നാഷണൽ കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ് (എൻസിഇആർടി-NCERT) അനധ്യാപക തസ്തികകളി (നോൺ ടീച്ചിങ്)ലെ ഒഴിവുകൾ നികത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.
നിലവിൽ 173 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഗ്രൂപ്പ്എ, ബി, സി തസ്തികകളിലായാണ് ഒഴിവുകളുള്ളത്. പത്താം ക്ലാസ്, ഐടിഐ, ബിരുദം, ഡിപ്ലോമ, ബിരുദാനന്തര ബിരുദം എന്നിവയുള്ളവർക്ക് ഈ തസ്തികകളിൽ അപേക്ഷിക്കാം.
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഡിസംബർ 27 മുതൽ അപേക്ഷിച്ചു തുടങ്ങാം.
എൻസിഇആർടിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി വേണം അപേക്ഷിക്കാൻ. ഡിസംബർ 27 രാവിലെ ഒമ്പത് മണി മുതൽ ജനുവരി 16 (16-01-2026) രാത്രി 11. 55വരെ ഓൺലൈനായി അപേക്ഷിക്കാം.
ആകെ 47 തസ്തികകളിലായാണ് 173 ഒഴിവുകളുള്ളത്. ഇതിൽ പ്രായം, വിദ്യാഭ്യാസയോഗ്യത, ശമ്പളം, പ്രവൃത്തിപരിചയം എന്നിവ തസ്തികകളുമായി ബന്ധപ്പെട്ട് വ്യത്യാസപ്പെട്ടിരിക്കുന്നു.
◈സൂപ്രണ്ടിങ് എൻജിനീയർ: പ്രതിമാസം 78800 - 209200 രൂപ
◈പ്രൊഡക്ഷൻ ഓഫീസർ: പ്രതിമാസം 67700 - 208700 രൂപ
◈ബിസിനസ് മാനേജർ: പ്രതിമാസം 67700 - 208700 രൂപ
◈അസിസ്റ്റന്റ് പ്രൊഡക്ഷൻ ഓഫീസർ: പ്രതിമാസം 56100 - 177500 രൂപ
◈അസിസ്റ്റന്റ് എൻജിനീയർ ഗ്രേഡ്-എ: പ്രതിമാസം 56100 - 177500 രൂപ
◈അസിസ്റ്റന്റ് പബ്ലിക് റിലേഷൻ ഓഫീസർ: പ്രതിമാസം 56100 - 177500 രൂപ
◈ സീനിയർ അക്കൗണ്ടന്റ്: പ്രതിമാസം 44900 - 142400 രൂപ
◈ജൂനിയർ ഹിന്ദി ട്രാൻസ്ലേറ്റർ: പ്രതിമാസം 44900 - 142400 രൂപ
◈ജൂനിയർ അക്കൗണ്ടന്റ്: പ്രതിമാസം 29200 - 92300 രൂപ
◈പ്രൊഡക്ഷൻ അസിസ്റ്റന്റ്:പ്രതിമാസം 35400 - 112400 രൂപ
◈പ്രൊഫഷണൽ അസിസ്റ്റന്റ്: പ്രതിമാസം 35400 - 112400 രൂപ
◈കാമറമാൻ ഗ്രേഡ്-II: പ്രതിമാസം 35400 - 112400 രൂപ
◈എൻജിനിയറിങ് അസിസ്റ്റന്റ്: പ്രതിമാസം 35400 - 112400 രൂപ
◈സ്ക്രിപ്റ്റ് റൈറ്റർ: പ്രതിമാസം 35400 - 112400 രൂപ
◈സെറ്റ് ഡിസൈനർ: പ്രതിമാസം 35400 - 112400 രൂപ
◈ടെക്നീഷ്യൻ ഗ്രേഡ്-I: പ്രതിമാസം 35400 - 112400 രൂപ
◈ ഓഡിയോ റേഡിയോ പ്രൊഡ്യൂസർ -III: പ്രതിമാസം 29200 - 92300 രൂപ
◈ ഗ്രാഫിക് അസിസ്റ്റന്റ് ഗ്രേഡ്-I: പ്രതിമാസം 29200 - 92300 രൂപ
◈ ടിവി പ്രൊഡ്യൂസർ ഗ്രേഡ്-III: പ്രതിമാസം 29200 - 92300 രൂപ
◈ സെമി പ്രൊഫഷണൽ അസിസ്റ്റന്റ്: പ്രതിമാസം 29200 - 92300 രൂപ
◈ ലോവർ ഡിവിഷൻ ക്ലർക്ക്: പ്രതിമാസം 19900 - 63200 രൂപ
◈ സ്റ്റോർ കീപ്പർ ഗ്രേഡ്-I: പ്രതിമാസം 29200 - 92300 രൂപ
◈ കമ്പ്യൂട്ടർ ഓപ്പറേറ്റർ ഗ്രേഡ്-III: പ്രതിമാസം 25500 - 81100 രൂപ
◈ഫ്ലോർ അസിസ്റ്റന്റ്: പ്രതിമാസം 25500 - 81100 രൂപ
◈ഫിലിം അസിസ്റ്റന്റ്: പ്രതിമാസം 25500 - 81100 രൂപ
◈ഗ്രാഫിക് അസിസ്റ്റന്റ് ഗ്രേഡ്-II: പ്രതിമാസം 25500 - 81100 രൂപ
◈ലാബ് അസിസ്റ്റന്റ് (ഫിസിക്സ്): പ്രതിമാസം 25500 - 81100 രൂപ
◈ലാബ് അസിസ്റ്റന്റ് (കെമിസ്ട്രി): പ്രതിമാസം 25500 - 81100 രൂപ
◈ലാബ് അസിസ്റ്റന്റ് (കമ്പ്യൂട്ടർ സയൻസ്): പ്രതിമാസം 25500 - 81100 രൂപ
◈ലാബ് അസിസ്റ്റന്റ് (ഭൂമിശാസ്ത്രം): പ്രതിമാസം 25500 - 81100 രൂപ
◈ലാബ് അസിസ്റ്റന്റ് (ഭാഷ-ഇംഗ്ലീഷ്): പ്രതിമാസം 25500 - 81100 രൂപ
◈ലാബ് അസിസ്റ്റന്റ് (സൈക്കോളജി): പ്രതിമാസം 25500 - 81100 രൂപ
◈ലാബ് അസിസ്റ്റന്റ് (അഗ്രികൾച്ചർ): പ്രതിമാസം 25500 - 81100 രൂപ
◈ലാബ് അസിസ്റ്റന്റ് (ബയോളജി): പ്രതിമാസം 25500 - 81100 രൂപ
◈ലാബ് അസിസ്റ്റന്റ് (ഹോം സയൻസ്): പ്രതിമാസം 25500 - 81100 രൂപ
◈ലാബ് അസിസ്റ്റന്റ് (ഗണിതം): പ്രതിമാസം 25500 - 81100 രൂപ
◈ലാബ് അസിസ്റ്റന്റ് (സയൻസ്): പ്രതിമാസം 25500 - 81100 രൂപ
◈ സീനിയർ ലൈബ്രറി അറ്റൻഡന്റ്: പ്രതിമാസം 19900 - 63200 രൂപ
◈ ഫിലിം ജോയിനർ: പ്രതിമാസം 19900 - 63200 രൂപ
◈ ലൈറ്റ്മാൻ: പ്രതിമാസം 19900 - 63200 രൂപ
◈ പെയിന്റർ: പ്രതിമാസം 19900 - 63200 രൂപ
◈ടച്ചർ ഗ്രേഡ്-II: പ്രതിമാസം 19900 - 63200 രൂപ
◈ കാർപെന്റർ: പ്രതിമാസം 19900 - 63200 രൂപ
കുറഞ്ഞ പ്രായം: 18 വയസ്സ്
പരമാവധി പ്രായം: 50 വയസ്സ്
അർഹരായവർക്ക് നിയമപരമായ ഇളവുകൾ ലഭിക്കും. ഓരോ തസ്തികയുടെ കാര്യത്തിലും പരമാവധി പ്രായപരിധിയിൽ വ്യത്യാസമുണ്ടായിരിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates