ഒറ്റ ഓവറിൽ തെറിച്ചത് 3 വിക്കറ്റുകൾ; കേരളം മഹാരാഷ്ട്രയോട് തോറ്റു

അണ്ടർ 23 വനിതാ ടി20 ദേശീയ ചാംപ്യൻഷിപ്പ്
Shreya Siju, who shone with the bat for Kerala
കേരളത്തിനായി ബാറ്റിങിൽ തിളങ്ങിയ ശ്രേയ സിജു, BCCI U23 Women’s T20 Trophyx
Updated on: 
1 min read

ഭിലായ്: അണ്ടർ 23 വനിതാ ടി20 ദേശീയ ചാംപ്യൻഷിപ്പിൽ കേരളം മഹാരാഷ്ട്രയോട് തോൽവി വഴങ്ങി. 8 വിക്കറ്റിനാണ് മഹാരാഷ്ട്രയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 128 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മഹാരാഷ്ട്ര 17.2 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കേരളത്തിന് രണ്ടാം ഓവറിൽ തന്നെ ദിയ ഗിരീഷിന്റെ (4) വിക്കറ്റ് നഷ്ടമായെങ്കിലും അമീറ ബീഗവും ശ്രേയ സിജുവും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ആറ് ഓവർ അവസാനിക്കുമ്പോൾ ഒരു വിക്കറ്റിന് 54 റൺസെന്ന ശക്തമായ നിലയിലായിരുന്നു കേരളം.

എന്നാൽ ആചൽ അഗർവാൾ എറിഞ്ഞ ഏഴാം ഓവറിൽ മൂന്ന് വിക്കറ്റുകൾ വീണത് കേരളത്തിന് തിരിച്ചടിയായി. ഓവറിലെ ആദ്യ പന്തിൽ അമീറ ബീഗം (29) പുറത്തായപ്പോൾ അനന്യ പ്രദീപും നജ്‌ല നൗഷാദും അതേ ഓവറിൽ തന്നെ അക്കൗണ്ട് തുറക്കാതെ മടങ്ങി.

Shreya Siju, who shone with the bat for Kerala
ഹൗ... പേസോട് പേസ്!!! ശ്രീലങ്ക '98'ന് ഓള്‍ഔട്ട്!

അഞ്ചാം വിക്കറ്റിൽ ശ്രേയ സിജുവും ക്യാപ്റ്റൻ വിജെ ജോഷിതയും ചേർന്ന് 52 റൺസ് കൂട്ടിച്ചേർത്തെങ്കിലും തുടർന്നെത്തിയവർ നിരാശപ്പെടുത്തിയതോടെ കേരളത്തിന്റെ സ്കോർ 128ൽ അവസാനിച്ചു. ശ്രേയ 41ഉം ജോഷിത 34ഉം റൺസെടുത്തു. മഹാരാഷ്ട്രയ്ക്ക് വേണ്ടി ആചൽ അഗർവാളും രോഷ്ണി പർദ്ദിയും മൂന്ന് വിക്കറ്റ് വീതവും ശ്വേത സാവന്ത് രണ്ട് വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മഹാരാഷ്ട്രയ്ക്ക് ഓപ്പണർമാരായ ദ്യനന്ദ നികവും ഈശ്വരി സവാക്കരും നൽകിയ തകർപ്പൻ തുടക്കം മുതൽക്കൂട്ടായി. ദ്യനന്ദ 32 പന്തുകളിൽ 53ഉം ഈശ്വരി 53 പന്തിൽ 59 റൺസും നേടി. 16 പന്തുകൾ ബാക്കി നിൽക്കെ മഹാരാഷ്ട്ര അനായാസം ലക്ഷ്യത്തിലെത്തി. കേരളത്തിന് വേണ്ടി നജ്‌ല നൗഷാദും നിയ നസ്നീനും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Shreya Siju, who shone with the bat for Kerala
'പോര്‍ച്ചുഗല്‍ തോറ്റോ... കണക്കായി പോയി!'
Shreya Siju, who shone with the bat for Kerala
2026ല്‍ വിക്കറ്റ് ഇല്ല, '2 പര്‍പ്പിള്‍ ക്യാപ്'; 35കാരന്‍ പേസര്‍ ഗുജറാത്തില്‍!
Summary

Maharashtra register an 8-wicket win against Kerala in the BCCI U-23 Women’s T20 Trophy. Sreya Siju top-scored with 41 off 46 balls, followed by Joshitha V J (34 off 38) and Ameera Beegam (29 off 18)

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER