ ഇന്ത്യ ലിമിറ്റഡ് (MOIL) വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. ഗ്രാജുവേറ്റ് ട്രെയിനി, മാനേജ്‌മെന്റ് ട്രെയിനി, മാനേജർ (സർവേ) ഉൾപ്പെടെ 67 ഒഴിവുകളാണ് ഉള്ളത്. പൊതു മേഖല സ്ഥാപനങ്ങളിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരമാണിത്. അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി 2026 ജനുവരി 20.

തസ്തികയും ഒഴിവുകളും

  • ഗ്രാജുവേറ്റ് ട്രെയിനി (മൈനിങ് ) - 23

  • ഗ്രാജുവേറ്റ് ട്രെയിനി (മെക്കാനിക്കൽ) - 09

  • ഗ്രാജുവേറ്റ് ട്രെയിനി (ഇലക്ട്രിക്കൽ) -05

  • ഗ്രാജുവേറ്റ് ട്രെയിനി (കെമിക്കൽ) - 03

  • ഗ്രാജുവേറ്റ് ട്രെയിനി (പ്രോസസ്) - 04

  • മാനേജ്മെന്റ് ട്രെയിനി (ജിയോളജി) -05

  • മാനേജ്മെന്റ് ട്രെയിനി (മെറ്റീരിയൽസ് / കോൺട്രാക്റ്റ് മാനേജ്മെന്റ്) - 05

  • മാനേജ്മെന്റ് ട്രെയിനി (മാർക്കറ്റിങ് ) - 01

  • മാനേജ്മെന്റ് ട്രെയിനി (പേഴ്സണൽ / വെൽഫെയർ) - 05

  • മാനേജ്മെന്റ് ട്രെയിനി (സിസ്റ്റംസ്)- 04

  • മാനേജർ (സർവേ) - 03

വിദ്യാഭ്യാസ യോഗ്യതാ

ഗ്രാജുവേറ്റ് ട്രെയിനി: ബന്ധപ്പെട്ട വിഭാഗത്തിൽ എൻജിനീയറിങ് /ബിരുദ യോഗ്യത ഉണ്ടായിരിക്കണം.

മാനേജ്മെന്റ് ട്രെയിനി: ബന്ധപ്പെട്ട വിഷയത്തിൽ ബിരുദ യോഗ്യത ആവശ്യമാണ്.

മാനേജർ (സർവേ) : ബിരുദവും സർവ്വേ സർട്ടിഫിക്കറ്റ് കോഴ്സ് പാസായിരിക്കണം.

നിയമനം ലഭിക്കുന്നവർക്ക് 40,000 മുതൽ 50,000 രൂപ വരെ ശമ്പളം ലഭിക്കും. അപേക്ഷകന്റെ പരമാവധി പ്രായം 30 വയസ്സ് ആണ്. സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് ഉയർന്ന പ്രായ പരിധിയിൽ ഇളവുകൾ ലഭിക്കും.

ഓൺലൈൻ വഴി നടത്തുന്ന പരീക്ഷയുടെയും ഡോക്യുമെന്റ് പരിശോധനയുടെയും അടിസ്ഥാനത്തിലാകും അന്തിമ ലിസ്റ്റ് പ്രഖ്യാപിക്കുക. കൂടുതൽ വിവരങ്ങൾക്ക് https://ibpsreg.ibps.in/moildec25/സന്ദർശിക്കുക.

Job news: MOIL Invites Applications for 67 Graduate and Management Trainee Posts Till January 20, 2026.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടിയില്‍ സിപിഎം ബന്ധമുള്ള സിഐമാര്‍; ശബരിമല അന്വേഷണം അട്ടിമറിക്കാന്‍ നീക്കമെന്ന് വിഡി സതീശന്‍

പൊലീസ് തലപ്പത്ത് അഴിച്ചുപണി; ആര്‍ നിശാന്തിനി പൊലീസ് ആസ്ഥാന ഐജി, സ്പര്‍ജന്‍ കുമാര്‍ ദക്ഷിണ മേഖല ഐജി

ന്യൂ ഇയർ രാത്രി മേശയ്ക്ക് അടിയിലിരുന്ന് 12 മുന്തിരി കഴിച്ചാൽ ഭാഗ്യം വരുമോ?

ഈക്കൂട്ടർ വെളുത്തുള്ളി കഴിക്കരുത്!

വാഹനമിടിച്ച് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ര​ന് പരിക്ക്; 55 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോ​ട​തി

SCROLL FOR NEXT