NEET UG 2026 Admit Card on April 27 at 10 AM NTA Confirms Revised Release Date FILE
Career

NEET UG 2026: അഡ്മിറ്റ് കാർഡ് എന്ന് ലഭ്യമാകും?, പുതുക്കിയ തീയതി പ്രഖ്യാപിച്ച് എൻടിഎ

കുട്ടികളുടെ മാനസിക സമ്മർദ്ദം ഒഴിവാക്കാൻ പ്രത്യേക ഹെൽപ്പ് ലൈൻ നമ്പറും ഒരുക്കിയിട്ടുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്

രാജ്യത്തെ നീറ്റ് യുജി (NEET UG 2026) പരീക്ഷകൾക്കുള്ള അഡ്മിറ്റ് കാർഡ് പുറത്തിറക്കുന്ന തീയതി പ്രഖ്യാപിച്ച് നാഷണൽ ടെസ്റ്റിങ് ഏജൻസി. അഡ്മിറ്റ് കാർഡ് ഏപ്രിൽ 26ന് പുറത്തിറക്കും എന്നായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോർട്ടുകൾ. എന്നാൽ, ഈ റിപ്പോർട്ടുകൾ തള്ളി കൊണ്ട് ഔദ്യോഗികമായി തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് എൻടിഎ.

''നീറ്റ് യുജി 2026 അഡ്മിറ്റ് കാർഡുകൾ ഏപ്രിൽ 27 തിങ്കളാഴ്ച രാവിലെ 10 മണിക്ക് എല്ലാ വിദ്യാർത്ഥികൾക്കും ലഭ്യമാകും. പരീക്ഷയ്ക്ക് മുമ്പുള്ള അവസാന ഞായറാഴ്ചയാണ് ഇന്ന്. മോക്ക് ടെസ്റ്റ് നടത്തുകയോ, പ്രധാന ഭാഗങ്ങൾ ആവർത്തിച്ച് പഠിക്കാനോ ഇന്നത്തെ ദിവസം ഉപയോഗിക്കുക. സമാധാനമായി ഇരിക്കുക. ശരീരത്തിൽ ജലാംശം നിലനിർത്താൻ മതിയായ വെള്ളം കുടിക്കുക'' നാഷണൽ ടെസ്റ്റിങ് ഏജൻസി വ്യക്തമാക്കി.

കുട്ടികളുടെ മാനസിക സമ്മർദ്ദം ഒഴിവാക്കാൻ പ്രത്യേക ഹെൽപ്പ് ലൈൻ നമ്പറും ഒരുക്കിയിട്ടുണ്ട്. സമ്മർദ്ദമോ മാനസിക ബുദ്ധിമുട്ടുകളോ അനുഭവപ്പെടുന്നുണ്ടെങ്കിൽ ഉടൻ തന്നെ ടെലി-മാനസ് (24×7 ദേശീയ മാനസികാരോഗ്യ ഹെൽപ്പ് ലൈൻ) 14416 അല്ലെങ്കിൽ 1-800-891-4416 എന്നി നമ്പറുകളിൽ ബന്ധപ്പെടണമെന്നും അധികൃതർ അറിയിച്ചു.

നീറ്റ് യുജി 2026 പരീക്ഷ മേയ് 3ന് ഉച്ചയ്ക്ക് 2 മണി മുതൽ വൈകിട്ട് 5 മണി വരെയാണ് നടക്കുന്നത്. വിദ്യാർത്ഥികൾക്ക് പരീക്ഷാ കേന്ദ്രങ്ങൾ എവിടെയാണെന്ന് മുൻകൂട്ടി അറിയുന്നതിന് വേണ്ടിയുള്ള സിറ്റി സ്ലിപ് നേരത്തെ പുറത്ത് വിട്ടിരുന്നു. വിദ്യാർത്ഥികൾക്ക് അവരുടെ ആപ്ലിക്കേഷൻ നമ്പറും ജനനതീയതിയും ഉപയോഗിച്ച് വെബ്‌സൈറ്റിൽ നിന്ന് പരീക്ഷാ നഗരം ഏതാണെന്ന് പരിശോധിക്കാം.

നീറ്റ് യുജി 2026 അഡ്മിറ്റ് കാർഡിൽ ഉൾപ്പെടുന്ന പ്രധാന വിവരങ്ങൾ:

  • ഉദ്യോഗാർത്ഥിയുടെ പേര്

  • റോൾ നമ്പർ

  • അപേക്ഷ നമ്പർ

  • ലിംഗം

  • ഉദ്യോഗാർത്ഥിയുടെ വിഭാഗം (Category)

  • ചോദ്യപേപ്പറിന്റെ ഭാഷ (Medium of Question Paper)

  • പരീക്ഷയുടെ തീയതി

  • റിപ്പോർട്ടിംഗ് / പ്രവേശന സമയം

  • പരീക്ഷയുടെ സമയം

  • പരീക്ഷാ കേന്ദ്ര നമ്പർ

  • പരീക്ഷാ കേന്ദ്രത്തിന്റെ പേര്

നീറ്റ് യുജി 2026 പരീക്ഷയ്ക്ക് ഡിജിറ്റൽ അല്ലെങ്കിൽ സോഫ്റ്റ് കോപ്പിയിലുള്ള അഡ്മിറ്റ് കാർഡ് പരീക്ഷാകേന്ദ്രങ്ങളിൽ അംഗീകരിക്കില്ലെന്ന് ദേശീയ പരീക്ഷ ഏജൻസി (NTA) നേരത്തെ അറിയിച്ചിരുന്നു.

എല്ലാ ഉദ്യോഗാർത്ഥികളും അഡ്മിറ്റ് കാർഡിന്റെ പ്രിന്റ് എടുത്ത ഹാർഡ് കോപ്പി നിർബന്ധമായും കൈവശം വയ്ക്കണം. മൊബൈൽ ഫോണിലുള്ള സ്ക്രീൻഷോട്ട് അല്ലെങ്കിൽ PDF മാത്രം കൊണ്ട് വരുന്ന വിദ്യാർത്ഥികൾക്ക് പരീക്ഷാകേന്ദ്രത്തിലേക്ക് പ്രവേശനം അനുവദിക്കില്ലെന്നും അധികൃതർ അറിയിച്ചു.

NEET UG 2026 Admit Card on April 27 at 10 AM NTA Confirms Revised Release Date.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ ടേക്ക് ഓഫിനിടെ സ്വിസ് എയര്‍ വിമാനത്തിന് തീപിടിച്ചു: ആറു യാത്രക്കാര്‍ക്ക് പരിക്ക്- വിഡിയോ

ഒലിച്ചുപോയത് രണ്ടു ലക്ഷം കോടി രൂപ; ഏഴ് മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ കനത്ത നഷ്ടം, പൊള്ളി റിലയന്‍സ്, ടിസിഎസ് ഓഹരികള്‍

വിദ്യാര്‍ഥിനിക്ക് നേരെ നഗ്നതാ പ്രദര്‍ശനം; 22 കാരന്‍ അറസ്റ്റില്‍

അഞ്ച് 'ഐസ്‌ക്രീം ബോംബു'കളും ഒരു കെട്ടുബോംബും; കണ്ണൂരില്‍ വീണ്ടും ബോംബുകള്‍ കണ്ടെത്തി

8,000mAh വലിയ ബാറ്ററി, 32 എംപി ഫ്രണ്ട് കാമറ, മിഡ് റേഞ്ച് സെഗ്മെന്റില്‍ പുതിയ ഫോണുമായി വണ്‍പ്ലസ്; ലോഞ്ച് മെയ് ഏഴിന്

SCROLL FOR NEXT