തിരുവനന്തപുരം നാഷണൽ ഹെൽത്ത് മിഷൻ (NHM Thiruvananthapuram) വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. സൂപ്പർ സ്പെഷ്യാലിറ്റി ഡോക്ടർ, സ്റ്റാഫ് നഴ്‌സ്, മറ്റ് തുടങ്ങിയ വിഭാഗങ്ങളിലായി അകെ 07 ഒഴിവുകളാണ് ഉള്ളത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 03/01/2026.
സൂപ്പർ സ്പെഷ്യാലിറ്റി ഡോക്ടർ (നിയോനാറ്റോളജി – പ്രൊഫസർ) – 1
സൂപ്പർ സ്പെഷ്യാലിറ്റി ഡോക്ടർ (കാർഡിയാക്
അനസ്തേഷ്യ) – 1
സ്പെഷ്യലിസ്റ്റ് ഡോക്ടർ – ഡെർമറ്റോളജി – പ്രതീക്ഷിത ഒഴിവ്
RBSK കോ-ഓർഡിനേറ്റർ – 1
സ്റ്റാഫ് നഴ്‌സ് – പാലിയേറ്റീവ് കെയർ – 1
ഓഡിയോളജിസ്റ്റ് കം സ്പീച്ച് തെറാപ്പിസ്റ്റ് (MIU) / ഓഡിയോളജിസ്റ്റ് – 2
ഫീമെയിൽ കൗൺസിലർ – 1
നിയമനം ലഭിക്കുന്നവർക്ക് 20,500 മുതൽ ഒരു ലക്ഷം രൂപ വരെ ശമ്പളം ലഭിക്കും. 63 വയസ്സ് വരെയുള്ളവർക്ക് അപേക്ഷകൾ സമർപ്പിക്കാം. നിശ്ചിത യോഗ്യത, പരിചയം, പരീക്ഷ/അഭിമുഖത്തിലെ പ്രകടനം എന്നിവയുടെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക.
https://arogyakeralam.gov.in/wp-content/uploads/2020/04/NOTIFICATION-DT-22.12.2025.pdf
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates