NEPA Recruitment 2026 45 Contract Posts Open for 10th to MSc Candidates Apply by April 23. FILE
Career

NEPA Limited: 10-ാം ക്ലാസ് മുതൽ യോഗ്യത, 50,000 ശമ്പളം, നിരവധി ഒഴിവുകൾ; അവസാന തീയതി ഏപ്രിൽ 23

10-ാം ക്ലാസ് മുതൽ എംഎസ്.സി വരെ യോഗ്യതകളുള്ളവർക്കാണ് അവസരം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 23.

സമകാലിക മലയാളം ഡെസ്ക്

നാഷണൽ ന്യൂസ്‌പ്രിന്റ് ആൻഡ് പേപ്പർ മിൽസ് (National Newsprint and Paper Mills) കരാർ അടിസ്ഥാനത്തിൽ വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. അകെ 45 ഒഴിവുകളാണ് വിവിധ ടെക്നിക്കൽ, ഓപ്പറേഷണൽ മേഖലകളിൽ ഉള്ളത്. 10-ാം ക്ലാസ് മുതൽ എംഎസ്.സി വരെ യോഗ്യതകളുള്ളവർക്കാണ് അവസരം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 23.

ഒഴിവുകളുടെ വിശദാംശങ്ങൾ

ഡി-ഇങ്കിംഗ് പ്ലാന്റ്:

  • ഷിഫ്റ്റ് ഇൻചാർജ് – 1

  • സൂപ്പർവൈസർ-കം-ഡിസിഎസ് ഓപ്പറേറ്റർ – 1

  • പ്ലാന്റ് ഓപ്പറേറ്റർ – 3

മെന്റനൻസ് & എൻജിനീയറിംഗ്:

  • ഷിഫ്റ്റ് എൻജിനീയർ (മെക്കാനിക്കൽ) – 3

  • ഷിഫ്റ്റ് എൻജിനീയർ (ഇലക്ട്രിക്കൽ) – 2

  • ഷിഫ്റ്റ് എൻജിനീയർ (ഇൻസ്ട്രുമെന്റ്) – 1

  • ഇൻസ്ട്രുമെന്റ് ടെക്നീഷ്യൻ – 2

പവർ ഹൗസ്:

  • ഷിഫ്റ്റ് ഇൻചാർജ് – 3

  • ബോയിലർ ഡിസിഎസ് ഓപ്പറേറ്റർ – 1

  • ടർബൈൻ ഡിസിഎസ് ഓപ്പറേറ്റർ – 3

  • ഫസ്റ്റ് ക്ലാസ് ബോയിലർ ഓപ്പറേറ്റർ – 1

  • സെക്കൻഡ് ക്ലാസ് ബോയിലർ ഓപ്പറേറ്റർ – 1

  • സീനിയർ കെമിസ്റ്റ് – 1

  • ഇലക്ട്രിക്കൽ ഷിഫ്റ്റ് എൻജിനീയർ – 2

  • ഇലക്ട്രീഷ്യൻ – 2

  • ഡി എം പ്ലാന്റ് ഓപ്പറേറ്റർ – 1

  • സി എച്ച് പി /എ എച്ച് പി ഓപ്പറേറ്റർ – 3

പേപ്പർ മെഷീൻ വിഭാഗം:

  • ഷിഫ്റ്റ് ഇൻചാർജ് – 1

  • ഡിസിഎസ് ഓപ്പറേറ്റർ – 2

  • കെമിക്കൽ ഓപ്പറേറ്റർ – 1

  • ജൂനിയർ വെറ്റ് എൻഡ് ഓപ്പറേറ്റർ – 2

  • വെറ്റ് എൻഡ് ഓപ്പറേറ്റർ അസിസ്റ്റന്റ് – 3

  • ബാക്ക് ടെൻഡർ അസിസ്റ്റന്റ് – 2

  • വൈൻഡർ ഓപ്പറേറ്റർ അസിസ്റ്റന്റ് – 3

യോഗ്യതാ മാനദണ്ഡങ്ങൾ

പ്രായപരിധി: പരമാവധി 50 വയസ്

വിദ്യാഭ്യാസ യോഗ്യത:

  1. 10-ാം ക്ലാസ് / 12-ാം ക്ലാസ്

  2. ഐടിഐ / ഡിപ്ലോമ

  3. ബിരുദം / ബി.ഇ / ബി.ടെക്

  4. എം.എസ്.സി (ബന്ധപ്പെട്ട വിഷയങ്ങളിൽ)

പ്രവൃത്തി പരിചയം : ബന്ധപ്പെട്ട ടെക്നിക്കൽ/ഓപ്പറേഷണൽ മേഖലയിൽ പ്രവൃത്തി പരിചയം ആവശ്യമാണ്.

നിയമനം ലഭിക്കുന്നവർക്ക് 20,000 രൂപ മുതൽ 50,000 രൂപ വരെ ശമ്പളം ലഭിക്കും. അപേക്ഷകൾ ഷോർട്ലിസ്റ്റ് ചെയ്ത ശേഷം ഉദ്യോഗാർത്ഥികളെ അഭിമുഖത്തിനായി ക്ഷണിക്കും. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക. https://www.nepamills.co.in/allpdf/contract_basis.pdf

NEPA Recruitment 2026 45 Contract Posts Open for 10th to MSc Candidates Apply by April 23.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃശൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം; മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം ധനസഹായം

ഫാൻസി നമ്പർ, തുക അടക്കാതെ പിന്മാറിയാൽ നടപടി ഉറപ്പ്

'സ്ത്രീകളുടെ പ്രസവത്തെ സങ്കീര്‍ണമാക്കിയത് ആശുപത്രികള്‍'; അഖില്‍ മാരാരുടെ പരാമര്‍ശത്തില്‍ പരാതി നല്‍കി വനിതാ ഡോക്ടര്‍

'ഇതാണോ ലൈവ് പെർഫോമൻസ്, ഇത് വെറും ലിപ് സിങ്ക്!'; തലയിലൂടെ വെള്ളമൊഴിച്ച് പാട്ട് പാടിയതിന് പിന്നാലെ ​ഗായികയ്ക്ക് വിമർശനം

'വോട്ടര്‍മാരുമായി പ്രത്യേക ട്രെയിനുകള്‍'; ബംഗാളില്‍ ബിജെപി തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ശ്രമിക്കുന്നതായി തൃണമൂല്‍

SCROLL FOR NEXT