NCRA TIFR Recruitment 2026 Apply for Clerk, Driver and Lab Assistant Posts.  TIFR/x
Career

ടാറ്റ ഇൻസ്റ്റിട്യൂട്ടിൽ അവസരം; ക്ലർക്ക്,ഡ്രൈവർ, ലാബ് അസിസ്റ്റന്റ് ഒഴിവുകൾ

ക്ലർക്ക്,ഡ്രൈവർ, ലാബ് അസിസ്റ്റന്റ് തുടങ്ങിയ തസ്തികയിലാണ് നിയമനം. ബിരുദം മുതൽ ഐടിഐ വരെ യോഗ്യതയുള്ളവർക്ക് ആണ് അവസരം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

പൂനെയിലെ ടാറ്റ നാഷണൽ സെന്റർ ഫോർ റേഡിയോ അസ്ട്രോഫിസിക്സ് (NCRA-TIFR) വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. ക്ലർക്ക്,ഡ്രൈവർ, ലാബ് അസിസ്റ്റന്റ് തുടങ്ങിയ തസ്തികയിലാണ് നിയമനം. ബിരുദം മുതൽ ഐടിഐ വരെ യോഗ്യതയുള്ളവർക്ക് ആണ് അവസരം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 31.

1. അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്-ബി

  • അകെ ഒഴിവുകൾ : 1 ഒഴിവ്,

  • ശമ്പളം 73,020 രൂപ

  • പരമാവധി പ്രായം 33

  • അംഗീകൃത സർവ്വകലാശാലയിൽ നിന്നോ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ കുറഞ്ഞത് 55% മാർക്കോടെയുള്ള ബിരുദം.

  • വേഡ് പ്രൊസസ്സിംഗ്, ഡാറ്റാബേസ്, അക്കൗണ്ടിംഗ് രീതികൾ എന്നിവയിലുള്ള പ്രാവീണ്യം.

  • ഏതെങ്കിലും വലിയ സ്ഥാപനത്തിന്റെ എസ്റ്റാബ്ലിഷ്‌മെന്റ്/എച്ച്.ആർ (HR) വിഭാഗത്തിൽ കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തിപരിചയം.

2.ക്ലർക്ക്-എ

  • തസ്തികകളുടെഎണ്ണം: 2 ഒഴിവ്

  • ശമ്പളം : 39,770 - 46,990 രൂപ

  • അംഗീകൃത സർവ്വകലാശാലയിൽ നിന്നോ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ കുറഞ്ഞത് 50% മാർക്കോടെയുള്ള ബിരുദം.

  • ടൈപ്പിംഗ് പരിജ്ഞാനവും എം.എസ് ഓഫീസ് (MS Office) ഉൾപ്പെടെയുള്ള കംപ്യുട്ടർ ആപ്ലിക്കേഷനുകൾ ഉപയോഗിക്കാനുള്ള അറിവും (ഇത് സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള സർട്ടിഫിക്കറ്റ് സഹിതം തെളിയിക്കണം).

  • പ്രശസ്തമായ വലിയ സ്ഥാപനങ്ങളിൽ ക്ലറിക്കൽ ജോലികളിലും കത്തയപാടുകളിലും കുറഞ്ഞത് 1 വർഷത്തെ പ്രവൃത്തിപരിചയം.

3. ഡ്രൈവർ-ബി

  • ഒഴിവുകളുടെ എണ്ണം : 2

  • ശമ്പളം: 35,270 - 39,970 രൂപ

  • എസ്.എസ്.എൽ.സി (S.S.C) അല്ലെങ്കിൽ തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം.

  • ആവശ്യമായ വാഹനം ഓടിക്കുന്നതിനുള്ള സാധുവായ ലൈസൻസ് ഉണ്ടായിരിക്കണം (ഇത് അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യേണ്ടത് നിർബന്ധമാണ്).

  • ഹെവി പാസഞ്ചർ മോട്ടോർ വാഹനങ്ങൾ അപകടങ്ങളില്ലാതെ ഓടിച്ചുള്ള കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തിപരിചയം.

4. ലബോറട്ടറി അസിസ്റ്റന്റ്-ബി

  • ഒഴിവുകൾ : 2 എണ്ണം

  • ശമ്പളം 39,770രൂപ

  • പരമാവധി പ്രായം 31 വയസ്സ്

  • ഇലക്ട്രോണിക്സ് അല്ലെങ്കിൽ തത്തുല്യ ട്രേഡിൽ NCVT നൽകുന്ന നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് (NTC - കുറഞ്ഞത് 60% മാർക്ക്) + ഇലക്ട്രോണിക്സ് ലാബിൽ 2 വർഷത്തെ പ്രവൃത്തിപരിചയം.

  • അല്ലെങ്കിൽ ഇലക്ട്രോണിക്സ് അല്ലെങ്കിൽ തത്തുല്യ ട്രേഡിൽ NCVT നൽകുന്ന നാഷണൽ അപ്രന്റീസ്ഷിപ്പ് സർട്ടിഫിക്കറ്റ് (NAC - കുറഞ്ഞത് 60% മാർക്ക്) + ഇലക്ട്രോണിക്സ് ലാബിൽ 1 വർഷത്തെ പ്രവൃത്തിപരിചയം.

5. സെക്യൂരിറ്റി ഗാർഡ്

  • ഒഴിവുകൾ: ഒന്ന്

  • ശമ്പളം 32,040 രൂപ

  • പരമാവധി പ്രായം 28 വയസ്

  • വിദ്യാഭ്യാസ യോഗ്യത: എസ്.എസ്.എൽ.സി (S.S.C) അല്ലെങ്കിൽ തത്തുല്യ പരീക്ഷ വിജയം.

  • അധിക സർട്ടിഫിക്കറ്റുകൾ: ഫയർ ഫൈറ്റിംഗ് ട്രെയിനിംഗ് സർട്ടിഫിക്കറ്റ് / എൻ.സി.സി (NCC) സർട്ടിഫിക്കറ്റ് / സിവിൽ ഡിഫൻസ് ട്രെയിനിംഗ് / ഹോം ഗാർഡ് (സൈന്യത്തിൽ നിന്നോ CAPF-ൽ നിന്നോ ഉള്ള ഉദ്യോഗാർത്ഥികൾക്ക് ഈ നിബന്ധന ബാധകമല്ല).

  • പേഴ്സണൽ കംപ്യുട്ടറുകളും ആപ്ലിക്കേഷനുകളും ഉപയോഗിക്കാനുള്ള അടിസ്ഥാന അറിവ്.

  • ഡിഫൻസ്, CAPF അല്ലെങ്കിൽ പ്രശസ്തമായ ഏതെങ്കിലും വലിയ സ്ഥാപനത്തിലെ സെക്യൂരിറ്റി ജോലിയിൽ കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തിപരിചയം.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://www.ncra.tifr.res.in/storage/jobs/pdfs/vzZPPl3VEtGALj8BwH650qcrclt6sWWUdTTirDV5.pdf

NCRA TIFR Recruitment 2026 Apply for Clerk, Driver and Lab Assistant Posts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസിയുടെ പേരില്‍ നടന്നത് വന്‍ തട്ടിപ്പ്; റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് മുന്നില്‍; കുടുതല്‍ അന്വേഷണം വേണമെന്ന് ജനീഷ്

സോളമന്റെ കപ്പലുകളും കാത്ത്; കേരള യഹൂദരുടെ ചരിത്രവും സംസ്കാരവും

ചിത്തരഞ്ജൻ ലോക്കോമോട്ടീവിൽ കായിക താരങ്ങൾക്ക് അവസരം; 25 ഒഴിവുകൾ

ആഗോള കമ്പനികളുടെ തലവര മാറ്റിയവർ; അറിയാം ഇന്ത്യന്‍ ബുദ്ധികേന്ദ്രങ്ങളുടെ പട്ടിക

'എംഎസ്എൻ' സഖ്യം വീണ്ടും! മെസി, സുവാരസ്... ഇന്റർ മയാമിയിൽ ഇനി നെയ്മറും?