The National Board of Examinations in Medical Sciences (NBEMS) has rescheduled the NEET Super Specialty (NEET SS)2025 exam dates  പ്രതീകാത്മക ചിത്രം
Career

NEET SS Exam 2025: നീറ്റ് സൂപ്പർ സ്പെഷ്യാലിറ്റി 2025 പരീക്ഷകൾ ഡിസംബറിലേക്ക് മാറ്റി

ഇന്ത്യയിലുടനീളമുള്ള ഡിഎം/എംസിഎച്ച്, ഡോ.എൻ.ബി സൂപ്പർ-സ്പെഷ്യാലിറ്റി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായി നടത്തുന്ന ദേശീയതല പ്രവേശന പരീക്ഷയാണ് നീറ്റ് സൂപ്പർ സ്പെഷ്യാലിറ്റി പരീക്ഷ.

സമകാലിക മലയാളം ഡെസ്ക്

നീറ്റ് സൂപ്പർ സ്പെഷ്യാലിറ്റി (നീറ്റ് എസ്എസ്- NEET SS 2025) 2025 പരീക്ഷാ തീയതികൾ മാറ്റിവച്ചു. ഈ വർഷം അവസാനത്തേക്കാണ് പരീക്ഷകൾ മാറ്റിവച്ചത്.

നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (എൻബിഇഎംഎസ്) 2025 ലെ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് ഫോർ സൂപ്പർ സ്പെഷ്യാലിറ്റി (നീറ്റ് എസ്എസ്) ഷെഡ്യൂളിൽ മാറ്റം വരുത്തിയതായി അറിയിച്ചു.

ഇന്ത്യയിലുടനീളമുള്ള ഡിഎം/എംസിഎച്ച്, ഡോ.എൻ.ബി സൂപ്പർ-സ്പെഷ്യാലിറ്റി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായി നടത്തുന്ന ദേശീയതല പ്രവേശന പരീക്ഷയാണ് നീറ്റ് സൂപ്പർ സ്പെഷ്യാലിറ്റി പരീക്ഷ.

നാഷണൽ മെഡിക്കൽ കമ്മീഷൻ (എൻഎംസി), ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം എന്നിവയുടെ അംഗീകാരത്തോടെ നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (എൻബിഇഎംഎസ്) നീറ്റ് സൂപ്പർ സ്പെഷ്യാലിറ്റി (നീറ്റ് എസ്എസ്) 2025 നവംബറിൽ നടത്താനിരുന്ന പരീക്ഷാ തീയതികളാണ് പുനർക്രമീകരിച്ചത്.

നീറ്റ് എസ് എസ് 2025 (NEET SS 2025) പരീക്ഷയുടെ പുതിയ തീയതി

നവംബർ ഏഴ്,എട്ട് തീയതികളിൽ നടത്താൻ ആദ്യം നിശ്ചയിച്ചിരുന്ന പരീക്ഷ ഡിസംബർ 27, 28 തീയതികളിൽ നടത്തുമെന്ന് എൻബിസി അറിച്ചു. ഇതിൽ ഓരോ ദിവസവും രണ്ട് വ്യത്യസ്ത ഷിഫ്റ്റുകളിലായിട്ടാകും പരീക്ഷ നടത്തുക.

നീറ്റ് 2025 (NEET SS 2025) പരീക്ഷ ഈ ദിവസങ്ങളിൽ രാവിലെ 9:00 മുതൽ 11:30 വരെയും ഉച്ചയ്ക്ക് 2:00 മുതൽ 4:30 വരെയും ഉള്ള രണ്ട് സെഷനുകളിലായിട്ടാകും നടക്കുക.

കൂടുതൽ സഹായത്തിനോ സംശയങ്ങൾക്കോ, ഉദ്യോഗാർത്ഥികൾക്ക് 011-45593000 എന്ന നമ്പറിൽ എൻ‌ബി‌ഇ‌എം‌എസിനെ ബന്ധപ്പെടാം അല്ലെങ്കിൽ exam.natboard.edu.in/communication എന്ന വിലാസത്തിൽ ലഭ്യമായ ഓൺലൈൻ കമ്മ്യൂണിക്കേഷൻ പോർട്ടൽ ഉപയോഗിക്കാം.

ഔദ്യോഗിക അറിയിപ്പ് സംബന്ധിച്ച വിശദാംശങ്ങൾ അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

Education News: NEET Super Specialty (NEET SS) 2025 exam, planned for November 7 and 8, will now be conducted on December 27 and 28, 2025, in two separate shifts each day.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തട്ടിപ്പല്ല, യാഥാര്‍ഥ്യം'; ഇത് പുതിയ കേരളത്തിന്റെ ഉദയമെന്ന് മുഖ്യമന്ത്രി

'അതിദാരിദ്ര്യമുക്ത സംസ്ഥാനം'; കേരളത്തെ അഭിനന്ദിച്ച് ചൈന

അപകടസ്ഥലത്ത് കാഴ്ചക്കാരായി നിൽക്കണ്ട; പിഴ 1000 ദിർഹമെന്ന് ഓർമ്മപ്പെടുത്തി അബുദാബി പൊലീസ്

'കേരളം എന്നെക്കാള്‍ ചെറുപ്പം; ദാരിദ്ര്യം മാറിയിട്ടില്ല, വിശക്കുന്ന വയറുകള്‍ കണ്ടുകൊണ്ടായിരിക്കണം വികസനം'

ഫുട്ബോൾ കളിക്കിടെ പന്ത് നെയ്യാറിൽ വീണു; എടുക്കാൻ ഇറങ്ങിയ 10ാം ക്ലാസ് വിദ്യാർഥി മുങ്ങി മരിച്ചു

SCROLL FOR NEXT