നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്‌മെന്റ് (നബാർഡ്) ഡെവലപ്‌മെന്റ് അസിസ്റ്റന്റ് തസ്തികകളിലെ ഒഴിവുകൾ നികത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. കേരളത്തിലുൾപ്പടെ ഒഴിവുകളുണ്ട്.
താൽപ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് നബാർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ nabard.org വഴി ഓൺലൈനായി അപേക്ഷിക്കാം.
അപേക്ഷാ സമർപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി മൂന്ന് (03-02-2026) ആണ്. നബാർഡ് വെബ്‌സൈറ്റായ nabard.org വഴി ഓൺലൈനായി വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
തസ്തികയുടെ പേര്: ഡെവലപ്‌മെന്റ് അസിസ്റ്റന്റ് / ഡെവലപ്‌മെന്റ് അസിസ്റ്റന്റ് (ഹിന്ദി)
ഒഴിവുകളുടെ എണ്ണം: 162 (159 ഡെവലപ്‌മെന്റ് അസിസ്റ്റന്റ്, ഡെവലപ്‌മെന്റ് അസിസ്റ്റന്റ് ഹിന്ദിയിൽ മൂന്ന് ഒഴിവുകൾ)
ശമ്പളം : 20,700 - 55,700 രൂപ
യോഗ്യത: 50% മാർക്കോടെ ബിരുദം + കമ്പ്യൂട്ടർ പരിജ്ഞാനം
പ്രായപരിധി: 21 മുതൽ 35 വയസ്സ് വരെ
അപേക്ഷിക്കേണ്ട അവസാന തീയതി: ഫെബ്രുവരി മൂന്ന് (03-02-2026)
ഔദ്യോഗിക വെബ്‌സൈറ്റ്: www.nabard.org
എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി വിഭാഗത്തിലുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷാ ഫീസ് ഇല്ല. എന്നാൽ ഇന്റിമേഷൻ ചാർജ് നൽകണം. ഇത് 100 രൂപയും 18% ജി എസ് ടി ഉൾപ്പടെ ഏകദേശം 118 രൂപ ഒടുക്കണം
ജനറൽ/ഒബിസി/ഇഡബ്ല്യുഎസ്/മറ്റുള്ളവർ 450 രൂപ അപേക്ഷാ ഫീസും 100 രൂപ 550 രൂപ ഇന്റിമേഷൻ ചാർജും 18% ജി എസ് ടിയും ഉൾപ്പടെ ഏകദേശം 649 ഒടുക്കണം
നബാർഡ് ജീവനക്കാർ വിഭാഗം അനുസരിച്ച് (ഫീസ് രസീത് സമർപ്പിച്ചാൽ യോഗ്യരായ ജീവനക്കാർക്ക് റീഇംബേഴ്സ്മെന്റ് ലഭിക്കും)
ഓൺലൈൻ ഫീസ്/ഇന്റമേഷൻ ചാർജുകൾ അടയ്ക്കാനുള്ള കാലാവധി: ഫെബ്രുവരി മൂന്ന്( 03/02/2026) വരെ
ഘട്ടം-I (പ്രിലിമിനറി) ഓൺലൈൻ പരീക്ഷ: ഫെബ്രുവരി 21 (21/02/2026)
ഘട്ടം-II (മെയിൻ) ഓൺലൈൻ പരീക്ഷ:ഏപ്രിൽ 12 (12/04/2026)
ഭാഷാ പ്രാവീണ്യ പരീക്ഷ (LPT) മെയിൻ പരീക്ഷയ്ക്ക് ശേഷം (തീയതി പ്രഖ്യാപിക്കും)
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates