Naval Ship Repair Yard offers 240 apprenticeship opportunities for ITI candidates, last date April 3.  @cslcochin
Career

ഐടിഐ പാസായവർക്ക് നേവൽ ഷിപ്പ് റിപ്പയർ യാർഡിൽ അപ്രന്റീസ് ആകാം, 240 ഒഴിവുകൾ; ഏപ്രിൽ മൂന്നിനകം അപേക്ഷിക്കാം

ഇന്ത്യാപോസ്റ്റ് വഴി വേണം അപേക്ഷ അയക്കേണ്ടത്.

സമകാലിക മലയാളം ഡെസ്ക്

കൊച്ചിയിലെ നേവൽ ഷിപ്പ് റിപ്പയർ യാർഡ് (NSRY) നേവൽ എയർക്രാഫ്റ്റ് യാർഡ് (NAY) എന്നിവിടങ്ങളിൽ അപ്രന്റീസ്ഷിപ്പ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇന്ന് എപ്ലോയ്മെ​ന്റ് ന്യൂസിൽ പ്രസിദ്ധീകരിച്ച വിജ്ഞാപന പ്രകാരം നേവൽ ഷിപ്പ് റിപ്പയർ യാർഡ്(NSRY), നേവൽ എയർക്രാഫ്റ്റ് യാർഡ് (NAY) എന്നിവിടങ്ങളിലേക്ക് 240 പേർക്കാണ് അപ്രന്റീസ്ഷിപ്പ് ലഭിക്കുക

1961 ലെ അപ്രന്റീസ്ഷിപ്പ് ആക്ട് പ്രകാരം ആണ് അപ്രന്റീസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചത്. ഈ നിയമപ്രകാരമുള്ള സ്റ്റൈപൻഡ് അപ്രന്റീസുകൾക്ക് ലഭിക്കും.

കമ്പ്യൂട്ടർ ഓപ്പറേഷൻ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് , ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക്സ് മെക്കാനിക്, ഫിറ്റർ, മെഷീനിസ്റ്റ്, വെൽഡർ, ഇൻസ്ട്രുമെന്റ് മെക്കാനിക്, ഷീറ്റ് മെറ്റൽ വർക്കർ, ഡ്രാഫ്റ്റ്സ്മാൻ തുടങ്ങി 21 ട്രേഡുകളിലായാണ് അപ്രന്റീസ്ഷിപ്പ് നൽകുക. ഓരോ വിഭാഗത്തിലും അപ്രന്റീസ് ഒഴിവുകളുടെ എണ്ണത്തിൽ വ്യത്യാസമുണ്ട്.

എസ്‌സി, എസ്ടി, ഒബിസി, ഭിന്നശേഷി വിഭാഗങ്ങളിലുള്ളവർക്ക് കേന്ദ്ര സർക്കാർ നിയമപ്രകാരമുള്ള സംവരണം ലഭിക്കും.

അപേക്ഷകർ കുറഞ്ഞത് 50% മാർക്കോടെ പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത പാസായിരിക്കണം, കൂടാതെ 65% മാർക്കോടെ ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ പാസായിരിക്കണം.(പ്രൊവിഷണൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് സ്വീകാര്യമാണ്)

ഒഴിവുകൾ സംബന്ധിച്ച വിജ്ഞാപനം

പ്രായപരിധി: 2026 ജൂൺ 01-ന് അപേക്ഷകർ 18 വയസ്സിന് മുകളിലായിരിക്കണം. അപ്രന്റീസ്ഷിപ്പ് പരിശീലനത്തിന് ഉയർന്ന പ്രായപരിധിയില്ല.

അപേക്ഷകൾ തപാലിൽ മാത്രം അയക്കേണ്ടതാണ്. ഇന്ത്യാ പോസ്റ്റ് വഴി വേണം അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷകൾ ഏപ്രിൽ മൂന്നിനകം ലഭിക്കണം.

എപ്ലോയ്മെന്റ് ന്യൂസിൽ നൽകിയിരിക്കുന്ന നിർദ്ദിഷ്ട മാതൃകയിൽ നിർദ്ദേശിച്ചിട്ടുള്ള പശ്ചാത്തല നിറത്തിലുള്ള ഫോട്ടോ ഗ്രാഫ് സഹിതം വേണം അപേക്ഷ സമർപ്പിക്കേണ്ടത്.

അപേക്ഷ അയക്കേണ്ട വിലാസം

The Admiral Superintendent (for Officer-in-Charge ATS),

Apprentices Training School,

Naval Ship Repair Yard,

Naval Base,

Kochi – 682004

Job Alert: ITI pass candidates can apply for 240 apprenticeship vacancies at Naval Ship Repair Yard. Submit your application before April 3. Check eligibility, trades, and application process.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രാഹുല്‍ ഗാന്ധി ചില ഉറപ്പുകള്‍ നല്‍കി, സഹായങ്ങള്‍ ചെയ്യാമെന്ന് പാര്‍ട്ടി അറിയിച്ചു'; രാഹുലുമായുള്ള കൂടിക്കാഴ്ചയില്‍ സുധാകരന്‍

'വിവാഹ ബന്ധത്തിലെ ലൈംഗിക ബന്ധം ബലാത്സംഗമല്ല'; ഭര്‍ത്താവിനെതിരെയുള്ള പരാതി തള്ളി ഹൈക്കോടതി

'ഞങ്ങൾ എത്തി കേട്ടോ'; ഹോങ്കോങ് ടീമിന് കൊച്ചിയിൽ ഉജ്ജ്വല സ്വീകരണം, ഇന്ത്യയുമായുള്ള മത്സരം മാർച്ച് 31-ന് (വിഡിയോ)

'ഷാഫി പറമ്പിലിന്റെ പേര് പറഞ്ഞ് ഭീഷണി', പ്രശോഭിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍; സംസ്ഥാനത്ത് ശക്തമായ വേനല്‍മഴ, ഇന്നത്തെ അഞ്ച് പ്രധാനവാര്‍ത്തകള്‍

ജേക്കബ് ഡഫി മിന്നിച്ചു, ഹൈദരാബാദിന്റെ ടോപ് ഓർഡർ തകർത്തു; ബംഗളൂരുവിന് മികച്ച തുടക്കം

SCROLL FOR NEXT