MSTC MT recruitment 2025, 37 Vacancies  @MSTC
Career

MSTC: മാനേജ്‌മന്റ് ട്രെയിനി അകാൻ അവസരം; ശമ്പളം 1,60,000 വരെ

സിസ്റ്റംസ് (ഐ.ടി/സി.എസ്),ഓപ്പറേഷൻസ്, പേഴ്സണൽ & അഡ്മിനിസ്ട്രേഷൻ (എച്ച് ആർ ),നിയമം,ഫിനാൻസ് & അക്കൗണ്ട്സ് എന്നി വിഭാഗങ്ങളിൽ ആണ് ഒഴിവുകൾ ഉള്ളത്.

സമകാലിക മലയാളം ഡെസ്ക്

കേന്ദ്ര സർക്കാരിന്റെ കീഴിയിലുള്ള മെറ്റൽ സ്ക്രാപ്പ് ട്രേഡ് കോർപ്പറേഷൻ ലിമിറ്റഡിൽ (MSTC) ജോലി നേടാൻ അവസരം. മാനേജ്‌മന്റ് ട്രെയിനി തസ്തികകളിലെ 37 ഒഴിവുകളിലാണ് നിയമനം നടത്തുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് 50,000 – 1,60,000 രൂപ വരെ ശമ്പളം ലഭിക്കും. സിസ്റ്റംസ് (ഐ.ടി/സി.എസ്),ഓപ്പറേഷൻസ്, പേഴ്സണൽ & അഡ്മിനിസ്ട്രേഷൻ (എച്ച് ആർ ),നിയമം,ഫിനാൻസ് & അക്കൗണ്ട്സ് എന്നി വിഭാഗങ്ങളിൽ ആണ് ഒഴിവുകൾ ഉള്ളത്.

വിദ്യാഭ്യാസ യോഗ്യത

സിസ്റ്റംസ് : ബി ഇ /ബി .ടെക് (ഐ ടി /സി എസ് / ഇലക്ട്രോണിക്സ്) അല്ലെങ്കിൽ എം സി എയിൽ 60% മാർക്കോടെ പാസാകണം.

ഓപ്പറേഷൻസ് & എച്ച് ആർ: താഴെപ്പറയുന്ന വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ ഡിഗ്രി /പി ജി ഡിഗ്രി. ഹ്യൂമാനിറ്റീസ് / സയൻസ് / കോമേഴ്‌സ് / ലോ / എഞ്ചിനീറിങ് /ഐ ടി / ബിസിനസ് /അഡ്മിനിസ്ട്രേഷൻ. 60% മാർക്ക് നിർബന്ധം.

നിയമം: എൽ എൽ ബി അല്ലെങ്കിൽ എൽ എൽ എം കുറഞ്ഞത് 60% മാർക്ക് നേടിയിരിക്കണം.

ഫിനാൻസ്: സി എ / സി എം എ അല്ലെങ്കിൽ എം ബി എ (ഫിനാൻസ് ) 60% മാർക്കോടെ പൂർത്തിയാക്കിയിരിക്കണം.

പരമാവധി പ്രായം 28 വയസ് ആണ്. സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് ഇളവുകൾ ലഭിക്കും.

തെരഞ്ഞെടുപ്പ് പ്രക്രിയ

ടയർ 1: കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (CBT)

ആകെ ചോദ്യങ്ങൾ: 120

  • പാർട്ട് എ (ജനറൽ – 70 മാർക്ക്): ഇംഗ്ലീഷ് ഭാഷ (15), ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിട്യൂട് (20), റീസണിങ് എബിലിറ്റി (20), പൊതുവിജ്ഞാനം (15).

  • പാർട്ട് ബി (പ്രൊഫഷണൽ – 50 മാർക്ക്): അപേക്ഷിക്കുന്ന വിഭാഗത്തിന്റെ വിഷയവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ

  • നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും.

ടയർ 2 : ഗ്രൂപ്പ് ഡിസ്കഷൻ (GD)

  • CBT പാസായവരെ ഒരു പോസ്റ്റിന് പത്ത് പേർ എന്ന രീതിയിൽ ഗ്രൂപ്പ് ഡിസ്കഷനായി ക്ഷണിക്കും

  • ഈ ഘട്ടത്തിൽ ഉദ്യോഗാർത്ഥികളുടെ കമ്മ്യൂണിക്കേഷൻ സ്‌കിൽസ് & അനലിറ്റിക്കൽ തിങ്കിങ് കഴിവുകൾ പരിശോധിക്കും

ടയർ 3: വ്യക്തിഗത അഭിമുഖം (Interview)

  • ഗ്രൂപ്പ് ഡിസ്കഷൻ വിജയിച്ചവരെ ഒരു പോസ്റ്റിന് അഞ്ച് പേർ എന്ന രീതിയിൽ അഭിമുഖത്തിന് വിളിക്കും.

  • മൂന്ന് ഘട്ടത്തിലും ഉദ്യോഗാർത്ഥികൾക്ക് ലഭിച്ച മാർക്കുകളുടെ അടിസ്‌ഥാനത്തിൽ അന്തിമ ലിസ്റ്റ് തയ്യാറാക്കും.

കൂടുതൽ വിവരങ്ങൾക്ക് https://www.mstcindia.co.in/ സന്ദർശിക്കുക

Job alert: MSTC MT Recruitment 2025 Apply Now for 37 Posts with ₹14.50 Lakh Salary.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സൂക്ഷ്മപരിശോധന അവസാനിച്ചു, സംസ്ഥാനത്ത് ആകെ സ്ഥാനാര്‍ഥികള്‍ 98,451

മഴ ഇന്നും തുടരും, ഇടി മിന്നലിനും സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

നഷ്ടപ്പെട്ട വസ്തു തിരിച്ചുകിട്ടും, ധനുരാശിക്കാര്‍ എതിരാളികളെ വശത്താക്കും

ഇടുക്കിയില്‍ കോണ്‍ഗ്രസിനോട് ഇടഞ്ഞ് ലീഗ്; മൂന്നു വാര്‍ഡുകളില്‍ ഒറ്റയ്ക്ക് മത്സരിക്കും

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തെ സഞ്ജു നയിക്കും

SCROLL FOR NEXT