Kerala Solid Waste Management Project, KSWMP
Kerala Solid Waste Management Project (KSWMP) Recruitment 2026: 32 Vacancies Across 4 Posts, Apply by February 20KSWMP

കേരള ഖരമാലിന്യ മാനേജ്‌മെന്റ് പ്രോജക്ടിൽ 32 ഒഴിവുകൾ, ഫെബ്രുവരി 20 വരെ അപേക്ഷിക്കാം

കേരള ഖരമാലിന്യ മാനേജ്‌മെന്റ് പ്രോജക്ടിൽ (KSWMP) നിലവിലുള്ളതും പ്രതീക്ഷിക്കുന്നതുമായ ഒഴിവുകൾ നികത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. നിലവിൽ നാല് തസ്തികകളിലായി 21 ഒഴിവുകളാണ് ഉള്ളത്. പ്രതീക്ഷിത ഒഴിവുകളുടെ എണ്ണം 32 ആണ്.
Published on

സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ ഖരമാലിന്യ മാനേജ്‌മെന്റ് (SWM) നായി ലോകബാങ്ക് ധനസഹായത്തോടെ സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന സംരംഭമാണ് കേരള ഖരമാലിന്യ മാനേജ്‌മെന്റ് പ്രോജക്ട് (KSWMP).

Kerala Solid Waste Management Project, KSWMP
കേന്ദ്ര സംസ്കൃത സർവകലാശാലയിൽ ആറ് നോൺ ടീച്ചിങ് തസ്തികകളിൽ 43 ഒഴിവുകൾ, ഫെബ്രുവരി 27 വരെ അപേക്ഷിക്കാം

കേരള സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പ്രോജക്ടിന് (KSWMP) വേണ്ടി, സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (CMD) ആണ് ഈ തസ്തികകളിലെ ഒഴിവുകൾ നികത്തുന്നതിന് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

ഡെപ്യൂട്ടി ഡിസ്ട്രിക്റ്റ് കോ-ഓർഡിനേറ്റർ / SWM എൻജിനീയർ,സോളിഡ് വേസ്റ്റ് മാനേജ്മെന്റ് എൻജിനീയർ,സോഷ്യൽ കം കമ്മ്യൂണിക്കേഷൻ എക്സ്പെർട്ട്,എൻവയോൺമെന്റ് എൻജിനിയർ എന്നീ തസ്തികളിലാണ് ഒഴിവുകളുള്ളത്.

യോഗ്യതയും താൽപ്പര്യവുമുള്ളവർക്ക് ഫെബ്രുവരി 20 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. സിഎംഡിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

Kerala Solid Waste Management Project, KSWMP
സഭാ ടിവിയിൽ വീഡിയോ എഡിറ്റർ തസ്തികയിൽ ഒഴിവ്, ഫെബ്രുവരി 13 വരെ അപേക്ഷിക്കാം

തസ്തിക, യോഗ്യത, പ്രായപരിധി, ശമ്പളം, ഒഴിവുകളുടെ എണ്ണം എന്നിവ അറിയാം

ഡെപ്യൂട്ടി ഡിസ്ട്രിക്റ്റ് കോ-ഓർഡിനേറ്റർ / SWM എൻജിനീയർ

യോഗ്യത :

1. സിവിൽ/എൻവയോൺമെന്റൽ എൻജിനീയറിങ്ങിൽ എം.ടെക്/എം.ഇ/എം.എസ്.

നഗര അടിസ്ഥാന സൗകര്യമേഖലയിലെ പ്രവർത്തനരംഗത്ത് കുറഞ്ഞത് രണ്ട് വർഷത്തെ പരിചയം.

ഖരമാലിന്യ മാനേജ്മെന്റ് (SWM) പ്രോജക്ടുകളിൽ പരിചയമുള്ളവർക്ക് മുൻഗണന.

2. പ്രശസ്ത സ്ഥാപനത്തിൽ നിന്ന് റെഗുലർ എംബിഎ യും സിവിൽ എൻജിനീയറിങ്ങിൽ ബിടെക്കും

നഗര അടിസ്ഥാന സൗകര്യമേഖലയിലെ പ്രവർത്തനരംഗത്ത് കുറഞ്ഞത് രണ്ട് വർഷത്തെ പരിചയം.

ഖരമാലിന്യ മാനേജ്മെന്റ് (SWM) പ്രോജക്ടുകളിൽ പരിചയമുള്ളവർക്ക് മുൻഗണന.

3. സിവിൽ എൻജിനീയറിങ്ങിൽ ബി ടെക്

നഗര അടിസ്ഥാന സൗകര്യമേഖലയിലെ പ്രവർത്തനരംഗത്ത് കുറഞ്ഞത് നാല് വർഷത്തെ പരിചയം.

ഖരമാലിന്യ മാനേജ്മെന്റ് (SWM) പ്രോജക്ടുകളിൽ പരിചയമുള്ളവർക്ക് മുൻഗണന.

ഉയർന്ന പ്രായപരിധി : 60 വയസ്സ്

ശമ്പളം : പ്രതിമാസം 55,000 രൂപ സമാഹൃതം

ഒഴിവുകളുടെ എണ്ണം : നിലവിലുള്ളത് മൂന്ന്, പ്രതീക്ഷിക്കുന്നത് അഞ്ച്

Kerala Solid Waste Management Project, KSWMP
യുഎന്നില്‍ ഒരു ജോലി, ആർക്കൊക്കെ അപേക്ഷിക്കാം? എങ്ങനെ?

ഖരമാലിന്യ മാനേജ്മെന്റ് എൻജിനീയർ

യോഗ്യത :

1. സിവിൽ/എൻവയോൺമെന്റ് എൻജിനീയറിങ്ങിൽ എംടെക്/എംഇ/എംഎസ്

നഗര അടിസ്ഥാന സൗകര്യ പദ്ധതികളിൽ കുറഞ്ഞത് ഒരു വർഷത്തെ പരിചയം.

ഖരമാലിന്യ മാനേജ്മെന്റ് (SWM) പ്രോജക്ടുകളിൽ പരിചയം അഭികാമ്യം

2. പ്രശസ്ത സ്ഥാപനത്തിൽ നിന്ന് റെഗുലർ എംബിഎയും സിവിൽ എൻജിനീയറിങ്ങിൽ ബിടെക്കും

നഗര അടിസ്ഥാന സൗകര്യ പദ്ധതികളിൽ കുറഞ്ഞത് ഒരു വർഷത്തെ പരിചയം.

ഖരമാലിന്യ മാനേജ്മെന്റ് (SWM) പ്രോജക്ടുകളിൽ പരിചയം അഭികാമ്യം

3 സിവിൽ എൻജിനീയറിങ്ങിൽ ബിടെക്

നഗര അടിസ്ഥാന സൗകര്യ പദ്ധതികളിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പരിചയം.

ഖരമാലിന്യ മാനേജ്മെന്റ് (SWM) പ്രോജക്ടുകളിൽ പരിചയം അഭികാമ്യം

ഉയർന്ന പ്രായപരിധി: 60 വയസ്

ശമ്പളം : പ്രതിമാസം 55,000 രൂപ സമാഹൃതം

ഒഴിവുകളുടെ എണ്ണം : നിലവിലുള്ളത് 13,പ്രതീക്ഷിക്കുന്നത്:17

Kerala Solid Waste Management Project, KSWMP
'മനസ്സമാധാനമില്ലെങ്കില്‍ പിന്നെ എന്തുണ്ടായിട്ടെന്താ?'; കഴിഞ്ഞ വർഷം ജോലി ഉപേക്ഷിച്ചത് 30% പേർ, പുതുതലമുറയിലെ രണ്ടിലൊരാൾ ഇഷ്ടപ്പെട്ട് ജോലി ചെയ്യുന്നു

സോഷ്യൽ കം കമ്മ്യൂണിക്കേഷൻ എക്സ്പെർട്ട്

യോഗ്യത :

ഏതെങ്കിലും സോഷ്യൽ സയൻസ് വിഷയത്തിൽ ബിരുദാനന്തര ബിരുദം സോഷ്യൽ വർക്ക്,സോഷ്യോളജി, ഇക്കണോമിക്സ് എന്നിവയുള്ളവർക്ക് മുൻഗണന

സോഷ്യൽ ഡെവലപ്മെ​ന്റ്, ജെൻഡർ,കമ്മ്യൂണിക്കേഷൻ എന്നിവയിൽ കുറഞ്ഞത് അഞ്ച് വർഷത്തെ പരിചയം.

ഉയർന്ന പ്രായപരിധി: 60 വയസ്

ശമ്പളം: പ്രതിമാസം 55,000 രൂപ സമാഹൃതം

ഒഴിവുകളുടെ എണ്ണം : നിലവിലുള്ളത് മൂന്ന്,പ്രതീക്ഷിക്കുന്നത്:അഞ്ച്

എൻവയോൺമെന്റ് എൻജിനിയർ

യോഗ്യത :

സിവിൽ/എൻവയോൺമെന്റ് എൻജിനീയറിങ്, എൻവയോൺമെന്റ് പ്ലാനിങ്,നാച്വറൽ റിസോഴ്സസ് മാനേജ്മെന്റ് എന്നിവയിലോ അനുബന്ധ വിഷയങ്ങളിലോ ബിരുദാനന്തര ബിരുദം

പരിസ്ഥിതി പ്രവർത്തന മേഖലയിൽ കുറഞ്ഞത് ഏഴ് വർഷത്തെ പരിചയം.

ഉയർന്ന പ്രായപരിധി: 60 വയസ്

ശമ്പളം: പ്രതിമാസം 55,000 രൂപ സമാഹൃതം

ഒഴിവുകളുടെ എണ്ണം : നിലവിലുള്ളത് രണ്ട്,പ്രതീക്ഷിക്കുന്നത്:അഞ്ച്

Kerala Solid Waste Management Project, KSWMP
തൊഴിൽ സുരക്ഷയാണ് ഇഷ്ടം, മില്ലേനിയലുകളും ബൂമറുകളും കൈയൊഴിഞ്ഞ ജോലിക്ക് കൈകൊടുത്ത് ജെൻ സി

പൊതുവിവരങ്ങൾ

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ഫെബ്രുവരി 20 വൈകുന്നേരം അഞ്ച് മണി

പ്രായപരിധി പരിചയം എന്നിവ കണക്കാക്കുന്നത് ഫെബ്രുവരി ഒന്ന് ( -01-02-2026) തീയതി അടിസ്ഥാനമാക്കി ആയിരിക്കും.

ഒഴിവുകൾ സംബന്ധിച്ച് വിജ്ഞാപനം ഇവിടെ വിശദമായി വായിക്കാം

ഓൺലൈൻ അപേക്ഷ നൽകാനുള്ള ലിങ്ക് ഇവിടെ കാണാം.

Summary

Job Alert: Kerala Solid Waste Management Project (KSWMP) invites applications for 32 vacancies across four posts. Eligible candidates can apply online on or before February 20, 2026.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com