Naini Aerospace Recruitment 2026 Apply for 28 Operator SS and Junior Assistant Vacancies 
Career

നൈനി എയറോസ്‌പേസിൽ ഒഴിവുകൾ; പത്താം ക്ലാസ് മുതൽ യോഗ്യത, മികച്ച ശമ്പളം

ആകെ 28 ഒഴിവുകളാണുള്ളത്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് നാല് വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം ലഭിക്കും.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിന്റെ (HAL) പൂർണ ഉടമസ്ഥതയിലുള്ള നൈനി എയറോസ്‌പേസ് ലിമിറ്റഡ് (NAeL) വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. ആകെ 28 ഒഴിവുകളാണുള്ളത്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് നാല് വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം ലഭിക്കും. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലുള്ള നൈനി യൂണിറ്റിലേക്കാണ് നിയമനം. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 17

ഒഴിവുകൾ

  • ഓപ്പറേറ്റർ SS (ഇലക്ട്രോണിക്സ് മെക്കാനിക്) – 8

  • ഓപ്പറേറ്റർ SS (ഫിറ്റർ) – 5

  • ഓപ്പറേറ്റർ SS (ഇലക്ട്രീഷ്യൻ) – 6

  • ജൂനിയർ അസിസ്റ്റന്റ് (IMM) – 3

  • ജൂനിയർ അസിസ്റ്റന്റ് (HR) – 2

  • ജൂനിയർ അസിസ്റ്റന്റ് (ഫിനാൻസ്) – 2

  • ജൂനിയർ അസിസ്റ്റന്റ് (IT) – 2

യോഗ്യത

ഇലക്ട്രോണിക്സ് മെക്കാനിക്

  • പത്താം ക്ലാസ് വിജയിച്ചിരിക്കണം.

  • ഇലക്ട്രോണിക്സ് മെക്കാനിക് ട്രേഡിൽ 2 വർഷത്തെ റെഗുലർ ഐടിഐ (NTC) യോഗ്യത.

ഫിറ്റർ

  • പത്താം ക്ലാസ് വിജയിച്ചിരിക്കണം.

  • ഫിറ്റർ ട്രേഡിൽ 2 വർഷത്തെ റെഗുലർ ഐടിഐ (NTC) യോഗ്യത.

ഇലക്ട്രീഷ്യൻ

  • പത്താം ക്ലാസ് വിജയിച്ചിരിക്കണം.

  • ഇലക്ട്രീഷ്യൻ ട്രേഡിൽ 2 വർഷത്തെ റെഗുലർ ഐടിഐ (NTC) യോഗ്യത.

ജൂനിയർ അസിസ്റ്റന്റ് (IMM)

  • അംഗീകൃത സർവകലാശാലയിൽ നിന്ന് ബി.കോം അല്ലെങ്കിൽ ബി.എസ്.സി.

  • കുറഞ്ഞത് 6 മാസത്തെ കംപ്യുട്ടർ പ്രാവീണ്യ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ

  • ബി.സി.എ ബിരുദം.

ജൂനിയർ അസിസ്റ്റന്റ് (HR)

  • ബി.എ / ബി.എസ്.സി / ബി.ബി.എ / ബി.എസ്.ഡബ്ല്യു ബിരുദം.

  • ടൈപ്പിംഗ്/സ്റ്റെനോഗ്രഫി/കംപ്യുട്ടർ എന്നിവയിൽ കുറഞ്ഞത് 6 മാസത്തെ പ്രാവീണ്യ സർട്ടിഫിക്കറ്റ്.

ജൂനിയർ അസിസ്റ്റന്റ് (ഫിനാൻസ്)

  • ബി.കോം അല്ലെങ്കിൽ ബി.ബി.എ ബിരുദം.

  • കുറഞ്ഞത് 6 മാസത്തെ കംപ്യുട്ടർ പ്രാവീണ്യ സർട്ടിഫിക്കറ്റ്.

ജൂനിയർ അസിസ്റ്റന്റ് (IT)

  • ബി.സി.എ അല്ലെങ്കിൽ ബി.എസ്.സി (കംപ്യുട്ടർ/ഐടി) ബിരുദം.

പ്രവൃത്തിപരിചയം

  • ഓപ്പറേറ്റർ, ജൂനിയർ അസിസ്റ്റന്റ് തസ്തികകളിലേക്ക് പ്രവൃത്തിപരിചയം നിർബന്ധമല്ല.

  • എന്നാൽ ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന നൽകും.

പ്രായപരിധി

2026 മേയ് 31-ന് ജനറൽ (UR), EWS വിഭാഗക്കാർക്ക് പരമാവധി 28 വയസ്സ് ആയിരിക്കണം.

  • എസ്.സി/എസ്.ടി വിഭാഗക്കാർക്ക് 5 വർഷം വരെ പ്രായപരിധിയിൽ ഇളവ് ലഭിക്കും.

  • ഒ.ബി.സി (നോൺ-ക്രീമി ലെയർ) വിഭാഗക്കാർക്ക് 3 വർഷം വരെ പ്രായ ഇളവ് അനുവദിക്കും.

ശമ്പളം

ഓപ്പറേറ്റർ തസ്തികയ്ക്ക് 4.56 ലക്ഷം രൂപയും ജൂനിയർ അസിസ്റ്റന്റ് തസ്തികയ്ക്ക് 4.96 ലക്ഷം രൂപയും സി.ടി.സി ലഭിക്കും.

ഡി.എ, എച്ച്.ആർ.എ, ഇ.പി.എഫ്, മെഡിക്കൽ അലവൻസ്, വാർഷിക ഇൻക്രിമെന്റ്, അവധികൾ, യൂണിഫോം, മറ്റ് ആനുകൂല്യങ്ങൾ എന്നിവയും ലഭിക്കും.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://www.nael.co.in/sites/default/20Advertisement.pdf

Naini Aerospace Recruitment 2026 Apply for 28 Operator SS and Junior Assistant Vacancies

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

3000 പേര്‍വരെ മരിച്ചേക്കും, ആയിരക്കണക്കിന് ശവക്കല്ലറകള്‍ തയ്യാര്‍; വന്‍ദുരന്തം മുന്‍കൂട്ടി കണ്ട് ഇറാന്‍

പ്രശാന്ത് കിഷോര്‍ തെരഞ്ഞെടുപ്പ് ഗോദയിലേക്ക്; ബങ്കിപുര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കും

വിപ്ലവം സൃഷ്ടിക്കുമോ?, ഡീസലിന് പകരം 100 ശതമാനം ഐസോബ്യൂട്ടനോള്‍ ഇന്ധനം; പുതിയ പദ്ധതിയുമായി കേന്ദ്രം, നേട്ടം ഇങ്ങനെ

40 വർഷത്തെ ഒളിജീവിതം, പുതിയ പേര്, പുതിയ കുടുംബം; ഒടുവിൽ കള്ളുഷാപ്പിലെ വീരവാദത്തിൽ കുടുങ്ങി കൊലക്കേസ് പ്രതി

മത്തങ്ങ ഇഷ്ടമല്ലേ? ആരോ​ഗ്യ​ഗുണങ്ങൾ അറിഞ്ഞാൽ ഒഴിവാക്കില്ല