NCERT Recruitment 2026: 117 Vacancies for Assistant Professor, Associate Professor, Professor, Librarian & Assistant Librarian – Apply by February 20 File
Career

എൻസിഇആർടിയിൽ അസിസ്റ്റന്റ് പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ,പ്രൊഫസർ തസ്തികകളിൽ 114 ഒഴിവുകൾ; ഫെബ്രുവരി 20 വരെ അപേക്ഷിക്കാം

അദ്ധ്യാപക തസ്തികയ്ക്ക് പുറമെ മറ്റ് മൂന്ന് അക്കാദമിക് തസ്തികയിലും ഒഴിവുണ്ട്.

സമകാലിക മലയാളം ഡെസ്ക്

നാഷണൽ കൗൺസിൽ ഓഫ് എജ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ്ങിൽ (എൻസിഇആർടി -NCERT) അക്കാദമിക് തസ്തികകളിലേക്കുള്ള ഒഴിവുകൾ നികത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു.

വിവിധ വിദ്യാഭ്യാസ വകുപ്പുകളിലായി 117 ഒഴിവുകളാണ് ഉള്ളത്. അസിസ്റ്റന്റ് പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ,പ്രൊഫസർ,ഡെപ്യൂട്ടി ലൈബ്രേറിയൻ, അസിസ്റ്റന്റ് ലൈബ്രേറിയൻ തസ്തികകളിലാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ആർട്ട്, സ്പെഷ്യൽ എജ്യൂക്കേഷൻ, മാത്തമാറ്റിക്സ്, എജ്യൂക്കേഷൻ,സയൻസ്, സോഷ്യൽ സയൻസ്, വൊക്കേഷണൽ എജ്യൂക്കേഷൻ, ലാംഗ്വേജ്, ലൈബ്രറി എന്നിങ്ങനെ 53 വകുപ്പുകളിലായാണ് ഒഴിവുകൾ ഉള്ളത്.

നേരിട്ടുള്ള നിയമനമാണ് 117 ഒഴിവുകളിലേക്ക് നടത്തുന്നത്. ഇതിൽ 114 ഒഴിവുകൾ അദ്ധ്യാപക തസ്തികയിലും മൂന്ന് എണ്ണം ലൈബ്രേറിയൻ തസ്തികയിലും ആണ്.

താൽപ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് NCERT യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാ ഫോം സമർപ്പിക്കാനുള്ള അവസാന തീയതി 20-02-2026 ആണ്.

അപേക്ഷരുടെ വിദ്യാഭ്യാസ യോഗ്യതയ്ക്ക് പുറമേ അവശ്യമായ പ്രവൃത്തി പരിചയം:

പ്രൊഫസർ തസ്തികയിൽ അപേക്ഷിക്കുുന്നവർക്ക് യൂണിവേഴ്സിറ്റി/കോളജ് തലത്തിൽ അസിസ്റ്റന്റ് പ്രൊഫസർ/അസോസിയേറ്റ് പ്രൊഫസർ/പ്രൊഫസർ എന്നീ നിലകളിലേതെങ്കിലും പത്ത് വർഷത്തെ അദ്ധ്യാപന പരിചയം, അല്ലെങ്കിൽ യൂണിവേഴ്സിറ്റി/ദേശീയ തലത്തിലുള്ള സ്ഥാപനങ്ങളിൽ തത്തുല്യ തലത്തിൽ ഗവേഷണ പരിചയം, ഗൈഡ് ആയുള്ള പരിചയം എന്നിവയിലേതെങ്കിലും ആവശ്യമാണ്.

അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ അപേക്ഷിക്കുന്നവർക്ക് സർവകലാശാലയിലോ കോളജിലോ അംഗീകൃത ഗവേഷണ സ്ഥാപനത്തിലോ അസിസ്റ്റന്റ് പ്രൊഫസറുടെ തസ്തികയ്ക്ക് തുല്യമായ അക്കാദമിക്/ഗവേഷണ സ്ഥാനത്ത് അധ്യാപനത്തിലോ ഗവേഷണത്തിലോ കുറഞ്ഞത് എട്ട് വർഷത്തെ പരിചയം ആവശ്യമാണ്.

ഡെപ്യൂട്ടി ലൈബ്രേറിയൻ തസ്തികയിൽ അപേക്ഷിക്കുന്നവർക്ക് അസിസ്റ്റന്റ് യൂണിവേഴ്സിറ്റി ലൈബ്രേറിയൻ/കോളജ് ലൈബ്രേറിയൻ എന്നിവയിലേതെങ്കിലും തസ്തികയിൽ എട്ട് വർഷത്തെ പരിചയം. ഐ സി ടി ഇന്റഗ്രേഷൻ ഉൾപ്പടെ നൂതന ലൈബ്രറി സേവനങ്ങളിൽ അറിവും പരിചയവും.

അസിസ്റ്റന്റ് പ്രൊഫസർ, അസിസ്റ്റന്റ് ലൈബ്രേറിയൻ തസ്തികയിൽ അപേക്ഷിക്കുന്നവർക്ക് പ്രത്യേക പരിചയകാലയളവ് ആവശ്യമില്ല, പക്ഷേ യുജിസി മാനദണ്ഡങ്ങൾക്കനുസരിച്ച് നെറ്റ്/സ്ലെറ്റ്/സെറ്റ് യോഗ്യതയോ പിഎച്ച്ഡി ബിരുദമോ ഉണ്ടായിരിക്കണം.

യോഗ്യത: ബന്ധപ്പെട്ട വിഷയങ്ങളിൽ പി എച്ച് ഡി/ബിരുദാനന്തര ബിരുദം, NET/SLET/SET എന്നിവ

പ്രായപരിധി: UGC/NCERT/സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ച്

ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: ഫെബ്രുവരി 20 (20/02/2026) വൈകുന്നേരം അഞ്ച് മണി വരെ

അപേക്ഷിക്കാനുള്ള ലിങ്ക് ഇവിടെ കാണാം

വിശദവിവരങ്ങൾക്ക് വിജ്ഞാപനം ഇവിടെ വായിക്കാം

ഔദ്യോഗിക വെബ്സൈറ്റ്

Job Alert: NCERT invites applications for 117 vacancies for Assistant Professor, Associate Professor, Professor, Librarian and Assistant Librarian posts. Apply before February 20, 2026.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉദ്യോഗസ്ഥര്‍ ബുദ്ധിമുട്ടിച്ചിട്ടില്ല, നടന്നത് സാധാരണ പരിശോധന, സിനിമാ മേഖലയില്‍ ഒരാള്‍ക്കും പണം നല്‍കാനില്ല'; വിശദീകരണവുമായി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

കെഎല്‍ രാഹുലിന് സെഞ്ച്വറി; മുംബൈ വീണു, കര്‍ണാടക രഞ്ജി സെമിയില്‍

പിഎഫ് യുപിഐ വഴി പിന്‍വലിക്കാം; ഏപ്രില്‍ മുതല്‍ സൗകര്യമൊരുങ്ങും

എസ്‌ഐആര്‍ നടപടികള്‍ തടസ്സപ്പെടുത്താന്‍ അനുവദിക്കില്ല; സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്; ബംഗാളില്‍ ഒരാഴ്ച കൂടി നീട്ടി

വേണ്ടി വന്നത് 81 പന്തുകള്‍ മാത്രം; അനായാസം ജയിച്ച് സിംബാബ്‌വെ

SCROLL FOR NEXT